1 GBP = 97.50 INR                       

BREAKING NEWS

മൂന്നില്‍ ഒരാളുടേത് അപകട മരണവും രണ്ടു പേരുടേത് സാധാരണ മരണവും; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചരക്ക് വിമാനത്തില്‍ കയറ്റി മൃതദേഹം അയച്ചത് നാട്ടിലെ ബന്ധുക്കളുടെ വേദന തിരിച്ചറിഞ്ഞ്; എന്നിട്ടും മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് അബുദാബിയിലേക്ക് തിരിച്ചയച്ചത് സമാനതകളില്ലാത്ത ക്രൂരത; ജോയ് അറയ്ക്കലിന്റെ ശരീരവും നാട്ടില്‍ എത്തിക്കാനാവാതെ വലഞ്ഞ് ബന്ധുക്കള്‍; ചര്‍ച്ചകള്‍ നാണക്കേടായപ്പോള്‍ തലയൂരി കേന്ദ്ര സര്‍ക്കാര്‍; കോവിഡ് കാലത്ത് കേന്ദ്രം പ്രവാസികളോട് കാട്ടിയതു കൊടും ക്രൂരത

Britishmalayali
kz´wteJI³

അബുദാബി: കോവിഡ് കാലത്തെ എല്ലാ സുരക്ഷാ, നിയമ നടപടികളും പൂര്‍ത്തീകരിച്ച് ഡല്‍ഹിയില്‍ എത്തിച്ച മൂന്നു മൃതദേഹങ്ങള്‍ തിരിച്ചയച്ച നടപടി കേന്ദ്ര സര്‍ക്കാരിന് തീരാ നാണക്കേടാകുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലെന്നു കാണിച്ചാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇവ തിരിച്ചയച്ചത്. ഇതിലെ നാണക്കേടിനെ തുടര്‍ന്നാണ് കേന്ദ്രം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്. എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് തെളിവായി ചര്‍ച്ച ചെയ്യുകയാണ് ഈ സംഭവം. മനുഷ്യത്വ രഹിതമായ നടപടിയാണിതെന്ന് അബുദാബിയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ പറയുന്നു.

കോവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രാലയവും എംബസിയുമെല്ലാം സാക്ഷ്യപ്പെടുത്തിയാണ് മൃതദേഹം അയക്കുന്നത്. മൂന്നില്‍ ഒരാളുടേത് അപകട മരണവും 2 പേരുടേത് സാധാരണ മരണവുമായിരുന്നു. നിയമത്തില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ മൃതദേഹം അവിടെ സൂക്ഷിച്ച ശേഷം വ്യക്തത വരുത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ കാട്ടിയത് ക്രൂരയും. ഇത് അംഗീകരിക്കാനാകില്ലെന്നാണ് പ്രവാസി സംഘടനയുടെ പൊതു നിലപാട്. അംഗീകരിക്കാനാവാത്ത ക്രൂരതയാണ് ഉണ്ടായതെന്ന് വര്‍ഷങ്ങളായി മൃതദേഹങ്ങള്‍ അയക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കെബി അബൂബക്കര്‍ പറഞ്ഞു.

അബുദാബിയില്‍നിന്ന് ഇത്തിഹാദ് എയര്‍വെയ്സിന്റെ കാര്‍ഗൊ വിമാനത്തില്‍ ഡല്‍ഹിയിലേക്കു വ്യാഴാഴ്ച രാത്രി അയച്ച പഞ്ചാബ് ലുധിയാന ന്യൂഷിമപുരി പ്രീത് നഗര്‍ സ്വദേശി ജഗ്സിര്‍ സിങ്, എന്‍എല്‍എഫ് ടൗണ്‍ഷിപ്പിലെ ബതിന്‍ഡ സ്വദേശി സഞ്ജീവ് കുമാര്‍ സുച്ച റാം, ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹമാണ് തിരിച്ചയച്ചത്. മൃതദേഹങ്ങള്‍ തിരിച്ചെത്തിയ കാര്യം സ്ഥിരീകരിച്ച എംബസി ഉദ്യോഗസ്ഥര്‍ പുതിയ നടപടിയനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേകം അനുമതിയെടുത്ത് ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

