1 GBP = 97.40 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍: നാലാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

തിരുശേഷിപ്പ് പൂജ എന്ന സാത്താന്‍പൂജ

വിശുദ്ധന്മാരുടെ പല്ല്, മുടി, നഖം, രോമം, അസ്ഥിശകലങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ തിരുശേഷിപ്പായി വണങ്ങുകയും പൂജിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ സഭയിലുണ്ട്. ഇതിന് തിരുശേഷിപ്പു പൂജ എന്നു പറയുന്നു. വാസ്തവത്തില്‍ ഇത് ദൈവികമാണോ സാത്താന്‍പൂജ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ദുര്‍മന്ത്രവാദികള്‍ മന്ത്രവാദം ചെയ്യുവാന്‍ നഖം, പല്ല്, മുടി, രോമം തുടങ്ങിയുള്ള മ്ലേഛവസ്തുക്കള്‍ ഉപയോഗിച്ച് പൂജയും ജപവും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. ഇതിനു സമാനമായ ഒരു പൂജയല്ലേ വിശുദ്ധന്മാരുടേതെന്നു പറഞ്ഞ് ഈ മ്ലേഛവസ്തുക്കള്‍ ഉപയോഗിച്ചു നടത്തുന്ന പൂജയും വണക്കവും പ്രാര്‍ത്ഥനയും മറ്റും ഇത് ദുര്‍മന്ത്രവാദത്തിന്റെ മറ്റൊരു രൂപമല്ലേ? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇതു തന്നെസാത്താന്‍ പൂജ.

നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിക്കുക. ആരാധിക്കുക. ഇതാണ് ഏറ്റവും വലിയ കല്‍പന. ഈ പൂര്‍ണ്ണതയില്‍ ഇഹത്തിലോ പരത്തിലോ ഉള്ള യാതൊന്നിനും ഒരു സ്ഥാനവുമില്ല. എന്ന് ബൈബിള്‍ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. ആരാധനയും സ്തുതിയും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവായ ദൈവത്തിനു മാത്രം. മറ്റൊന്നിനും നല്‍കുവാന്‍ പാടില്ല.  'ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ ഒരു പിതാവേയുള്ളൂ, സ്വര്‍ഗ്ഗസ്ഥനായ പിതാവ്.'' മത്തായി 23:9 അത്രയ്ക്കു പ്രാധാന്യം നല്‍കിയാണ് യേശു സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഭൂമിയില്‍ അവതരിപ്പിച്ചത്.

ജീവന്റെ ദാതാവായ സത്യദൈവത്തെ പൂജിക്കുന്നതിനു പകരം ഇത്തരത്തിലുള്ള അശുദ്ധവും മ്ലേഛവുമായ വസ്തുക്കള്‍ വച്ചുള്ള പൂജയും പ്രാര്‍ത്ഥനയും ദൈവം ക്ഷമിക്കുമോ? പിതാവായ ദൈവത്തെ ഇത്ര വ്യക്തമായും ശക്തമായും ഭൂമിയില്‍ അവതരിപ്പിച്ചിട്ടും, സുശക്തവും സുവ്യക്തവുമായ നിയമാവലി അവര്‍ക്കു നല്കപെട്ടിട്ടും സഭ സത്യദൈവത്തെ വിട്ട് ഈ ഹീനവസ്തുക്കള്‍ വച്ച് പൂജിക്കുന്നു.  അതിനു നേതൃത്വം നല്കുന്നതോ അറിവും തിരിച്ചറിവുമുള്ള ബൈബിള്‍ പണ്ഡിതന്മാരായ പുരോഹിതന്മാരും!
''ആകാശത്തെ സൃഷ്ടിച്ചു വിരിച്ചു നിര്‍ത്തുകയും ഭൂമിയേയും അതിലെ വിഭവങ്ങളേയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്ക് ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവു ഞാനാണ്. എന്റെ മഹത്വം മറ്റാര്‍ക്കും നല്കുകയില്ല. എന്റെ സ്തുതികൊത്തു വിഗ്രഹങ്ങള്‍ക്കു കൊടുക്കുകയില്ല '' ഏശയ്യ -42

അസ്ഥിപഞ്ചരത്തെ ആരാധിക്കുന്നവര്‍!

