1 GBP = 93.20 INR                       

BREAKING NEWS

ഭാര്യയുടെ ചുംബനം സോഹന്‍ റോയിയെ കുടുക്കിയപ്പോള്‍ വടയിലെ തുളയുടെ കൗതുകം കൂട്ടുകാരനുമായി പങ്കിട്ട സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോസിനും പണികിട്ടി; കോവിഡ് കാലത്തെ തമാശകള്‍ പിടിവിട്ടാല്‍ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല; വട വീഡിയോ പറന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം ഓരോ ലിങ്കിലും ലക്ഷത്തോളം കാണികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് പിടിക്കുന്നതിനേക്കാള്‍ കഷ്ടമാണ് സോഷ്യല്‍ മീഡിയയുടെ കെണിയില്‍ അകപ്പെട്ടാല്‍. വളരെ നിര്‍ദോഷം എന്ന് കരുതുന്നതും അറിയാതെ കയ്യമര്‍ത്തുന്ന ഒരു ഷെയര്‍ ബട്ടണോ ഫോര്‍വേര്‍ഡ് ക്ലിക്കോ നല്‍കുന്നത് എട്ടിന്റെ പണിയായിരിക്കും. മാനഹാനിക്കോ നിനച്ചിരിക്കാത്ത നേരത്തെ പ്രശസ്തിക്കോ വേറെ കൂടുതല്‍ ഒന്നും വേണ്ടിവരില്ല. വൈറലാകുക എന്നത് ഇക്കാലത്ത് ഏവരുടെയും ഹോബി ആണെങ്കിലും അതിനു തിരിച്ചടികളും അപ്രതീക്ഷിതമായി വന്നുകൊണ്ടിരിക്കും. ഇത്തരം അവസരങ്ങള്‍ മിക്കപ്പോഴും സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്കും മറ്റുമാണ് വീണുകിട്ടുക.

എങ്കിലും തികച്ചും അപ്രതീക്ഷിതമായി യുകെ മലയാളികള്‍ക്കിടയിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ സ്റ്റോക് ഓണ്‍ ട്രെന്റിലെ ജോസിനേയും തേടിയെത്തിയിരിക്കുകയാണ്. നാട്ടില്‍ ആലുവയില്‍ ദിവസം 5000 വടയുടെ വരെ കച്ചവടം നടത്തിയിരുന്ന ജോസ് പഴയകാല ഓര്‍മ്മകള്‍ പുതുക്കാന്‍ കോവിഡ് കാലത്തു വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ പഴയകാല സുഹൃത്തും ആലുവ ഗ്രാന്‍ഡ് ഹോട്ടല്‍ ഉടമയുമായ നൗഷാദിന് അയച്ചു കൊടുത്ത വിഡിയോ ആണ് ഇപ്പോള്‍ ലോകമെങ്ങും മലയാളികള്‍ ആവേശത്തോടെ ട്രോളുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

വീഡിയോ പുറത്തു ലീക്കായത് മുതല്‍ ജോസിനെ തേടി യുകെയില്‍ നിന്നും വിദേശത്തു നിന്നും ഫോണ്‍ കോളുകളുടെ പ്രവാഹമാണ്. അടുത്തറിയുന്ന സുഹൃത്തുക്കള്‍ സന്തോഷം പങ്കിടുപ്പോള്‍ കലിപ്പ് തീര്‍ക്കാന്‍ പറ്റാതെ പോയവരാണ് ട്രോള്‍ സൃഷ്ടിച്ചു ജോസിന്റെ പിന്നാലെ പോയിരിക്കുന്നത്. ചിലരൊക്കെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ കമന്റുകളുമായാണ് എത്തുന്നത്. ആദ്യമൊക്കെ അല്‍പം വിഷമം മനസ്സില്‍ തോന്നിയെങ്കിലും ഇപ്പോള്‍ അതൊന്നും താന്‍ നോക്കുന്നു പോലും ഇല്ലെന്നു ജോസ് ബ്രിട്ടീഷ് മലയാളിയോട് മനസ് തുറന്നു. ലണ്ടനിലെ ലെവശ്യമില്‍ നിന്നും അടുത്തകാലത്ത് സ്റ്റോക് ഓണ്‍ ട്രെന്റിലേക്കു താമസം മാറിയ ജോസ് വീട്ടില്‍ ഭാര്യക്കും അവധി കിട്ടിയ ദിവസം അല്‍പം വട ഉണ്ടാക്കാന്‍ തോന്നിയതില്‍ നിന്നാണ് സംഭവങ്ങളുടെ മുഴുവന്‍ തുടക്കം.

