1 GBP = 97.70 INR                       

BREAKING NEWS

എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതു കൊറോണയുടെ വ്യാപനത്തെ ത്വരിതഗതിയില്‍ ആക്കുമോ? കുറഞ്ഞ താപനില വൈറസുകള്‍ക്ക് ശക്തി പകരുന്നതാണോ? സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില്‍ കൊറോണാ മിത്തുകള്‍ക്ക് പുറകിലെ സത്യം അന്വേഷിക്കുന്നു

Britishmalayali
kz´wteJI³

ലണ്ടന്‍: കൊറോണ ലോകമാകെ പടരാന്‍ തുടങ്ങിയ അന്നുമുതല്‍ തന്നെ സോഷ്യല്‍ മീഡിയകളിലെ കേശവന്‍ മാമന്മാരും ഉഷാറാകാന്‍ തുടങ്ങി. കൊറോണയ്ക്കുള്ള മരുന്നുകള്‍ മാത്രമല്ല പ്രതിരോധത്തിനുള്ള ഉപാധികള്‍ വരെ അവര്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ തുടങ്ങി. അപ്പോഴും യഥാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു എന്നതാണ് ഏറ്റവും രസകരമായ കാര്യം. അക്കൂട്ടത്തില്‍ രോഗപ്രതിരോധത്തിനുള്ള ഒന്നായിരുന്നു എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക എന്നത്.

ഇതേപറ്റി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ ഫാക്ട് ചെക്ക് പറയുന്നത് വിന്‍ഡോ എയര്‍ കണ്ടീഷണറോ, ഒരു വീട്ടില്‍ മാത്രം ഉപയോഗിക്കുന്ന സ്പ്ലിറ്റ് എയര്‍ കണ്ടീഷണറോ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല എന്നാണ്. താപനില ഒരുപാട് താഴാതെ നോക്കണം, വീട്ടില്‍ ഒരാള്‍ക്കും കൊറോണബാധയില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. എന്നാല്‍ സെന്‍ട്രല്‍ എയര്‍ കണ്ടീഷനിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സമുച്ചയങ്ങള്‍, തീയറ്ററുകള്‍, ആധുനിക അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

കൊറോണ വ്യാപനം തുടങ്ങിയതു മുതല്‍ പലരും പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ഈ വൈറസിന് കഴിയില്ലെന്നത്. എന്നാല്‍ ഇതുവരെയുള്ള ഒരു ഗവേഷണത്തിലും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞദിവസം നടന്ന ചില ഗവേഷണങ്ങളില്‍ തെളിഞ്ഞത് 60 ഡിഗ്രി താപനിലയില്‍ പോലും കൊറോണ വൈറസിന് ഒരു മണിക്കൂര്‍ വരെ സജീവമായിരിക്കാന്‍ സാധിക്കും എന്നാണ്.

സാധാരണ പനിയുടെയും ഫ്‌ലൂവിന്റെയും ഒക്കെ വൈറസുകളെ പോലെ ഇത് വായുവിലൂടെ വഹിക്കപ്പെടുന്നില്ല. രോഗം ബാധിച്ച ഒരു വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ നിര്‍ഗമിക്കുന്ന സ്രവത്തിലൂടെ വൈറസുകളും അന്തരീക്ഷത്തില്‍ പടരും. എന്നാല്‍ ഇവ മറ്റ് വായു വാഹക വൈറസുകളെ പോലെ അന്തരീക്ഷത്തില്‍ നീന്തി നടക്കാതെ, ഗുരുത്വാകര്‍ഷണ ബലത്താല്‍ നിലത്ത് വീഴും എന്നാണ് കണ്ടുപിടിച്ചിട്ടുള്ളത്. എന്നാല്‍ അതിന് കുറച്ച് സമയം എടുക്കുമെന്ന് മാത്രം.

അതിനാല്‍ തന്നെ, രോഗബാധിതനായ ഒരു വ്യക്തിയുടെ മൂന്നു മീറ്റര്‍ ചുറ്റളവില്‍ ഉണ്ടെങ്കിലോ, അല്ലെങ്കില്‍ സ്പര്‍ശനം മൂലമോ ഒക്കെ മാത്രമേ ഇതിന് മറ്റൊരു ശരീരത്തില്‍ എത്താനാകു. പക്ഷെ, കുറഞ്ഞ താപനിലയിലും ഹ്യൂമിഡിറ്റിയിലും സാര്‍സ് വൈറസുകള്‍ കൂടുതല്‍ സ്ഥിരതയാര്‍ജ്ജിക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട് അതിനാല്‍ തന്നെ എയര്‍കണ്ടീഷന്‍ഡ് മുറികളില്‍ ഇതിന്റെ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വീട്ടില്‍ രോഗബാധയുള്ള ഒരാള്‍ ഇല്ലെങ്കില്‍ ഇതിന് തീരെ സാധ്യതയില്ല. എന്നാല്‍ ഇത് സാര്‍സ് കോവ് 2 വൈറസ് എന്നറിയപ്പെറ്റുന്ന കൊറോണക്ക് ബാധകമാണെന്ന കാര്യം ഇതുവരെ തെളിഞ്ഞിട്ടില്ല.

എന്നിരുന്നാലും. വീടുകളില്‍ വിന്‍ഡോ അല്ലെങ്കില്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ജനല്‍ ഒരല്‍പം തുറന്നിട്ട് വായുസഞ്ചാരം ഉറപ്പ് വരുത്തുന്നത് നല്ലതാണെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. അല്ലെങ്കില്‍ വിന്‍ഡോ എയര്‍ കണ്ടീഷണറിന്റെ ഔട്ട് ഡോര്‍ എയര്‍ഫ്‌ലോ നിരക്ക് ഒരല്‍പം വര്‍ദ്ധിപ്പിക്കുക.

സെന്‍ട്രല്‍ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തില്‍ 100% പുറത്തെ വായു ഉപയോഗിച്ചാല്‍ പ്രശ്‌നമില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ റിട്ടേണ്‍ എയര്‍ ഉപയോഗിച്ചാല്‍ വൈറസ് ബാധക്ക് സാധ്യതയുണ്ട്. ഫെഡറേഷന്‍ ഓഫ് യൂറോപ്പ്യന്‍ ഹീറ്റിങ്, വെന്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് അസ്സോസിയേഷനുകള്‍ പറയുന്നത് വെന്റിലേഷന്‍ സിസ്റ്റം ദിവസം മുഴുവന്‍ ഓണ്‍ ആക്കിയിടാനാണ്. അല്ലെങ്കില്‍ കഴിയാവുന്നത്ര കൂടുതല്‍ നേരം ഇത് ഓണ്‍ ആക്കി ഇടുക. മുറിയില്‍ ആളുകള്‍ ഇല്ലാത്തപ്പോള്‍ വെന്റിലേഷന്‍ നിരക്ക് ലോ പവറില്‍ ഇടണമെന്നും ഇവര്‍ പറയുന്നു.

അതുപോലെ ശുചിമുറികളിലെ എക്‌സോസ്റ്റ് സിസ്റ്റം ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ഇവര്‍ പറയുന്നു. അതുപോലെ മറ്റൊരാള്‍ താമസിച്ചിരുന്ന മുറിയിലേക്ക് പ്രവേശിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പെങ്കിലും മുറിയുടെ ജനലുകള്‍ തുറന്നിടണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും വിധത്തില്‍ വൈറസ് അകത്ത് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവയെ പുറത്താക്കാന്‍ ഇത് ഒരു പരിധിവരെ സഹായിക്കും എന്നാണ് അവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category