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിലിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കു ഉയര്‍ത്തുവാനുള്ള നടപടികളുടെ ഭാഗമായി കബറിടം തുടന്ന് ഭൗതികാവശിഷ്ടങ്ങള്‍ പൊതുദര്‍ശനത്തിനായി വച്ചല്ലോ. ആ പിതാവിനെ ഇപ്രകാരം അപമാനിക്കേണ്ടിയിരുന്നോ? സെപ്റ്റംബര്‍ 20 ദീപികയടെ ഫ്രണ്ട് പേജില്‍ തന്നെ ആ അസ്ഥികൂടത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അറപ്പുളവാക്കുന്നതായിരുന്നു. ആ ചിത്രം. കാവുകാട്ടില്‍ പിതാവിന്റേതല്ല. സ്വപിതാവിന്റേതാണെങ്കില്‍ പോലും അസ്ഥികൂടങ്ങള്‍ ഭയവും അറപ്പും മാത്രമേ മനുഷ്യനിലുണ്ടാക്കുകയുള്ളൂ. ഏറ്റവും നികൃഷ്ടമായേ അതിനെ കരുതുകയുള്ളൂ. കണ്ണാടിക്കൂട്ടില്‍ ഇരുന്നാലും അത് മ്ലേച്ഛ വസ്തു തന്നെ. കാവുകാട്ടില്‍ പിതാവ് സുമുഖനും തേജസ്സ് നിറഞ്ഞവനും ആയിരുന്നു. അങ്ങനെയുള്ള ഒരു മുഖമാണ് അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ നാനാജാതി മതസ്ഥരായ ആളുകളുടെ ഓര്‍മ്മയില്‍ വരുന്നത.് അതിനു പകരമായി ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ഭയം തോന്നിക്കുന്ന ഒരു തലയോട്ടിയും കുറേ അസ്ഥികളുമാണ്. ഒന്നു ചോദിച്ചോട്ടെ, അവിടെ കൂടിയിരുന്ന വൈദികരുടെയോ വൈദീകമേലദ്ധ്യക്ഷന്മാരുടെയോ അത്മായ പ്രമാണിമാരുടേയോ, അപ്പന്റെ കല്ലറമാന്തി അസ്ഥികൂടമെടുത്തു പ്രദര്‍ശനത്തിനു വച്ചാല്‍ അവര്‍ സഹിക്കുമോ? അതിനവര്‍ സമ്മതിക്കുമോ? (മ്ലേച്ഛമായ ഈ അസ്ഥികൂടം പോലും പൂജ്യമായി കരുതി വണങ്ങുന്നത് ഏക ദൈവത്തെ അല്ലാതെ മറ്റൊന്നിനെയും വണങ്ങരുതെന്ന് ഉദ്‌ബോധിപ്പിച്ച യേശുവിന്റെ അനുയായികളാണെന്നോര്‍ക്കണം)

പാശ്ചാത്യനാടുകളിലും പുണ്യവാന്മാരും പുണ്യവതികളും  ഉണ്ടാകാറുണ്ട്. അവരുടെയെല്ലാം കല്ലറമാന്തി അസ്ഥികൂടമെടുത്തു പ്രദര്‍ശിപ്പിക്കാറുണ്ടോ? നാമകരണ ചടങ്ങിന്റെ ഭാഗമാണിതെന്ന്. വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അതിനു ചുമതലപ്പെട്ട ആളുകള്‍ മാത്രം അതിനു സാക്ഷികളായാല്‍ പോരെ, പൊതുജനങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു ജുഗുപ്‌സ ജനിപ്പിക്കണമോ, അജ്ഞാതജഡത്തിന്റെ അസ്ഥികൂടം പുറത്തെടുക്കുമ്പോഴും ആളുകള്‍ ഓടിക്കൂടാറുണ്ട്. അതേ വികാരത്തോടുകൂടി ഓടിക്കൂടിയവരാണ് നല്ലൊരു ശതമാനം പേരും. മറ്റു മതസ്ഥരും അത്ര പ്രാധാന്യമേ അതിനു നല്‍കുകയുള്ളൂ. മൃതശരീരങ്ങളെ അപമാനിക്കുക ശിക്ഷീര്‍ഹമായ കുറ്റമാണ്. ഇതും അതുപോലെയുള്ള കുറ്റം തന്നെ യശശരീരനായ പുണ്യശ്ലോകനായ -സുമുഖനായിരുന്ന കാവുകാട്ടില്‍ പിതാവ് ഇനിയും അറപ്പുളവാക്കുന്ന അസ്ഥികൂടത്തിന്റെ രൂപത്തില്‍ നമ്മുടെ ഓര്‍മ്മയില്‍ നിലനില്‍ക്കട്ടെ.

