1 GBP =99.10INR                       

BREAKING NEWS

പുരകത്തുമ്പോള്‍ കുലവെട്ടുന്നവര്‍

Britishmalayali
പോള്‍ മണ്ഡലം

പ്രളയഫണ്ട് തട്ടിപ്പിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നു പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഈ അടുത്ത നാളില്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഈ തട്ടിപ്പ് ഒന്നോ രണ്ടോ ദിവസങ്ങള്‍കൊണ്ടുനടന്നതല്ല മാസങ്ങള്‍ നീണ്ടു നിന്ന ഒരു പ്രക്രിയയായിരുന്നു. അപ്പോള്‍ ഈ പ്രതിപക്ഷ നേതാവ് എവിടെയായിരുന്നു? മനുഷ്യന്റെ കൈകാലുകള്‍ വെട്ടിമാറ്റി തെരുവില്‍ കിടന്ന് പിടയുന്ന ആ ശരീരത്തെ നോക്കി സഖാക്കള്‍ ഈങ്ക്ലാബ് വിളിച്ചപ്പോള്‍ എവിടെപ്പോയിരുന്നു അദ്ദേഹം? അന്നൊന്നും കമാന്നൊരക്ഷരം ഉരിയാടാതെ പത്രക്കാര്‍ ചോദിക്കുമ്പോള്‍ മുക്കിയും മൂളിയും വല്ലതും തട്ടിവിടുന്നതൊഴിച്ചാല്‍ എന്തു പ്രതികരണം അദ്ദേഹം നടത്തി? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭരണത്തിന്റെ തണലില്‍ എത്രയോ നിഷ്‌ക്രൂരവും പൈശാചികവുമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറി. ടി.പി ചന്ദ്രശേഖരനെപ്പോലെ എത്രയോ വ്യക്തികളെ പത്തും അമ്പതും തുണ്ടങ്ങളാക്കി വെട്ടിമുറിച്ചു. വെട്ടിക്കൊലകള്‍, ചവിട്ടിക്കൊലകള്‍, ഉരുട്ടിക്കൊലകള്‍, അഴിമതികള്‍, അക്രമങ്ങള്‍ - പ്രളയഫണ്ട് വെട്ടിപ്പുകള്‍! ഇവയെല്ലാം അരങ്ങേറിയപ്പോള്‍ എവിടെയായിരുന്നു ഇദ്ദേഹം? ഉള്‍പ്പേടിയുള്ള പ്രതിപക്ഷനേതാക്കന്മാര്? അപ്പോഴെല്ലാം തമ്മില്‍ തല്ലും ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടുമായി കഴിഞ്ഞു കൂടി മാത്രമല്ല ഈ സമയമെല്ലാം മഹാ വേരുമാന്തി മറിക്കുവാന്‍ ശ്രമിക്കുന്ന മൂഴികനെപ്പോലെ മോഡിയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്ന് സ്പ്രിങ്ക്ളര്‍ അഴിമതിയില്‍ മാത്രം കുറച്ചൊക്കെ പ്രതികരണം പ്രതിപക്ഷം നടത്തുന്നുണ്ട്. ഇതില്‍ ഒന്നാം പ്രതി മുഖ്യനാണെന്നും 200 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ സഹായിക്കാനായിരുന്നു ആരും അറിയാതെ ആരോടും ആലോചിക്കാതെ ഇത്ര ധൃതിപിടിച്ച് ഈ കരാര്‍ നടപ്പിലാക്കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കോവിഡിനെ മറയാക്കി അമേരിക്കന്‍ കമ്പനിക്ക് ഒന്നേമുക്കാല്‍ ലക്ഷം വ്യക്തികളുടെ ആരോഗ്യവിവരങ്ങളും മറ്റു സ്വകാര്യ വിവരങ്ങളും ചോര്‍ത്തികൊടുത്തു. അതാണ് പുരകത്തുമ്പോള്‍ കുലവെട്ടുന്ന തന്ത്രം! ആരും ശ്രദ്ധിക്കുകയില്ലല്ലോ! ഇങ്ങനെയുള്ള നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലാണ് സി.പി.എം ഇതുപോലുള്ള പല കുലിസിത പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