''കേരളത്തില്‍ വച്ച് ചെറിയ നിലയില്‍ കാറ്ററിങ് ജോലികള്‍ ചെയ്തിട്ടുള്ള ഞാന്‍ ഹോട്ടലുകള്‍ക്കും മറ്റും വട ഉള്‍പ്പെടെയുള്ള പലഹാരങ്ങളുടെ വിതരണവും നടത്തിയിരുന്നു. ചിലപ്പോഴെക്കെ ഭാര്യയും സഹായത്തിനുണ്ടാകും. അന്ന് അയ്യായിരം വടകള്‍ ഒക്കെ ഉണ്ടാക്കുന്നത് സാധാരണമായിരുന്നു. അക്കാലത്തു കൂടുതല്‍ വടകള്‍ നല്‍കിയിരുന്ന ഗ്രാന്‍ഡ് ഹോട്ടല്‍ ഉടമ നൗഷാദുമായി കോവിഡ് വിശേഷങ്ങള്‍ പങ്കു വയ്ക്കാനും പഴയ കാല ജീവിതം ഓര്‍മ്മിപ്പിക്കാനും വേണ്ടി വെറും തമാശക്ക് ചെയ്ത വിഡിയോ ആണ് ഇപ്പോള്‍ ലോകമെങ്ങും മലയാളികളുടെ കയ്യില്‍ ഉള്ളത്. എനിക്കതില്‍ ഒരു ദുരുദ്ദേശവും ഇല്ലായിരുന്നു. പലരും കമന്റുകളില്‍ പറയുന്ന പോലെ പൊങ്ങച്ചക്കാരന്‍ വിദേശ മലയാളിയുടെ ലേബല്‍ ഒന്നും എനിക്ക് വേണ്ട. നന്നായി കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്. കാര്യം അറിയാതെ വിഡിയോ കണ്ടവര്‍ പറയുന്ന അഭിപ്രായത്തോട് അതിനുള്ള ഗൗരവം കൊടുക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ'', ജോസ് വ്യക്തമാക്കി.

ജോസിന്റെ ഫോണില്‍ നിന്നും തന്റെ ഫോണിലേക്കു മാത്രം വന്ന വട വിഡിയോ എങ്ങനെ ലീക്ക് ഔട്ട് ആയി എന്ന് കൂട്ടുകാരന്‍ നൗഷാദിനും അറിയില്ല. കുട്ടികള്‍ ആരെങ്കിലും ഫോണ്‍ എടുത്തു കളിച്ചപ്പോള്‍ അറിയാതെ ഏതെങ്കിലും ഗ്രൂപ്പിലേക്കോ മറ്റോ ഫോര്‍വേഡ് ആകുകയോ അങ്ങനെ പല കൈകള്‍ കൈമാറി വൈറല്‍ ആകുകയോ ചെയ്തിരിക്കാം എന്നാണ് ഇരുവരും കരുതുന്നത്. എന്നാല്‍ പൊതുവെ വിദേശ മലയാളികളെ പുച്ഛത്തോടെ നോക്കുന്ന വികൃത മലയാളി മനസിന്റെ ആഹ്ലാദം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് ട്രോള്‍ നിര്‍മ്മിച്ചവരുടെ ഭാവന സൃഷ്ടിയില്‍. എണ്‍പതുകളില്‍ പുറത്തുവന്ന മലയാള സിനിമകളില്‍ അവതരിപ്പിച്ചിരുന്ന വിദേശ മലയാളികളുടെ പൊങ്ങച്ച ലേബല്‍ എത്രകാലം ആയിട്ടും കേരളത്തിലെ മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല എന്ന് തെളിയിക്കുകയാണ് ജോസിനെതിരെയുള്ള അധിക്ഷേപ വാക്കുകള്‍.

