1 GBP = 97.50 INR                       

BREAKING NEWS

ഇന്ത്യക്കാരും ബംഗാളികളും ഉള്‍പ്പെടുന്ന പ്രവാസികളെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയാ പ്രചരണം; എമിറേത്തിയായ മാധ്യമപ്രവര്‍ത്തകന്‍ യുഎഇയില്‍ അറസ്റ്റില്‍; യു.എ.ഇ ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് സോഷ്യല്‍ മീഡിയയിലെ സെന്‍സേഷനായ താരിഖ് അല്‍ മെഹ് യാസിന്റെ നടപടിയെന്ന് യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി; വിദ്വേഷ പ്രചാരകര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിച്ചു മാതൃക തീര്‍ക്കുന്ന യുഎഇ സര്‍ക്കാറിന് കൈയടിച്ച് പ്രവാസികളും

Britishmalayali
kz´wteJI³

ദുബായ്: വിദ്വേഷ പ്രചാരകര്‍ ആരായാലും അവരെ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് യുഎഇ സര്‍ക്കാര്‍. രാജ്യത്തിന് ഉള്ളില്‍ നിന്നും മതങ്ങളെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന യുഎഇ ഭരണകൂടം കൊറോണ കാലത്തും തങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ജോലി നോക്കുന്ന യുഎഇയില്‍ കോവിഡ് കാലത്തും വിദ്വേഷ പ്രചരണം നടത്തിയതിന്റെ പേരില്‍ ഒരു യുഎഇ പൗരനെ അറസ്റ്റു ചെയ്തു.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന വിധം സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം നടത്തിയതിന് യു.എ.ഇ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനെയാണ് അറസ്റ്റു ചെയ്തത്. കവിയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അല്‍ മെഹ് യാസാണ് പിടിയിലായത്. വീഡിയോയില്‍ ഇന്ത്യക്കാരും ബംഗാളികളും ഉള്‍പ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാര്‍ശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷന്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാര്‍ശമാണ് ഇദ്ദേഹം നടത്തിയത്. യു.എ.ഇ ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടി. രാജ്യം, വിശ്വാസം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. എല്ലാവരെയും ബഹുമാനിക്കുക എന്നത് യു.എ.ഇയുടെ അടിസ്ഥാന നയമാണ്. ഇത് ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യു.എ.ഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കോറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ പ്രവാസികളെ നാടുകടത്തണമെന്ന് നേരത്തേ കുവൈത്തി അഭിനേത്രി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ വിഡിയോ എന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച്ച മുമ്പ് വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ ഇന്ത്യക്കാരനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട സംഭവവും ഉണ്ടായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മതനിന്ദ നടത്തിയതിനാണ് ഇന്ത്യന്‍ പൗരനെ അന്ന് ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ദുബായിലെ എമ്രില്‍ സര്‍വീസസ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കര്‍ണാടക സ്വദേശി രാകേഷ് ബി. കിട്ടുര്‍മത്ത് എന്നയാളിനെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരെ ദുബായ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചു സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിലാണ് രാകേഷ് മതത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇത്തരം വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് കമ്പനിക്കു തീരെ സഹിഷ്ണുതയില്ല. രാകേഷിനെ അടിയന്തരമായി ജോലിയില്‍ നിന്നു പിരിച്ചുവിടുന്നു. ഇയാളെ ദുബായ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഒരു കമ്പനി എന്ന നിലയില്‍, വൈവിധ്യത്തെ ഉള്‍ക്കൊള്ളുകയും ഓരോ ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഓഫിസിലും പുറത്തും ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണെന്നും ഹാരിസണ്‍ പറഞ്ഞു.

ഫേസ്ബുക്ക് പേജില്‍ മതത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന് ഈ ആഴ്ച ആദ്യം, അബുദാബിയില്‍ താമസിക്കുന്ന മിതേഷ് ഉദേഷി എന്നയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ദുബായില്‍ ഫ്യൂച്ചര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് വെഡ്ഡിങ്‌സ് എന്ന സ്ഥാപനത്തിലെ ജോലി ചെയ്തിരുന്ന സമീര്‍ ഭണ്ഡാരി സഹപ്രവര്‍ത്തകനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതിനു പൊലീസ് കേസ് എടുക്കുകയും ചെയ്തു. യുഎഇയില്‍ മതനിന്ദ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമമാണ് നിലവിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category