പല രാഷ്ട്രീയ കൊലപാതകങ്ങളും നടത്തിയിട്ടുള്ളത് ഇലക്ഷന്‍ അടുക്കുമ്പോള്‍ ഈ സമയം കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം സീറ്റിനുവേണ്ടി കടിപിടി കൂടുകയും കുതികാല്‍ വെട്ടും  ഗ്രൂപ്പുകളിലുമായി കഴിയുന്ന സന്ദര്‍ഭം ആയിരിക്കും. കഴിഞ്ഞ പ്രളയകാലത്താണ് ചവിട്ടികൊലപാതകകേസിലെ ഉന്നതന്‍ എ.വി ജോര്‍ജ്ജിനെ പ്രമോഷനോടു കൂടി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. ഇപ്പോള്‍ കോവിഡ് ജനത്തിന്റെ എന്നല്ല മീഡിയായുടെ ശ്രദ്ധപോലും കോവിഡില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സമയം തക്കസമയമെന്ന് മുഖ്യമന്ത്രി കരുതി. അമേരിക്കയെന്നോ അമേരിക്കന്‍ കമ്പനിയെന്നോ കേട്ടാല്‍ ഹാലിളകുന്ന സി.പി.എം ന്റെ മുഖ്യമന്ത്രി ഈ നാട്ടില്‍ ഇതിന് താങ്ങുന്ന കമ്പനികള്‍ ഉണ്ടെന്നിരിക്കെ എന്തിന് അമേരിക്കന്‍ കമ്പനിക്ക് കരാര്‍ കൊടുത്തു എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രമല്ല കരാര്‍ ഒപ്പിടുന്നതിനു മുമ്പേ തന്നെ ടേറ്റാ കൈമാറ്റം നടന്നു കഴിഞ്ഞു എന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തുവന്നിരിക്കുന്നു! ഇതു യു.ഡി എഫ് ഭരിക്കുമ്പോള്‍ ആയിരിക്കുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ രാജി വയ്ക്കേണ്ടി വരികയില്ലായിരുന്നോ?

ഈ ഡേറ്റാ കൈമാറ്റം വഴി കേരളത്തിലെ ജനങ്ങളുടെ ജീവന്‍ പോലും അപകടത്തിലാകുമെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. മാത്രമല്ല കേരളത്തിലെ അമ്മ പെങ്ങന്മാരുടെ മുഖങ്ങള്‍ അമേരിക്കയിലെ തട്ടിപ്പുസംഘങ്ങളുടെ ബ്ളൂഫിലിമുകളില്‍ ഇടംപിടിക്കുമോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു!

യാതൊരു നിയമ വ്യവസ്ഥയും പാലിക്കാതെ ആരോടും ആലോചിക്കാതെ അരാരുമറിയാതെ തിടുക്കത്തിലുള്ള ഈ ഡേറ്റാ കൈമാറ്റം  ആര്‍ക്കുവേണ്ടിയായിരുന്നു? അതുമുഖ്യമന്ത്രിയുടെ മകള്‍ക്കുവേണ്ടിയായിരുന്നു. എന്നു പ്രതിപക്ഷം ആരോപിക്കുന്നതില്‍ തെറ്റുണ്ടോ? സ്വന്തം ഭവനത്തിലാണെങ്കില്‍ പോലും പ്രധാനപ്പെട്ട കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായി ആലോചിച്ചേ പ്രവര്‍ത്തിക്കൂ. കേരളം ഐ.റ്റി സെക്രട്ടറിയുടെയോ മുഖ്യമന്ത്രിയുടെയോ കുടുംബസ്വത്തല്ല. ഈ വിദേശ കമ്പനിയുടെ പ്രതിനിധി ആയി വന്നത് ഒരു മലയാളിയാണെന്നുള്ള മുഖ്യന്റെ വാദമാണു ലജ്ജാകരം. വിദേശത്തുള്ള തട്ടിപ്പു സംഘങ്ങള്‍ക്കും കമ്പനികള്‍ക്കും മറ്റു രാജ്യങ്ങളിലെ ആളുകള്‍ ഇടനിലക്കാരായി കാണും. മലയാളിയെ കുടുക്കാന്‍ ഒരു മലയാളിയും കാണും അതാണു സത്യം. ഇവിടെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു ശേഷമാണ് നോണ്‍ ഡിസ്‌ക്ലോഷര്‍ കരാര്‍ പോലും ഒപ്പിട്ടത്!
പൊതുജനത്തെ കഴുതയാക്കിയും കോണ്‍ഗ്രസ് നേതാക്കളെ കുരങ്ങുകളിപ്പിച്ചും അധികാരം പിടിച്ചെടുക്കുവാന്‍ സി.പി. എം നുള്ള കഴിവും ബുദ്ധിസാമര്‍ത്ഥ്യവും വളരെ വലുതാണ്. പ്രളയകാലത്ത് എ.വി ജോര്‍ജ്ജിനെ തിരിച്ചെടുത്തതു പോലെയും മറ്റും കോവിഡ് കാലത്ത് ഈ ഡേറ്റാ തട്ടിപ്പു നടത്താമെന്നും മുഖ്യന്‍ കരുതി. ഈ സമയത്ത് അഴിമതി പ്രതിപക്ഷം ശ്രദ്ധിക്കുകയില്ലെന്നും മാത്രമല്ല ഈ മഹാമാരിക്കിടയിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു എന്നു തിരിച്ചടിക്കുകയും ചെയ്യാം. പക്ഷേ ഇവിടെ മാത്രം മുഖ്യനു തെറ്റി. ഇവിടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കുറച്ച് പ്രതികരിക്കുന്നുണ്ട.് ഇത്രയും നാളും സരിതയുടെ സാരിത്തുമ്പു കാട്ടി ഭയപ്പെടുത്തി ഇവരെ വരുതിയിലിരുത്തിയിരിക്കുകയായിരുന്നു. പക്ഷേ പ്രതിപക്ഷം സ്വല്‍പം പ്രതികരിച്ചു തുടങ്ങി. കാരണം അവര്‍ക്കിപ്പോള്‍ കടിപിടികൂടുവാനുള്ള എല്ലിന്‍ കഷണം മുഖ്യന്‍ എറിഞ്ഞു കൊടുത്തില്ല. രണ്ടാമതായി സരിതപ്പേടി കുറച്ചൊക്കെ അസ്തമിച്ചും തുടങ്ങി.

തൊഴിലാളികളുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുക. സ്വയം മുതലാളിയാകുക ഒന്നു പറയുക നേര്‍ വിപരീതം പ്രവര്‍ത്തിക്കുക പരസ്യമായി അമേരിക്കയെ തെറി പറയുക. രഹസ്യമായി കരാര്‍ ഒപ്പിടുക പണം തേടുക. അങ്ങനെ എന്തെന്തു കളികള്‍ ഇതെല്ലാം കമ്മ്യൂണിസം എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രം! എന്തായാലും സ്പ്രിംക്ളറിനും കിട്ടാനുള്ളതു കിട്ടി. ഒന്നേമുക്കാല്‍ ലക്ഷത്തോളം മലയാളികളുടെ വ്യക്തിഗത വിവരങ്ങള്‍! അവര്‍ക്കു മാത്രമല്ല മുഖ്യനായാലും അദ്ദേഹത്തിന്റെ മകള്‍ക്കായാലും കിട്ടാനുള്ളതു കിട്ടി. അവര്‍ ഊറിച്ചിരിക്കുന്നു.  ഇവിടെ പ്രതിപക്ഷം ഒന്നു ചെയ്യാന്‍ പോകുന്നില്ല. കൂടിവന്നാല്‍ മലയോടു മല്ലടിക്കുന്ന മൂഷികനെപ്പോലെ  ഇവിടിരുന്നു മോഡിയെ കുറ്റം പറയും.

മൂന്നു പതിറ്റാണ്ടു കാലം പശ്ചിമബംഗാള്‍ ഭരിച്ചു മുടിച്ച സി.പി.എം ഭരണത്തിന് അറുതിവന്നെങ്കില്‍ അവിടെ മമതാ ബാനര്‍ജിയെപ്പോലെ കരുത്തുറ്റ പ്രതിപക്ഷനേതാക്കളുണ്ടായിരുന്നു. ഇവിടെ സരിത എന്ന മൂന്നക്ഷരം കേള്‍ക്കുമ്പോള്‍ പേടിച്ച് വിറച്ച് മുണ്ടില്‍ മൂതമൊഴിച്ചു പോകുന്ന പ്രതിപക്ഷ നേതാക്കള്‍ ഭരണത്തിലിരിക്കുമ്പോള്‍ അഴിമതിയും., കടിപിടിയും, ഗ്രൂപ്പുകളിയും എല്ലാമായി ഇഞ്ചികടിച്ച കുരങ്ങ•ാരെപ്പോലെ കൂത്താടുന്നു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ യാതൊരു പ്രതികരണവുമില്ലാതെ നപുംസകങ്ങളെ പോലെ കുത്തിയിരിക്കുന്നു. അതാണ് ഇവിടുത്തെ ദുരവസ്ഥ. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം.
ഇപ്പോള്‍ ബി.ജെ.പി പോലും വലിയ പ്രതികരണമില്ലാതെ വര്‍ദ്ധിക്കുന്നു. അതിന്റെ രഹസ്യം ആര്‍ക്കറിയാം?

ബി.ജെ.പി ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കാക്കി ബി.ജെ.പിയുമായി യു.ഡി.,എഫ് രാഷ്ട്രീയ സഖ്യമുണ്ടാക്കിയാല്‍ ഒരുകാലത്തും കേരളത്തില്‍ ഭരണം കിട്ടികയില്ലെന്ന്  ബുദ്ധിമാന്മാരായ സി.പി.എം നേതാക്കന്മാര്‍ക്കറിയാം അതിനായി ബി.ജെ.പി യെ ഭീകരമായ. ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ചു മാറ്റി നിര്‍ത്തി. വിഡ്ഢികളായ കോണ്‍ഗ്രസ് നേതാക്കളാകട്ടെ ആ പല്ലവി ഏറ്റുപാടുകയും ചെയ്തു. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭം വരുമ്പോള്‍ സി.പി.എം ബി.ജെ പിയുമായും സംഖ്യമുണ്ടാക്കി ഭരണം പിടിക്കും. മുസ്ലിം തീവ്രമാദഗ്രൂപ്പുകളുമായിപ്പോലും സഖ്യമുണ്ടാക്കിയവരാണ് ഇവര്‍. ഈ സന്ദര്‍ഭം വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മഞ്ഞളുപറിക്കുകയും ചെയ്യും.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category