കേരളത്തില്‍ കോവിഡ് പരത്തിയത് ഇറ്റലിക്കാരാണെന്ന പ്രചാരണം ശക്തമായപ്പോള്‍ മുഴുവന്‍ വിദേശ മലയാളികളെയും ആക്ഷേപിക്കാന്‍ തയ്യാറെടുത്തവരാണ് ശരാശരി മലയാളികള്‍. ഒടുവില്‍ വിദേശത്തു നിന്നും പ്രമുഖരായ വിദേശ മലയാളികള്‍ തന്നെ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചതോടെ ഒരു ദിവസത്തെ പത്രസമ്മേളനം പൂര്‍ണമായും പ്രവാസി മലയാളികള്‍ക്ക് വേണ്ടി മാറ്റി വച്ചാണ് അദ്ദേഹം ദുഷ്പ്രചാരണത്തിനു തടയിട്ടത്. പ്രവാസി മലയാളികളെ നെഞ്ചേറ്റു പിടിക്കുകയാണ് എക്കാലത്തും കേരളം ചെയ്യേണ്ടത് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതോടെ താല്‍ക്കാലികമായി അടങ്ങിയ മലയാളി മനസിന് വീണു കിട്ടിയ വടിയായി മാറുകയായിരുന്നു ജോസ്.

ഇക്കാര്യത്തില്‍ ജോസ് ഒറ്റയ്ക്കല്ല എന്നതും ശ്രദ്ധേയമാണ്. ലോകമെങ്ങും അറിയുന്ന വിദേശ മലയാളിയായ സോഹന്‍ റോയിയും സമാനമായ തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പുലിവാലു പിടിച്ചിരിക്കുകയാണ്, അതും ഒന്നല്ല രണ്ടുതവണ. കോവിഡ് മൂലം വെവ്വേറെ ഇടങ്ങളിലായിപ്പോയ ദുബായ് മലയാളി സോഹന്‍ റോയ്യും ഭാര്യ അഭിനി സോഹനും തമ്മിലുള്ള വിഷുദിന സല്ലാപമാണ് ഇവ്വിധത്തില്‍ വൈറലായി മാറിയത്. പ്രമുഖ നര്‍ത്തകിയായ ഭാര്യയുടെ നൃത്തം സിനിമയുടെയും ബിസിനസിന്റെയും ഒക്കെ തിരക്കില്‍ നന്നായി ആസ്വദിക്കാന്‍ ഒന്നും സോഹന്‍ റോയിക്കു സാധിച്ചിട്ടില്ല. ഏറെ പ്രശസ്തമായ ഡാം 999 സിനിമയുടെ സംവിധായകനും പ്രമുഖ ബിസിനസ് ഗ്രൂപ്പായ എരീസിന്റെ തലവനുമായ സോഹന് ഭാര്യ വിഷുദിന ആശംസ ആയി കണികാണും നേരം എന്ന വിഷുഗാനത്തിനൊപ്പം അയച്ച നൃത്തചുവടുകളും അവസാനം നടത്തിയ ഫ്ളയിങ് കിസ്സും ആണ് ശരവേഗത്തില്‍ മലയാളികള്‍ ലോകമെങ്ങും വൈറല്‍ ആക്കിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന് സോഹന്‍ റോയിക്ക് അറിയില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെയും തീര്‍ന്നില്ല. പതിവായി കവിതകള്‍ എഴുതി ട്യൂണ്‍ ചെയ്തു സോഷല്‍ മീഡിയ വഴി എത്തിക്കുന്ന സോഹന്‍ കഴിഞ്ഞ ദിവസം കോവിഡ് പശ്ചാത്തലത്തില്‍ ചെയ്ത കവിതയുടെ ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന ആരോപണം കാട്ടുതീ ആയി എത്തുക ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ പതിവായി റെക്കോര്‍ഡ് ചെയ്യുന്ന കേരളത്തിലെ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും കവിതയിലെ ദൃശ്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായി ഫേസ്ബുക്ക് ലൈവില്‍ എത്തിയ അദ്ദേഹം കവിതയുടെ ലിങ്കുകള്‍ സകല സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ എന്നിട്ടും വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് ഗള്‍ഫിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category