1 GBP = 95.60 INR                       

BREAKING NEWS

മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും വാഹന സൗകര്യങ്ങളുണ്ട്; കുന്നും മലയും കയറി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ജില്ല പ്രസിഡന്റുമാരെ വെറും വെള്ളം കോരിയാക്കരുത്; രാജീവ് ഗാന്ധിയുടെ മുഖത്ത് നോക്കി ആവശ്യം വിളിച്ചു പറഞ്ഞ കര്‍മ്മ യോഗി; പഞ്ചായത്തിലേക്ക് പോലും മത്സരിക്കാന്‍ ആഗ്രഹിക്കാത്ത സംഘാടകന്‍; ടികെ ഹംസ മറുകണ്ടം ചാടിയിട്ടും മലപ്പുറത്തെ കോട്ട പൊളിയാതെ നോക്കിയ കോണ്‍ഗ്രസിലെ ജനകീയന്‍; മുന്‍ ഡിസിസി പ്രസിഡന്റ് യുകെ ഭാസിക്ക് നാടും പാര്‍ട്ടിയും അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍

Britishmalayali
ജാസിം മൊയ്ദീന്‍

മലപ്പുറം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എംഎല്‍മാരേക്കാളും മറ്റ് ജനപ്രതിനിധികളേക്കാളുമേറെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അറിയപ്പെടുകയും ചെയ്തിരുന്നത് ഡിസിസി പ്രസിഡണ്ടുമാരായിരുന്നു. അത്തരത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കാലം ഡിസിസി പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച യുകെ ഭാസി.

പ്രവര്‍ത്തിച്ചിട്ടുള്ള മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും ഡിസിസി പ്രസിഡണ്ട് സ്ഥാനം. അതുകൊണ്ട് തന്നെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രശ്‌നങ്ങള്‍ മറ്റാരേക്കാളുമേറെ അറിയാവുന്നതും അദ്ദേഹത്തിന് തന്നെയായിരുന്നു.ഇന്ന് രാജ്യത്തെ മുഴുവന്‍ ഡിസിസി പ്രസിണ്ടുമാര്‍ക്കും എഐസിസി വാഹനം നല്‍കിയിട്ടുണ്ട്. ഇത് നേടിയെടുത്തത് നിരന്തരമായി യുകെ ഭാസി എഐസിസിയില്‍ ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണ്. രാജിവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരിക്കല്‍ നടന്ന യോഗത്തിലാണ് ആദ്യമായി അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്.

'മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും വാഹന സൗകര്യങ്ങളുണ്ട്. കുന്നും മലയും കയറി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ജില്ല പ്രസിഡന്റുമാരെ വെറും വെള്ളം കോരിയാക്കരുത്' എന്ന് എ.ഐ.സി.സി പ്രസിഡന്റ് രാജീവ് ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞതിന്റെ ഫലമായാണ് ഇന്ത്യയിലെ മുഴുവന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്കും ജീപ്പ് നല്‍കാന്‍ അന്ന് എ.ഐ.സി.സി തീരുമാനിച്ചത്.

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് 82ല്‍ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് ടി.കെ. ഹംസ പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റായി യു.കെ. ഭാസിയെ നിയമിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. കൂടെ പ്രവര്‍ത്തിച്ച ആര്യാടന്‍ മുഹമ്മദും എംപി ഗംഗാധരനും എംഎല്‍എ ആയി മന്ത്രിയായി പതിറ്റാണ്ടുകളോളം പാര്‍ലമെന്ററി രംഗത്ത് നിറഞ്ഞ് നിന്നപ്പോഴും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ രണ്ട് പതിറ്റാണ്ട് കാലം മലപ്പുറം ജില്ല കോണ്‍ഗ്രസ് പ്രസിഡന്റായി അദ്ദേഹം നിലകൊണ്ടു.

ഒന്നര പതിറ്റാണ്ടോളം മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏക കെപിസിസി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. തന്റെ ജീവിതത്തിലെ നീണ്ട 35 വര്‍ഷക്കാലം യാതൊരു വിധ പാര്‍ലമെന്ററി സ്വപ്നവുമില്ലാതെ മികച്ച സംഘാടകനായി അദ്ദേഹം നിലകൊണ്ടു. സിപിഎം ജില്ല സെക്രട്ടറി കെ.സെയ്താലിക്കുട്ടി, ഡി.സി.സി പ്രസിഡന്റ് യു.കെ. ഭാസി , മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്ന് ജില്ലയിലെ കൊച്ചു കുട്ടികള്‍ വരെ കണ്ണും പൂട്ടി പറയുമായിരുന്ന കാലമായിരുന്നു അത്.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ത്രിമൂര്‍ത്തികളായിരുന്നു പതിറ്റാണ്ടുകളോളം ആര്യാടന്‍ മുഹമ്മദ് - എംപി.ഗംഗാധരന്‍ - യു.കെ. ഭാസി ത്രയം. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും മില്ലേനിയത്തിന്റെ പ്രഥമ ദശകത്തിന്റെ ആദ്യ പകുതിയിലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളാര് എന്ന ചോദ്യമുയരുമ്പോള്‍ ആര്യാടനും എംപി. ഗംഗാധരനും ഒപ്പം തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും മാധ്യമങ്ങളും പൊതുജനങ്ങളും പരിഗണിച്ച പേരായിരുന്നു യുകെ ഭാസിയുടത്. സമകാലികനായ നാട്ടുകാരന്‍ സി. ഹരിദാസ് എംഎല്‍എയും എംപിയും ഒക്കെ ആയപ്പോഴും ഭാസി പരാതികളേതുമില്ലാതെ പാര്‍ട്ടിയെ നയിച്ചു.

മലപ്പുറം ജില്ലയിലെ 10 നഗരസഭകളിലേയും 93 പഞ്ചായത്തുകളിലേയും നൂറു പ്രവര്‍ത്തകരുടെയെങ്കിലും പേരെടുത്ത് പറയാന്‍ കഴിയുന്ന പ്രിയ നേതാവായി യുകെ ഭാസി വളര്‍ന്നു. യുഡിഎഫ് മന്ത്രി സഭകളില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി സ്ഥാനങ്ങളെല്ലാം ലീഗിന് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രാധിനിത്യത്തിന് വേണ്ടി അദ്ദഹം ശക്തമായി മുന്നണിയില്‍ വാദിച്ചു. അങ്ങനെ ആര്യാടന്‍ മുഹമ്മദിന ്പുറമെ എപി അനില്‍കുമാറും മലപ്പുറം ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി മന്ത്രി സഭയിലെത്തി.

ഇത്തരത്തില്‍ പ്രതിസന്ധികള്‍ക്കും ഗ്രൂപ്പ് വഴക്കുകള്‍ക്കുമിടയില്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച നേതാവായിരുന്നു യുകെ ഭാസി. 2008 ല്‍ മംഗളുരുവിലെ കാറപകടത്തില്‍ സാരമായി പരിക്കേല്‍ക്കുന്നത് വരെ ഭാസി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചു. ശാരീരിക അവശതകള്‍ ബാധിച്ച് തുടങ്ങിയപ്പോഴും പീന്നീട് വന്ന ഇ മുഹമ്മദ് കുഞ്ഞി, വിവി പ്രകാശ് തുടങ്ങി ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category