1 GBP = 102.00 INR                       

BREAKING NEWS

എന്റെ കിളിക്കുഞ്ഞ്

Britishmalayali
ജോണ്‍ മുളയങ്കില്‍

വീതിയേറിയ ജനല്‍ ചില്ലിലൂടെ മേഘാവൃതമായ ആകാശത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ ആശങ്കകള്‍ പെരുകുന്നു. 2020 ലെ ഒരു പുലര്‍ക്കാലം വാര്‍ത്താ ശകലങ്ങളില്‍ കൂടി കണ്ണോടിച്ചാല്‍ മനസ്സ് ചഞ്ചലചിത്തമാകും.

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞു കൊണ്ടിരുന്ന ലോകത്തെ വര്‍ഷങ്ങളോളം പിന്നോട്ട് പിടിച്ചു വലിഞ്ഞു നിര്‍ത്തിയിരിക്കുന്നു പ്രകൃതി.

ദുരന്തം ആഘോഷമേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ ഏതൊരു മനുഷ്യനെയും ശോകമൂകമാക്കി കൊണ്ടിരിക്കുന്ന അവസ്ഥ. സമ്പാദിച്ചതും സമ്പാദിക്കാനുള്ളതും എന്തിന് വേണ്ടി എന്ന ചിന്ത മനസ്സില്‍ കടിഞ്ഞാണ്‍ പൊട്ടിയ മനസ്സനെ ശാന്തമാക്കാന്‍ പാടുപെട്ടു പുറത്തേക്കു ദൃഷ്ടികള്‍ പായിച്ചപ്പോള്‍ പൂന്തോട്ടത്തിലെ കോണിഫര്‍സ്സ് മരത്തിന്റെ മുകളില്‍ അഴകേറി കഴുത്തില്‍ കറുപ്പും വെള്ളയും വരകളുള്ള സുന്ദരിയായ ഒരു പക്ഷി ചുണ്ടില്‍ ഉണങ്ങിയ ഒരു മരച്ചില്ല. മറ്റെല്ലാം നിര്‍ത്തി ആ കാഴ്ച കണ്ടിരിയ്ക്കാന്‍ ഒരു മോഹം.

ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷ ആ ഉണങ്ങിയ മരച്ചില്ലയില്‍ ഉണ്ടല്ലോ എന്ന് മനസ്സ് മന്ത്രിക്കുന്നു.

മരച്ചില്ലയില്‍ മാത്രമായി ദൃഷ്ടി. സുന്ദരി പക്ഷി മാഗ്പൈ ആ ഉണക്ക കമ്പ് കോണിഫര്‍സ്സ് മരത്തില്‍ നിക്ഷേപിച്ചു. വീണ്ടും ഒരു ഉണക്ക ക്കമ്പുമായി വരുന്നു. മത്തില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ കുറേ നേരം തുടര്‍ന്നു കൊണ്ടേയിരുന്നു.

മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ശാന്തതാ മാഗ്പൈ കൂട്ടു കൂട്ടാനുള്ള ഒരുക്കത്തിലാണ് ഭാവിയില്‍ മുട്ടയിട്ട് അടയിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍. മുമ്പോട്ട് വീണ്ടും പ്രയാണമുണ്ടെന്നും ഭാവിയില്‍ പലതും ചെയ്യാനുമുണ്ടെന്നുമുള്ള ഒ രു ഓര്‍മ്മപ്പെടുത്തല്‍.

ഉണക്കക്കമ്പിലൂടെ നിര്‍മ്മാണവും ഭാവിയും വരച്ചു കാട്ടിയ ചിത്രം എല്ലാ ദിവസും മനസ്സിന്റെ കണ്ണാടിയില്‍ പതിഞ്ഞ ആ ചിത്രം കാണാന്‍ കണ്ണുകള്‍ കൊതിക്കും.

ഒരു ദിവസം ആ മാഗ്പൈ പക്ഷിയെ കാത്തിരുന്നാല്‍ മനസ്സിന്റെ കോണില്‍ ഒരു നീറ്റല്‍ കണ്ണുകള്‍ പരതും പക്ഷിയെവിടെ കണ്ടു മുട്ടുമ്പോള്‍ ആഹ്ലാദത്താല്‍ മനസ്സ് തുള്ളിച്ചാടും.

വലിയ ഒരു സന്ദേശമാണ് മഗ്പൈ മനസ്സില്‍ കോറിയിട്ടത്. പ്രകൃതി ശക്തമാണ് അതില്‍ പറവകളും മൃഗങ്ങളും അവയുടെ സന്താനങ്ങളും വേണം കടിഞ്ഞാണില്ലാതെ പായുന്ന മനുഷ്യര്‍ക്കും പ്രകൃതി ഒരുക്കുന്ന കടിഞ്ഞാകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല.

സുന്ദരമായ ഭൂമിയിലെ ജീവിതം സന്തോഷത്തോടെ ജീവിയിക്കുകയും മറ്റുള്ളവര്‍ക്ക് അതു പകര്‍ന്നു നല്‍കുകയും ചെയ്താല്‍ വന്നു ഭവിക്കുന്ന ദുരൂഹതങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും തീവ്രത കുറയും മറ്റൊരു പ്രഭാതം തളിഞ്ഞ ആകാശം ഇല പൊവിച്ച വൃക്ഷങ്ങളില്‍ പൂക്കള്‍ മൊട്ടിട്ട് വരുന്നു പുഷ്പങ്ങള്‍ തീര്‍ന്നാല്‍ ഇലകള്‍ വിരിയുകയായി പ്രകൃതിയുടെ സഞ്ചാര പദത്തിലെ ജൈത്രയാത്രയുടെ ആഗമനം.

മരച്ചില്ലയുടെ ഇടയിലൂടെ കണ്ണുപായിച്ചാല്‍ മാഗ്പൈ നിര്‍മ്മിച്ച ആ കൂടു കാണാം. ചിത്ര പണിയോടെ നിര്‍മ്മിച്ച ആ കൂട്ടിലെ കുഞ്ഞിക്കിളിയെ കാണാന്‍ വെമ്പുന്ന മനസ്സുമായി എന്നും പ്രഭാതത്തില്‍ വന്നു നോക്കിയിരിക്കണം.

പറവകളും ചിത്രശലഭങ്ങളും പ്രകൃതിയുടം വരദാനമാണ് എന്ന പാഠം മനസ്സില്‍ ഉറപ്പിച്ച ദിനരാത്രങ്ങള്‍ മനുഷ്യ മനസ്സിലെ വറ്റാത്ത നന്മയെ നിലനിര്‍ത്തണമേ എന്ന അപേക്ഷയുമായി സുന്ദരി പക്ഷിയുടെ വരവും നോക്കി എന്നും ഇരിക്കാന്‍ മോഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam