1 GBP = 92.50 INR                       

BREAKING NEWS

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടി ചെല്ലുമ്പോള്‍ കണ്ടത് മാലിന്യക്കുഴിയിലെ തീയില്‍ കുടുങ്ങിയ മൂന്ന് മക്കളേയും; ഏഴുവയസുകാരി ഫാത്തിമ മരിക്കുന്നത് ദേഹമാസകലം പൊള്ളലേറ്റും; രണ്ട് സഹോദരങ്ങളും തീവ്രപരിചരണത്തില്‍; മാലിന്യക്കുഴി വില്ലനായപ്പോള്‍ കാസര്‍കോട് ഏഴുവയസുകാരിക്ക് ജീവന്‍ നഷ്ടമായത് ഇങ്ങനെ

Britishmalayali
kz´wteJI³

കാസര്‍കോട്: കക്കൂസ് നിര്‍മ്മിക്കാനായി വീടിന് സമീപം എടുത്ത കുഴി ഉപയോഗ ശൂന്യമായപ്പോള്‍ മാലിന്യം കത്തിക്കുന്ന ഇടമാക്കി. മൂടാതെ കിടന്ന കുഴിയില്‍ നിന്നും നഷ്ടമായത് ജീവിതത്തിന്റെ വലിയ സമ്പാദ്യത്തെ. നെല്ലിക്കട്ട ബിലാല്‍ നഗറിലെ എ.പി.താജുദ്ദീന്‍ നിസാമിയുടെയും തായിബയുടെയും മകള്‍ ഫാത്തിമ (7) ആണ് കഴിഞ്ഞ ദിവസം മാലിന്യക്കുഴിയില്‍ തീയിട്ടപ്പോള്‍ തീയിലേക്ക് വീണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മാലിന്യം തള്ളാന്‍ നിര്‍മ്മിച്ച കുഴി മൂടിയിരുന്നില്ല.

ഇതില്‍ നിറയെ കാട് വളര്‍ന്നു കിടക്കുകയായിരുന്നു. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ കാടിനു തീയിടാനാണു സഹോദരങ്ങളായ മുഹമ്മദ് ഹഷീറിനും(13), അബ്ദുല്ല(9)യ്ക്കുമൊപ്പം ഫാത്തിമയും കുഴിയിലിറങ്ങിയത്. പത്തടി താഴ്ചയുള്ള കുഴിയിലിറങ്ങിയ കുട്ടികള്‍ കാടിനു തീയിട്ടതാണെന്നാണു സൂചന. മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കുഴിയില്‍ പലക ചാരി വച്ചിരുന്നു. അതിലൂടെയാകാം കുട്ടികള്‍ ഇറങ്ങിയതെന്നു കരുതപ്പെടുന്നത്.

തീ പടര്‍ന്നപ്പോള്‍ കുട്ടികള്‍ക്കു മുകളിലേക്കു കയറാന്‍ സാധിച്ചില്ല. കുട്ടികളുടെ നിലവിളി കേട്ടെത്തിയ ഉമ്മയും മറ്റു സഹോദരങ്ങളും ചേര്‍ന്നു വെള്ളമൊഴിച്ചു തീ കെടുത്തിയ ശേഷം 3 കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ഹഷീറും അബ്ദുല്ലയും കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ കുട്ടിയും ഇവര്‍ക്കൊപ്പം ഇറങ്ങിയെങ്കിലും കുട്ടി കരഞ്ഞതോടെ മുകളിലേക്കു കയറ്റിവിടുകയായിരുന്നു. മൊഗ്രാല്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിലെ ഖത്തീബായ താജുദ്ദീന്‍ നിസാമിയും കുടുംബവും കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ വീട് വാങ്ങി താമസം തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category