കോവിഡില്‍ മരണമടയുന്നവര്‍ക്കും മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ലഭിക്കും; മലയാളികളുടെ ആശ്വാസമാകുന്ന അലൈഡ് നല്കുന്ന പോളിസികളില്‍ നൂറു ശതമാനം വിശ്വാസ്യത; രോഗവും മരണവും ഉണ്ടായപ്പോള്‍ കൈപിടിക്കാന്‍ മറ്റാരും ഇല്ലായിരുന്നെന്നു പയസ് കുന്നശ്ശേരിയും ടിന്സിയും അമ്പിളിയും പറയുന്നത് കേള്‍ക്കൂ
കവന്‍ട്രി: കോവിഡ് മരണങ്ങള് വാ പിളര്‍ന്നെത്തിയപ്പോള്‍ ഏറ്റവും അധികം വേവലാതിയോടെ അന്വേഷണം എത്തിയത് ഇന്‍ഷുറന്‍സ് കമ്പനികളിലേക്കാണ്. ക്യാന്‍സറും ഹൃദ്രോഗവും എല്ലാം കവര്‍ ചെയ്യപ്പെട്ടിരുന്ന പോളിസികളില്‍ കോവിഡ് എന്ന മഹാമാരി ഉള്‍പ്പെടാത്തതിനാല്‍ തങ്ങളുടെ പോളിസികള്‍ വെറും കടലാസുകളായി മാറുമോ എന്നതായിരുന്നു ഫോണ്‍ സന്ദേശങ്ങളുടെ കാതല്‍. പേമാരിയും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞു വീടിനും കാറിനും ഒക്കെ സംരക്ഷണം നിഷേധിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ പൊതുരീതിയാണ് കോവിഡ് മരണത്തെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന ആശങ്ക മലയാളി സമൂഹത്തില്‍ സമ്മാനിച്ചത്.
യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായതും ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവും ഉള്ള അലൈഡ് ഇന്‍ഷുറന്‍സിനെ തേടി എത്തിയതും സമാനമായ ഫോണ്‍വിളികള്‍ തന്നെയാണ്. എന്നാല്‍ തങ്ങള്‍ വഴി എടുത്ത മുഴുവന്‍ പോളിസിക്കും ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും എന്ന ഉറപ്പാണ് ഇവര്‍ നല്‍കുന്നത്. എന്നാല്‍ ഇത്തരം ഒരു ഉറപ്പു പല കമ്പനികളില്‍ നിന്നും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്.
അപ്രതീക്ഷിതമായി ലോകമെങ്ങും കോവിഡ് മൂലം പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലൈം നല്‍കേണ്ടി കമ്പനികള്‍ പുതിയ പോളിസികളില്‍ കോവിഡ് കൂടി ഉള്‍പ്പെടുത്തിയും സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഡല്‍ഹി സര്‍ഗക്കാരും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ക്കു ചികിത്സക്കിടയില്‍ മരണം സംഭവിച്ചാല്‍ ഒരു കോടി രൂപ വരെ സഹായം വാഗ്ദാനം ചെയ്തെങ്കിലും യുകെ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത്തരം സഹായ വാഗ്ദാനങ്ങള്‍ പ്രതീക്ഷിക്കുക വിഡ്ഢിത്തമായിരിക്കും. ഇക്കാരണത്താല്‍ തന്നെ യുകെ മലയാളികളായ ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ റിസ്ക് എടുത്തു ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന പ്രത്യേക പരിരക്ഷ വേണ്ടെന്നു വയ്ക്കരുത് എന്നാണ് വിപണി വിദഗ്ധരുടെയും ഉപദേശം. ഇതിനകം അറുപതോളം വിലപ്പെട്ട ജീവനുകള്‍ നഷ്ടമായ എന്‍എച്ച്എസ് അവര്‍ക്കായി ചെയ്യുന്നത് ഈ മാസം 28ന് ഒരു മിനിട്ടു നേരത്തെ മൗന പ്രാര്‍ത്ഥന മാത്രമാണ്.