(സഭയോടും നിയമവാഴ്ചയോടുമുള്ള അവഹേളനമാണ് ഈ പ്രവൃര്‍ത്തി.)
1. മൃതദേഹത്തെ അപമാനിക്കല്‍
2. മ്ലേച്ഛ വസ്തുവിനെ വണങ്ങുകവഴി ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്നു.

സത്യദൈവത്തെ മാത്രമേ വണങ്ങാവൂ എന്ന അത്യുന്നതവും അത്യുദാത്തവുമായ മഹത്വം ഭൂമിയില്‍ ഉദ്‌ബോധിപ്പിക്കുകയും അതിന്റെ പൂര്‍ത്തീകരണത്തിനായി കുരിശുമരണം വരിക്കുകയും ചെയ്ത യേശുവിന്റെ അനുയായികളെ നിങ്ങള്‍ വണങ്ങുന്നതാരേ? കരഞ്ഞാല്‍ അറിയാത്ത കണ്ണും കാതും മനസ്സു ഇല്ലാത്ത കളമണ്‍ വിഗ്രഹങ്ങള്‍, ഇന്ദ്രധനുസ്സുമേന്തി താരാപദങ്ങളുണിഞ്ഞ് നില്‍ക്കുന്ന നാരിവിഗ്രഹങ്ങള്‍ മുതല്‍ ആയിരമായിരം ആകൃതികളോടും വൈകൃതങ്ങളോടും കൂടി അണിഞ്ഞിറങ്ങുന്ന വാര്‍പ്പുവിഗ്രഹങ്ങളെ വരെ വണങ്ങുന്നു. വെളുവെളുത്ത പുണ്യാളന്മാര്‍ മുതല്‍ കരിമാടിക്കുട്ടന്മാര്‍ വരെയുള്ള പുണ്യാള പ്രതിഷ്ഠകള്‍!  ഗീവര്‍ഗ്ഗീസ് പുണ്യവാളന്മാര്‍ കുത്തുന്ന വ്യാളം മുതല്‍ സെബസ്ത്യാനോസ് പുണ്യവാന്റെ അമ്പുകള്‍ വരെ ഇവിടെ പൂജിക്കപ്പെടുന്നു. പുണ്യാളന്മാരുടെ നഖം, പല്ല്,.മുടി, രോമം, അസ്ഥി ശകലങ്ങള്‍ തുടങ്ങിയവ മ്ലേഛവും നികൃഷ്ടവുമായ വസ്തുക്കള്‍ തിരുശേഷിപ്പായി പൂവിട്ടു പൂജിക്കുന്നു. ഇത് പ്രാകൃത മതമോ. ഇതു തന്നെ സാത്താന്‍ പൂജ.

കല്ലറകള്‍ തുറന്ന്, അസ്ഥിപഞ്ജരം പുറത്തെടുത്ത് ആ മ്ലേഛ വസ്തുവിനെ തിരികത്തിച്ചു കുന്തിരിക്കം പുകച്ച് വണങ്ങുകയും ചുംബിക്കുകയും ചെയ്യുന്നു. പ്രാചീനകാലത്ത് പ്രാകൃത മതങ്ങളില്‍പെട്ടവര്‍ ശവക്കല്ലകളില്‍ നിന്ന് തലയോട്ടിയും അസ്ഥികളും ശേഖരിച്ച് അവയെ പൂജിച്ചിരുന്നു. ദുര്‍മന്ത്രവാദികള്‍ ആഭിചാര ക്രിയകള്‍ക്കായി തലയോട്ടികളും മറ്റും ഉപയോദിച്ചിരുന്നു. (കേരളാ സംസ്‌കാരിക ചരിത്രം)
ഇമ്മാതിരി ആചാരങ്ങളും ആധുനിക കത്തോലിക്കാ സഭയുമായുള്ള വ്യത്യാസമെന്ത്?  നിങ്ങള്‍ കാട്ടിക്കൂട്ടുന്ന ഈ വിക്രിയകള്‍ വിശ്വാസികളെ സത്യ ദൈവത്തില്‍ നിന്നും അനേകകാതം അകറ്റുകയല്ലേ  ചെയ്യുന്നത്?