വിവാദങ്ങള്‍ക്കൊടുവില്‍ ദേശനാടുകളില്‍ മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കും മൃതദേഹം കൊണ്ടുവരുന്നത്. എന്നാല്‍, കോവിഡ് ബാധിച്ചുമരിച്ചവരുടെ മൃതദേഹം കൊണ്ടുവരുന്നതിന് വിലക്കുണ്ടാവും. നാലുദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയില്‍നിന്നെത്തുന്ന ചരക്കുവിമാനങ്ങളിലായിരുന്നു ഏതാനും ദിവസങ്ങളായി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്.
ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാല്‍ ഉത്തരവ് കാരണം മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫ് നാടുകളില്‍ തിരിച്ചുകൊണ്ടുവന്നിരുന്നു. ചില മൃതദേഹങ്ങളാകട്ടെ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്‍ഫ് നാടുകളിലും കുടുങ്ങിക്കിടന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരേ വിദേശത്ത്, പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനായി പ്രത്യേകവിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വിലക്കും വന്നത്. അത് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ഇതിനിടിയില്‍ കഴിഞ്ഞദിവസം ദുബായില്‍ അന്തരിച്ച വ്യവസായ പ്രമുഖന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള വലിയ സമ്മര്‍ദവും ഡല്‍ഹിയിലെത്തി. ഇതൊക്കെ കണക്കിലെടുത്താണ് പരിഷ്‌കരിച്ച ഉത്തരവ് പെട്ടെന്നുതന്നെ പുറത്തിറങ്ങിയത്.

അബുദാബിയില്‍നിന്ന് അയക്കുമ്പോള്‍ പുതിയ നിബന്ധന പ്രാബല്യത്തിലായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ മൃതദേഹങ്ങളോടുള്ള ഈ അനാദരവ് അംഗീകരിക്കാനാവില്ലെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ പറഞ്ഞു. ഉറ്റവരുടെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി സംസ്‌കാരം നടത്താന്‍ കാത്തിരുന്ന ബന്ധുക്കളുടെ തീരാവേദനയ്ക്ക് ആരു സമാധാനം പറയുമെന്നാണ് കല്ലുങ്ങല്‍ ഉയര്‍ത്തുന്ന ചോദ്യം. പരസ്പരം മാറിപ്പോയ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ അല്ലാതെ ഒരു മൃതദേഹവും തിരിച്ചയച്ച ചരിത്രമില്ലെന്നും സൂചിപ്പിച്ചു. നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ച കാസര്‍കോട് സ്വദേശി അബ്ദുല്‍ഖാദറിന്റെ മൃതദേഹം പുതിയ നിയമം കാരണം അബുദാബിയില്‍ ഖബറടക്കിയതായും പറഞ്ഞു. ഇതും കേന്ദ്ര സര്‍ക്കാരിന്റെ നയം കാരണമാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടേതാല്ലാത്ത എല്ലാ മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കാന്‍ തടസ്സമില്ലെന്ന് കേന്ദ്രം വീമ്പു പറയുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

മാനന്തവാടിയിലെ പ്രമുഖ വ്യവസായി അറയ്ക്കല്‍ ജോയി കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ചിരുന്നു. വിലക്ക് കാരണം ജോയിയുടെ മൃതദേഹവും നാട്ടില്‍ എത്തിച്ചിട്ടില്ല. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തു വന്നതോടെ ഇനി തടസ്സങ്ങള്‍ നീങ്ങും എന്നാണ് സൂചന. മൃതദേഹങ്ങളോട് ചെയ്ത ഈ ക്രൂരത മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു. കോവിഡ് കാലത്ത് ജനം പുറത്തിറങ്ങാന്‍ മടിക്കുമ്പോള്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകര്‍ ചെയ്യുന്ന ഈ സേവനത്തെ നിഷ്‌കരുണം ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തിയാണിതെന്നും പറഞ്ഞു. സ്വന്തം ജീവനുപോലും ഭീഷണിയുള്ള സമയത്താണ് ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അയക്കുന്നത്. ആ നിസ്വാര്‍ഥ സേവനങ്ങളെ നിസാരവല്‍കരിക്കരുതെന്നും ഷിബു വര്‍ഗീസ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് തിരുത്തി എത്രയുംവേഗം അവസരം പുനഃസ്ഥാപിക്കണമെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ (കെഎസ് സി) പ്രസിഡന്റ് വിപി കൃഷ്ണകുമാര്‍ പറഞ്ഞു. മൃതദേഹം അവസാനമായി കണ്ട് അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിച്ച് കുടുംബാംഗങ്ങള്‍ക്ക് മരണം ബോധ്യപ്പെടാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നാട്ടില്‍ സംസ്‌കരിക്കാനായി ഒരുപാട് മൃതദേഹങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category