ഒടുവില്‍ കുടിയേറ്റക്കാരായവരുടെ കാര്യത്തില്‍ അതാതു സമൂഹങ്ങളാണ് ജോലിക്കിടയില്‍ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളുടെ ആശ്രയമായി രംഗത്ത് എത്തുന്നത്. കെയറര്‍ ആയി ജോലി ചെയ്തിരുന്ന മലയാളി യുവാവ് കോവിഡ് മൂലം മരിക്കാനിടയായപ്പോള്‍ ദിവസങ്ങള്‍ക്കൊണ്ടു കുടുംബത്തിന് കൈത്താങ്ങാകാന്‍ മലയാളി സമൂഹത്തിനായി. പീറ്റര്‍ബറോക്കടുത്ത കിങ്സ്ലിയില്‍ തമിഴ് വംശജയായ നഴ്സ് ഗുരുതരാവസ്ഥയില്‍ കിടക്കവേ അമ്മ കോവിഡ് മൂലം മരിച്ചപ്പോള്‍ കുടുംബത്തെ സഹായിക്കാന്‍ മലയാളികള്‍ അടക്കമുള്ളവരാണ് രംഗത്തെത്തിയത്.
അമ്മ മരിച്ചു കിടക്കുന്ന വിവരം നഴ്സായ മകള്‍ ഇനിയും അറിഞ്ഞിട്ടില്ല. ലിങ്കണില്‍ മരിച്ച ഫിലിപ്പിനോ നഴ്സിന്റെ കുടുംബത്തിന് വേണ്ടിയും യുകെയിലെ ഫിലിപ്പീന്‍സുകാര്‍ സഹായഹസ്തവുമായി രംഗത്തുണ്ട്. എന്നാല്‍ ഇവരൊന്നും ഇന്‍ഷുറന്‍സ് സംരക്ഷണം എടുത്തിരുന്നില്ലെന്നാണ് ലഭ്യമായ വിവരം. ഇവരുടെയൊക്കെ കാര്യത്തില്‍ സര്‍ക്കാര്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ സഹോദരങ്ങളെ പോലെ കൈപിടിക്കാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെങ്കില്‍ ആ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യം ആലോചിക്കാന്‍ പോലും കഴിയാത്തതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ നേരിട്ട അനേകം മലയാളികള്‍ യുകെയിലുണ്ട്.
രോഗവും മരണവും കൂട്ടിനെത്തിയപ്പോള്‍ ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങള്‍. പൊതുവെ ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ പിടിപെട്ടാല്‍ ആ വിവരം തന്നെ പുറത്തു പറയാന്‍ മിക്കവര്‍ക്കും മടിയാണ്. സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും നേരിടേണ്ടി വരുന്ന രോഗിയുടെ അവസ്ഥ അതനുഭവിച്ചവര്‍ക്കേ മനസിലാകൂ. എന്നാല്‍ ധൈര്യമായിരിക്കൂ, ചികിത്സകള്‍ നേരെയാകും എന്നൊരു ഉറപ്പുനല്‍കുന്ന പോസിറ്റീവ് ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഇപ്പോഴും മിക്കവര്‍ക്കും സാധിക്കാറില്ല. ഇത്തരത്തില്‍ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളിലൂടെ യാത്ര നടത്തിയ മൂന്നു മലയാളി കുടുംബങ്ങള്‍ തങ്ങളുടെ അവസ്ഥ വിവരിക്കുന്നത് നെഞ്ചില്‍ തറയ്ക്കുന്ന വാക്കുകളിലൂടെയാണ്.
