1 GBP = 97.50 INR                       

BREAKING NEWS

രാജ്യത്തെ ലോക്ക് ഡൗണ്‍ നീണ്ടാല്‍ പ്രവാസികളുടെ മടങ്ങിവരവും നീളും; വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ക് ഡൗണിനു ശേഷമേ തിരികെ എത്തിക്കൂവെന്നു കേന്ദ്ര സര്‍ക്കാര്‍; മടക്കയാത്രാ ടിക്കറ്റിനായി സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കണം; കേരളത്തിലെ പ്രവാസികള്‍ക്കായി നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ തുടങ്ങിയതോടെ ഗള്‍ഫ് മേഖലയില്‍ അടക്കം വലിയ ആശ്വാസം; ഗര്‍ഭിണികളും, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരും അടക്കമുള്ളവര്‍ സര്‍ക്കാറിന്റെ മുന്‍ഗണനാ പട്ടികയില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ വേണ്ട മുന്നൊരുക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുമ്പോഴും രാജ്യത്തെ ലോക്ക്ഡൗണ്‍ നീണ്ടാല്‍ ഇവരുടെ മടങ്ങിവരവും നീളാനാണ് സാധ്യത. മടക്കയാത്ര ലോക്ക്ഡൗണിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ അതുവഴിയോ ആകും പ്രവാസികളെ തിരിച്ചെത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി. അതേസമയം തിരികെ നാട്ടിലെത്തിക്കാനുള്ള വിമാനടിക്കറ്റ് പണം സ്വന്തമായി മുടക്കണം.

വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, എയര്‍ ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ എന്നിവര്‍ ചേര്‍ന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ വിവിധ വിദേശരാജ്യങ്ങളിലായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകണമെന്നു മാര്‍ച്ച് 24 മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഗള്‍ഫില്‍ നിന്നുള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു മേല്‍ കേരളത്തിന്റെ അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദവുമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിലേറേയായി തുടരുന്ന ലോക്ഡൗണിന്റെ ഭാഗമായി ഇന്ത്യയിലെ രാജ്യാന്തരആഭ്യന്തര വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇറ്റലി, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു. ലോക്ഡൗണിനു ശേഷം പ്രവാസികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചിരുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങള്‍ തേടിയാണ് കത്ത്. അതേസമയം കേരള സര്‍ക്കാറിന്റെ നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടിയാണ് നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.registernorkaroots.org എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഗര്‍ഭിണികള്‍, കൊറോണ ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപോയവര്‍ മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിഗണന. മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങള്‍ ഗര്‍ഭിണികള്‍ കൊറോണയല്ലാത്ത രോഗമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനപട്ടികയിലുള്ളത്. സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം പ്രവാസികളെ തിരികെയത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക് ഡൗണ്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം വിദേശത്ത് കുടുങ്ങിയ സാഹചര്യം ഉണ്ട്. അതുകൊണ്ടാണ് അതിവേഗ നടപടികള്‍. പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വെബ് സൈറ്റില്‍ ആദ്യം പേര്‍ രജിസ്റ്റര്‍ചെയ്തു എന്നുള്ളതുകൊണ്ട് എന്തെങ്കിലും പരിഗണന കിട്ടില്ല എന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ. വി. മുസ്തഫ അറിയിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരികെ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികള്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സ് രജിസ്ട്രേഷന്‍ തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category