1 GBP = 97.00 INR                       

BREAKING NEWS

ലോക്ക്ഡൗണ്‍ കാലത്തെ, മാലിന്യമൊഴിഞ്ഞ് ശുദ്ധമായ അന്തരീക്ഷത്തില്‍ പ്രകാശത്തിന്റെ മാസ്മരികതയുമായി ലിറിഡ് ഉല്‍ക്കാ പതനം; വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ പ്രതിഭാസം നാളെ വെളുപ്പിന്; കറുത്ത വാവിന്റെ ഇരുണ്ട ആകാശത്ത് ഇത് കൂടുതല്‍ ശോഭയോടെ കാണാനാകും

Britishmalayali
kz´wteJI³

ര്‍ഷങ്ങളായി നടക്കുന്ന ഒരു പ്രതിഭാസമാണ് ലിറിഡ് ഉല്‍ക്ക പതനം. ഉത്തരാര്‍ദ്ധഗോളത്തിലെ ആകാശത്ത് കാണുന്ന ലൈറ നക്ഷത്ര സമൂഹത്തില്‍, സി/1861 ജി (താച്ചര്‍) എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടമായ പൊടിയും പാറക്കഷ്ണങ്ങളും അടങ്ങിയ, തണുതണുത്ത ഒരു പ്രതലമാണ് ശൂന്യാകാശത്ത് നീന്തിനടക്കുന്ന ലിറിഡുകള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ ഭൂമി ഇവയുടെ സമീപത്ത് കൂടി കടന്നുപോകുമ്പോ ഇവയിലെ പൊടിയും ചെറിയ പാറകഷ്ണങ്ങളും അടങ്ങിയ കണികകള്‍, അഗ്‌നിഗോളങ്ങളായി അന്തരീക്ഷത്തില്‍ പറന്നുയരുന്നു. മണിക്കൂറില്‍ 1,10,000 മൈല്‍ വരെ ലിറിഡ് ഉല്‍ക്കാപതനം എന്ന പേരില്‍ അറിയപ്പെടുന്നത്.

ലോക ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും പഴക്കമേറിയ ഉല്‍ക്കാ പതനമാണിത്. ബി. സി 687 ല്‍ ചൈനയിലാണ് ഇത് ആദ്യമായി രേഖപ്പെടുത്തിയത്. അന്നുതൊട്ട് ഇന്നുവരെ വാനനിരീക്ഷകര്‍ ഈ ഉല്‍ക്കാ പതനത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു. 687 ബി സി മേയ് 22 നാണ് ഇത് സംഭവിച്ചത്. ആകാശത്ത് പുതിയതായി ഉദിച്ച നക്ഷത്രങ്ങള്‍ നിരന്നു നിന്നു, പാതിരാത്രിയോടെ അവ മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങി എന്നാണ് അതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

ഉത്തരാര്‍ദ്ധഗോളത്തില്‍ എവിടെനിന്നാലും ഇത് കാണുവാനാകും എന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. മലിനീകരണമില്ലാത്ത അന്തരീക്ഷവും, അധികം മേഘാവൃതമല്ലാത്ത ആകാശവും ഉണ്ടായിരിക്കണം എന്നു മാത്രം. നേരം പുലരുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇത് കൂടുതല്‍ വ്യക്തമായി കാണുക. മണിക്കൂറില്‍ 10 മുതല്‍ 15 ഉല്‍ക്കകള്‍ വരെയായിരിക്കും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിച്ച് കത്തിയെരിയുക.

ആകാശത്തിന്റെ വടക്ക് ഭാഗത്ത്, ലിറ നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തിനടുത്തായായിരിക്കും ഇത് കാണുവാന്‍ സാധിക്കുക. ശാസ്ത്രജ്ഞര്‍ റേഡിയന്റ് എന്ന് വിളിക്കുന്ന ഈ ഭാഗം കണ്ടുപിടിച്ചാല്‍ ഈ മനോഹര ദൃശ്യം നല്ലപോലെ വീക്ഷിക്കാനാകും. ഈ ഉല്‍ക്കകളെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയ താച്ചര്‍ വാല്‍നക്ഷത്രം ഇനി ഭൂമിയില്‍ നിന്നും കാണണമെങ്കില്‍ 2276 വരണം. 415 വര്‍ഷമാണ് ആ വാല്‍നക്ഷത്രത്തിന്റെ ഭ്രമണ കാലാവധി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category