ഇതില്‍ മാഞ്ചസ്റ്ററിലെ ലീയില്‍ താമസിക്കുന്ന അമ്പിളിയുടെ കാര്യത്തില്‍ ദൈവത്തിന്റെ നേരിട്ട് ഇടപെടല്‍ ഉണ്ടായ വിധത്തിലാണ് അത്ഭുതകരമായി അലൈഡ് നല്കിയ ഇന്‍ഷുറന്‍സ് കുടുംബത്തിന്റെ താങ്ങായി മാറിയത്. അമ്പിളിയുടെ ഭര്‍ത്താവ് മരിക്കുന്നതിന് രണ്ടു നാള് മുന്‍പാണ് ഇന്‍ഷുറന്‍സ് സംരക്ഷണം എടുത്തത്. ഇതിന്റെ ആദ്യ ഗഡു പോളിസി പോലും അടച്ചിരുന്നില്ല. ഭര്‍ത്താവിന് ഇങ്ങനെ ഒരു ബുദ്ധി തോന്നിയിരുന്നുവെന്ന് അമ്പിളി പോലും പിന്നീടാണ് അറിയുന്നത്. ഒട്ടും വ്യത്യസ്ഥമല്ല ബേസ്സിങ്സ്റ്റോക്കിലെ പയസ് കുന്നശ്ശേരിയുടെയും കവന്‍ട്രിയിലെ ടിന്‍സി റെജിയുടെയും അവസ്ഥയും. ജോലിക്കു പോലും പോകാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സംരക്ഷണം തണലായി മാറുന്നത്. അത്തരമൊരു തീരുമാനം ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് തങ്ങളുടെ ജീവിതം എങ്ങനെ ആയേനെ എന്നാണ് ഈ കുടുംബങ്ങള്‍ ഞെട്ടലോടെ ഇപ്പോള്‍ സ്വയം ചോദിക്കുന്നതും.
''മരണം ജോസിയെ തട്ടിയെടുത്തെങ്കിലും ദൈവം ഞങ്ങള്‍ക്കൊപ്പം നില്ക്കാന് കരുണ കാട്ടി''
ഞാന്‍ അമ്പിളി. മാഞ്ചസ്റ്ററിനടുത്ത് ലീ എന്ന സ്ഥലത്ത് താമസിയ്ക്കുന്നു. എന്റെ ഭര്‍ത്താവ് ജോസ്സി (ജോസ്സി എബ്രഹാം) ഹാര്‍ട്ട് അറ്റാക്ക് വന്നാണ് ഞങ്ങളെ വിട്ടു പോയത്. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ദിവസങ്ങളായിരുന്നു പിന്നീട്. മോര്‍ട്ട്ഗേജ്, കൗണ്‍സില്‍ ടാക്സ്, മറ്റു ചിലവുകള്‍ എന്നിങ്ങനെ ഒത്തിരി കാര്യങ്ങള്‍ക്ക് എന്റെ മുന്നില്‍ ഉത്തരമില്ലായിരുന്നു. ആരോട് കൈനീട്ടും എന്നത് മനസ്സില്‍ ഭയമായി നിറഞ്ഞു. ഈ ഘട്ടത്തില്‍ ആകെ ഉണ്ടായിരുന്ന ധൈര്യം അലൈഡ് വഴി എടുത്ത ഒരു ലൈഫ് ഇന്‍ഷുറന്‍സ് ആയിരുന്നു.
എല്ലാ മെഡിക്കല്‍ കണ്ടിഷന്‍സും കൃത്യമായി രേഖപ്പെടുത്തിയതിനാല്‍ പോളിസി അപ്പ്രൂവ് ചെയ്തപ്പോള്‍ പ്രീമിയം പറഞ്ഞിരുന്നതിനേക്കാള്‍ കുറച്ചു കൂടിയിരുന്നു. പോളിസി തുടങ്ങി വെറും രണ്ടു ദിവസത്തിനുള്ളിലാണ് അത് സംഭവിച്ചത്. ആദ്യത്തെ മാസത്തെ പ്രീമിയം പോലും ഞങ്ങള്‍ അടച്ചിരുന്നില്ല.
ഒരു വില്‍ എഴുതാന്‍ ഇരിക്കവേയാണ് ജോസ്സി ആകസ്മികമായി എന്നെയും കുട്ടികളെയും വേര്‍പിരിഞ്ഞു പോയത്. അലൈഡിന്റെ സഹായം എന്നും ഞാനും മക്കളും ജീവനുള്ള കാലത്തോളം നന്ദിയോടെ ഓര്‍ക്കും. ഇന്‍ഷുറന്‍സ് നേടിത്തന്ന കാര്യത്തില്‍ മാത്രമല്ല, പ്രൊബറ്റ്കോര്‍ട്ടില്‍ നിന്നും ഗ്രാന്‍ഡ് ഓഫ് പ്രൊബറ്റ് നേടുകയെന്ന വലിയ കടമ്പ അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ എങ്ങനെ ചെയ്യുമായിരുന്നുവെന്ന് എനിക്ക് ഓര്‍ക്കാന്‍ കൂടെ കഴിയില്ല. ഒരു ഓണ്‍ലൈന്‍ കമ്പനി വഴി ഞാന്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നെങ്കില്‍ എന്നെ ആരും സഹായിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാന്‍ അലൈഡിനെ ഏതൊരാളോടും സന്തോഷത്തോടെയേ റെക്കമെന്റ് ചെയ്യൂ.
ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്കു തന്ന ദാനമായ കുട്ടികളെയും സ്നേഹിച്ച് അവരുടെ പഠന കാര്യങ്ങളും നോക്കി കഴിയുന്നു. ഞങ്ങള്‍ അല്ലലില്ലാതെ കഴിയുന്നത് ജോസിയുടെ ആത്മാവും സന്തോഷത്തോടെ കാണുന്നുണ്ടായിരിക്കും.
''ഒരാള്‍ക്കും മാരകമായ അസുഖം ഉണ്ടാകല്ലേ, ജോലി ചെയ്യാന്‍ പറ്റാതായാല്‍ മുന്നില്‍ വേറെയെന്തുണ്ട് വഴി?''
ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഒരു കാലഘട്ടം നീന്തിക്കയറിയിരിക്കുകയാണ് കവന്‍ട്രിയിലെ ടിന്‍സി റെജി. കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന ടിന്‍സി ഇപ്പോള്‍ ഏറെക്കാലമായി ജോലിക്കു പോകുന്നില്ല. രോഗം കഠിനമായ അവസ്ഥയില്‍ എത്തിയപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ സഹായകമായത് അലൈഡ് നല്കിയ ഇന്‍ഷുറന്‍സ് പോളിസിയുടെ സംരക്ഷണമാണ്. വലിയൊരു തുക ക്ലൈം ചെയ്തു ലഭിച്ച ടിന്‍സി ഇപ്പോള്‍ കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ''ജീവിതത്തില്‍ ഒരാള്‍ക്ക് പോലും എന്റെ അവസ്ഥ ഉണ്ടാകരുത് എന്നാണ് ആഗ്രഹം. ജോലി നഷ്ടമാകുന്ന ഒരു അവസ്ഥ, അത് അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മാനസികമായും സാമ്പത്തികമായും തളര്‍ന്നു പോകുന്ന ദുരന്തകാലം.
ഈ ഘട്ടത്തിലാണ് അലൈഡ് എനിക്ക് സഹായമായി മാറിയത്. ഒരു ഫോം പൂരിപ്പിക്കുന്നതു മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ. എന്റെ അനുഭവത്തില്‍ ഒരു ക്രിട്ടിക്കല്‍ കെയര്‍ ഇന്‍ഷുറന്‍സ് ഏതൊരാള്‍ക്കും യുകെയില്‍ ഒഴിവാക്കാനാകാത്തതാണ്. പക്ഷെ അത് ആരുടെ എങ്കിലും കയ്യില്‍ നിന്നാകട്ടെ എന്ന ചിന്തയും വേണ്ട. നമുക്കു അറിയുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അതല്ലേ നല്ലത്. ആവശ്യം വരുമ്പോള്‍ അവരെ നേരിട്ട് വിളിക്കാമല്ലോ. പ്രവര്‍ത്തന പരിചയവും പ്രൊഫഷണലിസവും ഉള്ള അലൈഡ് പോലെയുള്ള സ്ഥാപനങ്ങള്‍ നമുക്കൊക്കെ ജീവിതത്തില്‍ ഒരു കരുതല്‍ കൂടിയാണ് നല്‍കുന്നത് എന്ന് പറയാതെ വയ്യ, എന്റെ അനുഭവം എന്നെ അതാണ് പഠിപ്പിച്ചത്. നിങ്ങള്‍ക്കു ഏതൊരാള്‍ക്കും ഈ സ്ഥാപനത്തെ വിശ്വസിക്കാം എന്നാണ് എന്റെ അനുഭവം.''