''സാത്താനേ ദുരെ പോകുക.'' എന്തെന്നാല്‍  നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ വണങ്ങാവൂ. എന്നെഴുതപ്പെട്ടിരിക്കുന്നു.   ബൈബിള്‍
'പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല അതിനാല്‍ ഇവരോടു ക്ഷമിക്കണമേ'' എഡിറ്റര്‍

അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍

ദിവ്യ ശക്തിയുള്ള ഒരു വൈദികനെ കാണുവാന്‍ പോയി. ഭക്തര്‍ക്ക് മെഴുകുതി, സാമ്പ്രാണി, കാശുരൂപം ഇവയെല്ലാം വെഞ്ചരിച്ചു കൊടുക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തി ആയ ഒരു വിശുദ്ധന്റെ (യൂദാസ് തദ്ദേവൂസ് ആണെന്നു തോന്നുന്നു.) കറുത്തിരുണ്ട ഒരു പ്രതിമയുടെ ചരണങ്ങളില്‍ വച്ച് പൂജിച്ച് ജപിച്ചശേഷമാണ് വിശ്വാസികളേയും മുട്ടിന്മേല്‍ നിര്‍ത്തി ആ പ്രതിമയെ നമസ്‌ക്കരിപ്പിക്കുകയും ആ മ്ലേഛവിഗ്രഹത്തോടു പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്യുന്ന കാഴ്ച കണ്ടു.

ആ പ്രതിമയ്ക്ക് ജീവനോ ആത്മാവോ എന്തെങ്കിലും ശക്തിയോ ഉണ്ടോ? ഇല്ല ബൈബിള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഈ വിഗ്രഹനിര്‍മ്മാണം കൊടിയ പാപമല്ലേ? ആകാശഭൂമികളേ സൃഷ്ടിച്ചു പരിപാലിക്കുന്ന പിതാവായ ദൈവത്തേയും ആ ദൈവത്തിന്റെ കല്പനയേയും മറന്ന് ഈ കളിമണ്‍ പ്രതിമയെ പൂജിക്കുവാന്‍ കാരണമാകുന്നു. ഇതു കാണുന്ന സത്യ ദൈവം എങ്ങനെ സഹിക്കും? ഈ വൈദികരോടു ദൈവം ക്ഷമിക്കുമോ ഇവര്‍ ഒരുതിരികല്ലുംകെട്ടി കടലില്‍ ചാടട്ടെ.
സ്വര്‍ഗ്ഗത്തില്‍ നിന്നു കൊന്ത!

വടക്കന്‍ കേരളത്തില്‍ ഒരു സ്ത്രീയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ നിന്നു കൊന്തകൊടുത്തെന്ന് അവിടേയ്ക്കു പാഞ്ഞു ഭക്തജനങ്ങള്‍! ഈ കൊന്ത വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം അതു സ്വര്‍ഗ്ഗത്തില്‍ നിര്‍മ്മിച്ചതോ ഭൂമിയില്‍ നിര്‍മ്മിച്ചതോ എന്ന്.

കുമ്പസാരക്കൂടിനു പകരം കര്‍ട്ടന്‍ ആക്കണം

ഇംഗ്ലണ്ടിലും മറ്റും കുമ്പസാരക്കൂടിനു പകരം കര്‍ട്ടന്‍ ആണ്. അതുകൊണ്ട് പാപിക്കും വൈദികനും പരസ്പരം കാണുവാന്‍ സാധിക്കുകയില്ല. കര്‍ട്ടനിരുവശവും ഇരു കസേരകളിലിരുന്ന് കുമ്പസാരം നടത്തുന്നു.

കൊച്ചുമകന്റെ പ്രായമുള്ള വൈദികന്റെ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുന്ന വല്യപ്പന്മാരും വല്യമ്മമാരും, യുവാവായ വൈദികനോട് പാപങ്ങള്‍ പറയുന്ന യുവതികളും, കന്യാസ്ത്രീകളും, കൊച്ചു സഹോദരനോടു കുമ്പസാരിക്കുന്ന പ്രായമായ സ്ത്രീകള്‍... ഒരു തരത്തില്‍ പറഞ്ഞാല്‍ ലജ്ജാകരമായ ഏര്‍പ്പാടാണിത്. മാത്രമല്ല വായില്‍ പലവിധ അസുഖങ്ങളും രൂക്ഷ ഗന്ധവുമുള്ള ധാരാളം പേരുണ്ട്. ഇവരെയെല്ലാം കുമ്പസാരിപ്പിക്കുമ്പോള്‍ ഒരു വൈദികന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കണം. ആ സഹനത്തില്‍ നിന്നു മോചനം ലഭിക്കുവാനും കുമ്പസാരക്കൂടിനു പകരം കര്‍ട്ടന്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

തുടരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category