ഇന്ത്യയിലെ ലോക്ക്ഡൗണ്‍ 40 ദിവസമായി നീളുമ്പോള്‍ എന്തൊക്കെയായിരിക്കും ഇനി സംഭവിക്കുക?സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ഇനി എത്ര നാള് കാത്തിരിക്കണം?വരുന്ന ഒരാഴ്ച്ച കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ എന്ന് മോദി പറയുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക? ലോക്ക്ഡൗണില്‍ നിന്നും എന്ന് നമ്മള് പുറത്ത് കടക്കും; മോദിയുടെ ലോക്ക്ഡൗണ്‍ നീട്ടല്‍ വിശദമായി വായിക്കുമ്പോള്‍..
ഏപ്രില്‍ 30വരെ ലോക്ക് ഡൗണ്‍ നീട്ടും എന്ന കാര്യത്തില്‍ ഇന്ത്യയില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിമാരുമായിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം അതാത് സംസ്ഥാനങ്ങളും മുഖ്യമന്ത്രിയും നല്കിയ സൂചന അങ്ങനെ തന്നെയായിരുന്നു. മൂന്ന് ദിവസം കൂടി അധികമായി മെയ് മൂന്ന് വരെ ഇപ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്. സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുന്നത് എന്വായിരിക്കും ഈ ലോക്ക് ഡൗണ്‍ അവസാനിക്കുക എന്നതായിരിക്കും.
മാത്രമല്ല വരും ദിവസങ്ങളിലെ ലോക്ക്ഡൗണില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ഉണ്ടാകും എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു. ആദ്യമേ ഒരു കാര്യം വ്യക്തമാക്കട്ടെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് മനസിസലാക്കാന്‍ കഴിയുന്നത്. ലോക്ക്ഡൗണിന് മുന്‍പ് നമ്മള് എങ്ങനെ ജീവിച്ചിരുന്നുവോ അഹ്ങനെ ജീവിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരും എന്നതാണ്.
അതായത് ജനാധിപത്യത്തിന്റെ ആധാരശിലയായ അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഇഷ്ടമുള്ളത് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവുമൊക്കെ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വിലക്കപ്പെടും. അതിനര്‍ത്ഥം ലോക്ക്ഡൗണ്‍ മാറ്റാന്‍ ഒരു വര്‍ഷം എടുക്കും എന്നല്ല. ലോക്ക് ഡൗണ്‍ എന്നത് സോഷ്്യല്‍ ഡിസ്റ്റന്‍സ് എന്ന ഈ രോഗത്തിന്റെ ഏറ്റവും പ്രാഥമികമായ ചികിത്സയുടെ തുടര്‍ച്ചയാണ്. അതിന് വേണ്ടിയാണ് എല്ലാവരേയും വീട്ടിരുത്താന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഓരോ ദിവസവും ചെല്ലുമ്പോഴും ഒരുമനുഷ്യന്റെ ദൈനംദിനജീവിതം മുമ്പോട്ട് പോകാന്‍ അത്യാവശ്യമായ തലമുടി വെട്ട്, കാറ് നന്നാക്കല്‍, മുബൈല്‍ ഫോണ്‍ നന്നക്കല്, പുസ്കതം വായന തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിശ്ചിതമായ നിയന്ത്രണങ്ങളോട് കൂടി തുറന്ന് വരികയാണ്. അതിനിചയിലാണ് രാജ്യത്തെ ലോക്ക്ഡൗണ്‍ 40 ദിവസമാക്കി നീട്ടിക്കൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരു പ്രധാനപ്പെട്ട കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഇനി വരുന്ന ഓരാഴ്ച അതായത് ഏപ്രില്‍ 20 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നാണ് മോദി പറയുന്നത്. അതായത് കഴിഞ്ഞ 21 ദിവസം നമ്മള് എങ്ങനെയൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായോ ആ നിയന്ത്രണങ്ങളെല്ലാം ഇനി വരുന്ന ഒരാഴ്ച തുടരുമെന്ന് മാത്രമല്ല ഇപ്പോള്‍ നമ്മള് അനുഭവിച്ച് കൊണ്ടിരിക്കുന്ന ചില അവകാശങ്ങള്‍ കൂടി എടുത്ത്കളയുമെന്നും മോദി പറയുന്നു. 20ന് രാജ്യത്തെ അവസ്ഥ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമാകും മെയ് മൂന്നാം തീയതി വരെയുള്ള നിയന്ത്രണത്തില്‍ എന്തൊക്കെ ഇളവ് വരുമെന്ന ്തീരുമാനിക്കുന്നത്. ഇപ്പോള്‍ കേരളം കാണിക്കുന്ന ലക്ഷണം അനുസരിച്ച് കേരളത്തിലെ രോഗബാധ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. (ഇന്‍സ്റ്റന്റ് റെസ്്പോണ്സ് പൂര്‍ണരൂപം വീഡിയോ കാണാം)