''ജീവിതത്തില്‍ പ്രയാസം എപ്പോള്‍ വേണമെങ്കിലും വരാം, ഒരു കരുതല്‍ വേണമെന്ന് ഞങ്ങള്‍ പഠിച്ചത് സ്വന്തം ജീവിതത്തിലൂടെ''
ബേസിംഗ് സ്റ്റോക്കില്‍ താമസിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശിയും, കോട്ടയം അതിരൂപതയുടെ ആദ്യ മെത്രപ്പോലീത്ത ആയിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദര പുത്രനുമായ പയസ് കുന്നശേരിയും, ഭാര്യ റിനിയും പറയുന്നതിങ്ങനെ.
'ഞങ്ങള്‍ ആദ്യം വീട് മേടിച്ചപ്പോള്‍ എച്ച്.എസ്.ബി.സി. ബാങ്കില്‍ നിന്നാണ് മോര്‍ട്ട്ഗേജ് എടുത്തത്, പിന്നീടാണ് ഞങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സിനെക്കുറിച്ചും സീരിയസ് ഇല്‍നെസ് കവറിനെക്കുറിച്ചും ചിന്തിക്കുന്നതും അലൈഡിനെ കുറിച്ച് അറിഞ്ഞതും. ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ വളരെ സുതാര്യമായി അലൈഡിന്റെ കണ്‍സള്‍ട്ടന്റ് വിപണിയില്‍ ലഭ്യമായ എല്ലാ പോളിസികളെക്കുറിച്ചും വളരെ വിശദമായി മലയാളത്തില്‍ തന്നെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. ലൈഫ് കവറിനെക്കുറിച്ചും, ക്രിട്ടിക്കല്‍ ഇല്‍നെസ് കവര്‍ എന്താണെന്നും, ഏതൊക്കെ അവസരങ്ങളിലാണ് ഇത് പേ ഔട്ട് ആകുന്നത് എന്നുള്‍പ്പടെ ഉള്ള വളരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നു. ലൈഫ് കവറും, ക്രിട്ടിക്കല്‍ ഇല്‍നെസ്സ് കവറും എടുക്കുമ്പോള്‍ എന്തൊക്കെ വിവരങ്ങളാണ് നല്‍കേണ്ടത് എന്ന്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരികയും ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി യുള്ള എല്ലാ വിവരങ്ങളും സമയമെടുത്ത് ചോദിച്ചു മനസിലാക്കുകയും അവയെല്ലാം അപേക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പിന്നീട് ഞങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കവര്‍ അഡൈ്വസ് ചെയ്യുകയും ചെയ്തു. ഇന്‍ഷുറന്‍സ് കമ്പനികളും, വിപണിയിലും ഉണ്ടാകുന്ന അപ്ഡേറ്റുകള് ഞങ്ങളെ സമയാസമയം അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ അടുത്തു ഞങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരു ക്ലെയിം ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. ഈ സമയത്താണ് അലൈഡിന്റെ അഡൈ്വസര്‍ ഞങ്ങള്‍ക്ക് അന്ന് നല്കിയ ഉപദേശവും എടുത്ത സീരിയസ് ഇല്‍നെസ്സ് കവറും എത്രത്തോളം ജീവിതത്തില്‍ ഉപകാരപ്രദമായി എന്ന് മനസിലായത്. ക്ലെയിം ചെയ്തു കഴിഞ്ഞുള്ള മുഴുവന്‍ പേപ്പര്‍ വര്‍ക്കുകളിലും, പണം കിട്ടുന്നത് വരെയും പിന്നീടും പ്രൊഫെഷനലായി എന്നാല്‍ മലയാളി സ്ഥാപനം എന്ന നിലയില്‍ വേണ്ട എല്ലാ പിന്തുണയും നല്കിയ അലൈഡിനെയും അവരുടെ അഡൈ്വസേഴ്സിനെയും ഞങ്ങള്‍ കുന്നശേരി കുടുംബം നന്ദിയോടെ സ്മരിക്കുകയാണ്. അത് കൊണ്ട് തന്നെ എന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ കണ്ണടച്ച് ഞങ്ങള്‍ അവരെ റെക്കമെന്റ് ചെയ്യുകയും ചെയ്യുന്നു, അലൈഡിന് ഒരിക്കല്‍ കൂടി നന്ദി എല്ലാ ആശംസകളും.