1 GBP = 92.70 INR                       

BREAKING NEWS

ഇനിയും പൂര്‍ണ്ണമായും ഉത്തരം കിട്ടാത്ത ചോദ്യമായി കൊറോണ തുടരുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു; സ്പര്‍ശനത്തിലൂടെയും, തുമ്മലിലൂടെയും ചുമയിലൂടെയല്ലാതെയും കൊറോണ പടരാമത്രെ; കീഴ്ശ്വാസം, അധോവായു എന്നൊക്കെ വിളിക്കപ്പെടുന്ന പ്രതിഭാസമാണത്രെ പുതിയ പ്രതി

Britishmalayali
kz´wteJI³

കൊറോണ പടരുന്ന വഴികള്‍ ഇനിയും പൂര്‍ണ്ണമായും കണ്ടെത്താന്‍ ആധുനിക ശാസ്ത്രത്തിനായിട്ടില്ല. രോഗികളുമായി യാതോരു സമ്പര്‍ക്കവും ഇല്ലായിരുന്നു എന്ന് കരുതപ്പെടുന്നവര്‍ക്ക് വരെ കൊറോണ ബാധിച്ചെന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടു. വായുവിലൂടെയും കൊറോണ പകരാമെന്നും, വായുവിലൂടെ പകരില്ലെന്നും നമ്മള്‍ കേട്ടു. ഇപ്പോള്‍ പുതിയതായി പുറത്ത് വരുന്ന കണ്ടുപിടുത്തം ഭീതികരമാണെങ്കിലും ഒരല്പം രസകരം കൂടിയാണ്. വളി എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന അധോവായൂ, കീഴ്ശ്വാസം എന്നൊക്കെ കൂടി അറിയപ്പെടുന്ന പ്രതിഭാസത്തിലൂടെയും രോഗാണുക്കള്‍ പടരാമെന്നാണ് പുറത്ത് വരുന്ന വിവരം.

ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നടത്തിയ പരിശോധനയില്‍ കൊറോണ ബാധിച്ച രോഗികളില്‍ പകുതിയിലേറെപ്പേരുടെ മലത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ മലത്തിന്റെ ചെറിയ കണങ്ങള്‍ അധോവായുവിലും ഉണ്ടാകാമെന്നും അതുവഴി ഈ രോഗകാരികള്‍ അന്തരീക്ഷത്തിലേക്ക് പടരുവാന്‍ കാരണമായേക്കാം എന്നുമാണ് ഇപ്പോള്‍ ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. ശരീരത്തിലെ വാതകങ്ങള്‍ പുറത്തേക്ക് വിടുന്ന ഈ പ്രക്രിയയെ കുറിച്ച് ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട് എന്നും ഇവര്‍ പറയുന്നു.

വിവിധ ടി വി പരിപാടികളില്‍ അവതാരകനായി എത്തുന്ന ഡോക്ടര്‍ കൂടിയായ സാന്‍ഡര്‍ വാന്‍ ടുളെക്കന്‍ ആണ് ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാക്കിയിരിക്കുന്നത്. ആസ്ട്രേലിയന്‍ ഡോക്ടറായ ആന്‍ഡി ടാഗിന്റെ ഒരു ഗവേഷണ കുറിപ്പ് പങ്ക്വച്ചുകൊണ്ടാണ് സാന്‍ഡര്‍ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാക്കിയത്. ഈ കുറിപ്പിലാണ് കോവിഡ് 19 ബാധിച്ച രോഗികളുടെ മലം പരിശോധിച്ചതില്‍ 55 ശതമാനം പേരുടെ മലത്തിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പറഞ്ഞിട്ടുള്ളത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളുടെ മലത്തില്‍ കൂടി, അണുബാധയുണ്ടായതിന്റെ പതിനേഴാം ദിവസം മുതല്‍ അണുക്കളുടെ സാന്നിദ്ധ്യം കണ്ടുതുടങ്ങി എന്നാണ് അദ്ദേഹം പറയുന്നത്.

ഇതിന് മുന്‍പ് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത് അധോവായുവിന് ടാല്‍ക്കം പൗഡറിനെ വളരെ അകലേക്ക് വരെ തെറിപ്പിക്കാനുള്ള ശക്തിയുണ്ടെന്നാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുമുന്‍പ് 2001 ല്‍ മറ്റൊരു ആസ്ട്രേലിയന്‍ ഡോക്ടറായ കാള്‍ ക്രൂസ്ചെങ്കില്‍, മൈക്രോബയോളജിസ്റ്റായ ല്യുക്ക് ടെന്നെറ്റ് എന്നിവര്‍, അധോവായുവിന് രോഗങ്ങള്‍ പരത്തുവാനുള്ള ശേഷിയുണ്ടോ എന്നറിയുവാനുള്ള ഒരു പരീക്ഷണം നടത്തുകയുണ്ടായി. തങ്ങളുടെ ഒരു സഹപ്രവര്‍ത്തകനോട്, രണ്ട് പാത്രങ്ങളിലേക്ക് അഞ്ച് സെന്റീമീറ്റര്‍ ദൂരെ നിന്ന് അധോവായു വിടുവാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പരീക്ഷണം. ആദ്യത്തേതില്‍ വസ്ത്രം ധരിച്ചുകൊണ്ടും രണ്ടാമത്തേതിലേക്ക് വസ്ത്രം ധരിക്കാതെയും. ഈ രണ്ട് പാത്രങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ആദ്യത്തെ പാത്രത്തില്‍ ഒന്നും കാണുവാനിയില്ല, എന്നാല്‍ രണ്ടാമത്തെ പാത്രത്തില്‍ ഒരു രാത്രികൊണ്ട് ബാക്ടീരിയകള്‍ ധാരാളമായതായി കണ്ടു. എന്നാല്‍ ഈ ബാക്ടീരിയകളൊന്നും രോഗകാരികളായിരുന്നില്ല.

പാന്റ് ധരിക്കുന്നത് കൊറോണ വൈറസ് അധോവായുവിലൂടെ പുറത്ത് വരുന്നത് തടയുമെന്ന് ഈ വര്‍ഷം ആദ്യം ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും പ്രസ്താവിച്ചിരുന്നു.
എന്തായാലും, അധോവായുവിനെ കുറിച്ചുള്ള
ഭും ഭും പരിമളം നാസ്തി
കാ പീ കൂ ച മാദ്ധ്യമം
കശ്ചി പിശ്ചി മഹാഘോരം
നിശബ്ദം പ്രാണസങ്കടം
എന്ന പഴയ ശ്ലോകം തിരുത്തേണ്ടിവരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category