1 GBP = 97.70 INR                       

BREAKING NEWS

മുപ്പതു തരം വ്യത്യസ്ത കൊറോണ വൈറസുകളെ തിരിച്ചെടുത്ത് ചൈനീസ് യൂണിവേഴ്സിറ്റി; മൃദു വൈറസുകള്‍ അമേരിക്കയില്‍ പടര്‍ന്നപ്പോള്‍ യൂറോപ്പിനെ പിടിമുറുക്കിയത് മാരക സ്വഭാവമുള്ളവ; പടരുന്നവയില്‍ ഏറ്റവും മൃദുവായ വൈറസിനേക്കാള്‍ 270 മടങ്ങ് വരെ ശക്തിയേറിയ രോഗാണുക്കള്‍

Britishmalayali
kz´wteJI³

മീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും എത്രയോ മടങ്ങ് വര്‍ദ്ധിച്ചേക്കാമെന്ന ഭയം വിതച്ചുകൊണ്ട് മറ്റൊരു കണ്ടുപിടിത്തം കൂടി ഉണ്ടായിരിക്കുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നു തന്നെയാണ് ഈ വിവരവും പുറത്ത് വരുന്നത്. കൊറോണ നിരന്തരം മ്യുട്ടേഷന് വിധേയമായി കൊണ്ടിരിക്കുന്നു എന്നാണ് ഈ പുതിയ വിവരം. സെജിയാങ്ങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്ത് വന്നത്. ഇതുവരെ ചുരുങ്ങിയത് 30 വ്യത്യസ്ത സ്ട്രെയിനുകളെങ്കിലും കണ്ടുപിടിച്ചിട്ടുണ്ട്.

ചൈനയില്‍ കാണപ്പെടുന്ന തരം കൊറോണവൈറസ് അഥവാ സാര്‍സ്-കോവ് 2 വൈറസ് താരതമ്യേന മാരകമായ പ്രഹരശേഷിയുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് തന്നെ യൂറോപ്പിലാകമാനം പടര്‍ന്നത്. എന്നാല്‍ അമേരിക്കയില്‍ പടര്‍ന്നിരിക്കുന്നത് താരതമ്യേന പ്രഹരശേഷി കുറവുള്ള ഇനമാണ്.വൈറസില്‍ സംഭവിക്കുന്ന മ്യുട്ടേഷന്‍, അവ മൂലമുണ്ടാകുന്ന രോഗത്തിന്റെ തീവ്രതയെ സ്വാധീനിക്കും എന്ന് തെളിയിക്കുന്ന ആദ്യ പഠനമാണ് ഇതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

യൂറോപ്പില്‍ നിന്നും ചൈനയില്‍ നിന്നും എത്തിയ വൈറസുകള്‍ അമേരിക്കയില്‍ വ്യാപനത്തിലുണ്ട് എന്ന വാര്‍ത്ത വന്നതിന് തൊട്ടുപുറകെയാണ് ഈ റിപ്പോര്‍ട്ടും വരുന്നത്. ചൈനയിലെ 11 കൊറോണ രോഗികളില്‍ നിന്നുമെടുത്ത സാമ്പിളുകളിലാണ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. പിന്നീട് ഒരു വൈറസിന് എത്രമാത്രം തീവ്രതയോടെ മനുഷ്യ കോശങ്ങളെ ആക്രമിക്കാനും കൊല്ലാനുമാകുമെന്ന് അവര്‍ പരീക്ഷിച്ചു. അവരെ ഏറ്റവും അദ്ഭുതപ്പെടുത്തിയത്, ഏറ്റവും അധികം മാരകശേഷിയുള്ള വൈറസുകളില്‍ ചിലത് സെജിയാങ്ങ് മേഖലയില്‍ തന്നെ ഉണ്ട് എന്നുള്ളതാണ്. ന്യുയോര്‍ക്കിനെ ആക്രമിക്കും മുന്‍പ് യൂറോപ്പിലെ ഇറ്റലി സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നത് ഈ ഇനത്തില്‍ പെട്ട വൈറസുകളായിരുന്നു.

ഇതില്‍, ഏറ്റവും ശക്തികൂടിയ ഇനം വൈറസിന് ഏറ്റവും ശക്തി കുറഞ്ഞവയേക്കാള്‍ 270 മടങ്ങ് പ്രഹരശേഷി ഉണ്ടായിരിക്കും. ഇത്തരത്തില്‍ അല്‍പം ശക്തി കുറഞ്ഞ ഇനങ്ങളാണ് വാഷിംഗ്ടണ്‍ ഉള്‍പ്പടെ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചിരിക്കുന്നത്. ഇത് തന്നെയാണ് ഈ മഹാവ്യാധിക്ക് ആരംഭം കുറിച്ച വുഹാനിലും ഉണ്ടായിരുന്ന ഇനം.

സാര്‍സ് കോവ് 2 വൈറസ്സ് കൂടെക്കൂടെ മ്യുട്ടേഷന് വിധേയമാകുന്നതായി തെളിഞ്ഞിരിക്കുന്നു എന്നാണ് ഗവേഷകര്‍ ഇതിനെ കുറിച്ച് പറഞ്ഞത്. അവയില്‍ ചിലവ അല്പം ശക്തി കുറഞ്ഞ ഇനങ്ങളാണ് എന്നത് മരണത്തിനുള്ള സാധ്യത കുറയ്ക്കും എന്ന് വിചാരിക്കാന്‍ തരമില്ല എന്നും അവര്‍ പറയുന്നു. സെജിയാങ്ങില്‍ ശക്തി കുറഞ്ഞ രോഗാണു ബാധിച്ച രണ്ടുപേരുടെ നില ഗുരുതരമായ കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടുപേരും മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും, അവരില്‍ പ്രയം കൂടിയ ആള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നു.

ഇപ്പോള്‍ ഏത് ഇനത്തിലുള്ള കൊറോണ ബാധിച്ചാലും ഒരേ രീതിയിലുള്ള ചികിത്സയാണ് ലഭ്യമാക്കുന്നത്. വ്യത്യസ്ത ഇനം വൈറസുകള്‍ക്ക് വ്യത്യസ്ത തരം ചികിത്സകള ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. ഈ രോഗത്തിനുള്ള മരുന്നും വാക്സിനും കണ്ടുപിടിക്കാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ മ്യുട്ടേഷന്‍ ഗൗരവതരമായി പരിഗണിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category