1 GBP = 92.50 INR                       

BREAKING NEWS

പശുവിന്റെ കയറില്‍ കുരുങ്ങി തെറിച്ച് വീണ് ഒന്നരവയസുകാരി് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ചെങ്കവിള അയിര വെളിയംകോട്ട്‌കോണം മേക്കേതട്ട് പുത്തന്‍വീട്ടില്‍ രാജേഷ്- മഞ്ജു ദമ്പതികളുടെ ഏകമകള്‍ സൈറക്ക്; പിഞ്ചോമനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി നാട്

Britishmalayali
kz´wteJI³

പാറശാല: പശുവിന്റെ കയറില്‍ കുരുങ്ങി തെറിച്ച് വീണ് തലയിടിച്ച് പരുക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. ചെങ്കവിള അയിര വെളിയംകോട്ട്കോണം മേക്കേതട്ട് പുത്തന്‍വീട്ടില്‍ രാജേഷ് - മഞ്ജു ദമ്പതികളുടെ ഏകമകള്‍ സൈറയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് വീടിന് അടുത്തുള്ള ബന്ധു വീട്ടിലെ പശുവിന് സമീപം നില്‍ക്കവേയാണ് സംഭവം.

പശുവിന്റെ മുന്നിലെ പാത്രത്തിലുണ്ടായിരുന്ന വെള്ളം കുടിക്കാന്‍ പാഞ്ഞെത്തിയ കന്നുകുട്ടിയുടെ കയറിന് ഇടയില്‍ പെട്ട് തെറിച്ച് വീഴുകയായിരുന്നു കുഞ്ഞു. വീഴ്ച്ചയില്‍ സമീപത്തുണ്ടായിരുന്ന തടിയില്‍ തല ഇടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category