1 GBP = 95.60 INR                       

BREAKING NEWS

ലീഗ് നേതാക്കള്‍ ഭരിക്കുന്ന ദര്‍ശന ടിവി പിരിച്ചു വിട്ടത് 50 ജീവനക്കാരെ; പിന്നാലെ കോണ്‍ഗ്രസിന്റെ ചാനലായ ജയ് ഹിന്ദില്‍ മാസശമ്പളത്തില്‍ 40 ശതമാനം വെട്ടിക്കുറച്ചു; ശമ്പളപ്രശ്നം പണ്ടേ രൂക്ഷമായ ചാനല്‍ മാനേജമെന്റിന്റെ നടപടിക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു; വീക്ഷണം പത്രത്തിന്റെ കാര്യവും പരമദയനീയം; പാര്‍ട്ടി ചാനലില്‍ കോവിഡ് കാലത്തെ ശമ്പളം വെട്ടിച്ചുരുക്കല്‍ സാലറി ചലഞ്ചില്‍ ഇടഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷത്തെ മെരുക്കാനുള്ള ആയുധമാക്കി ഭരണപക്ഷവും

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ചുകൊണ്ട് ചാനല്‍ മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന്റെ ഉത്തരവ് പുറത്തുവന്നതോടെ സോഷ്യല്‍ മീഡീയയില്‍ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചു നിരവധി പേര്‍ രംഗത്ത്. സാലറി ചലഞ്ചില്‍ സര്‍ക്കാറിനെതിരെ ഉത്തരവ് കത്തിച്ചുപ്രതിഷേധിച്ച ഭരണപക്ഷ സംഘടനകളുടെ നിലപാടും ജയ് ഹിന്ദ് ചാനലിലെ നടപടിയും കൂട്ടിക്കെട്ടിയാണ് വിമര്‍ശനം മുറുകുന്നത്. ശമ്പളകാര്യത്തില്‍ പണ്ടേ പിന്നിലായ ജയ് ഹിന്ദി ടിവിയില്‍ 40 ശതമാനം വരെയാണ് ശമ്പളം വെട്ടിക്കുറച്ചത്.

പതിനായിരം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഈ മാസം മുതല്‍ 30 ശതമാനം കുറച്ചെ നല്‍കൂ. 10,000 മുതല്‍ 15,000 വരെ വാങ്ങുന്നവരുടെ ശമ്പളം 35 ശതമാനം വെട്ടിക്കുറക്കും. 30000 രൂപവരെ ശമ്പളം വാങ്ങൂന്ന ജീവനക്കാരില്‍ നിന്ന് 40 ശതമാനവുമാണ് വെട്ടിക്കുറച്ചത്. ഇതിനു മുകളിലുള്ളവര്‍ക്ക് പകുതി ശമ്പളം മാത്രമേ നല്‍കൂവെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ബഹുഭൂരിഭാഗം ജീവനക്കാരും 10,000 മുതല്‍ 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഈ ഉത്തരവ് ജീവനക്കാരെ സാരമായി ബാധിക്കും. പലര്‍ക്കും ഈ മാസം മുതല്‍ പതിനായിരം രൂപയില്‍ താഴെയായിരിക്കും ശമ്പളമായി ലഭിക്കുക. ഇതുവെച്ച് എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.

വിവിധ ജില്ലാ ബ്യൂറോകളിലെ ഓഫീസുകളുടെ വാടകയും വണ്ടിക്കൂലിയുമടക്കം കുടിശ്ശികയായി കിടക്കുകയാണ്. നേരത്തെ പലയിടത്തും റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ കയ്യില്‍ നിന്നെടുത്ത് വാടക നല്‍കിയിരുന്നെങ്കിലും ഇതുവരെ ആ തുക കമ്പനിയില്‍ നിന്ന് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് ടിഎ നല്‍കുന്നതും നിയന്ത്രിക്കുമെന്നാണ് പറയുന്നത്. മാര്‍ക്കറ്റിങ് ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ടിഎ ലഭിക്കുക. വണ്ടിക്കൂലി ലഭിക്കാതെ പിന്നെങ്ങനെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുക എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ചാനലില്‍ തുടര്‍ന്നുപോകാന്‍ ബുദ്ധിമുട്ടാണെന്ന് പലരും മാനേജ്‌മെന്റിനെ അറിയിച്ചതായാണ് വിവരം.

അതേ സമയം കൊറോണ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതുവരെ ജീവനക്കാര്‍ ഈ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കോവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി ചാനലിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് മറികടക്കാനുള്ള ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. നേരത്തെ ചാനലിന്റെ ചുമതലക്കാരനെ നിശ്ചയിച്ചുകൊണ്ട് കെപിസിസി പ്രസിഡണ്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും ഗ്രൂപ്പുകളുടെ ഇടപെടലുകളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചാനലിനെയും ചാനലിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനുമായി വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയിരുന്നെങ്കിലും കുറച്ചുദിവസമായി അവയെല്ലാം നിശ്ചലമാണ്. പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തിന്റെയും സാമ്പത്തിക സ്ഥിതി വളരെ പ്രതിസന്ധിയിലാണ്. കേരളത്തില്‍ ഓണ്‍ലൈന്‍ എഡിഷനില്ലാത്ത അപൂര്‍വ്വം ദിനപ്പത്രങ്ങളിലൊന്നാണ് വീക്ഷണം. പ്രിന്റിങ് നിര്‍ത്തിയ വര്‍ത്തമാനം പത്രം പോലും അടുത്ത കാലത്ത് ഓണ്‍ലൈന്‍ എഡിഷന്‍ സജീവമാക്കിയിട്ടുണ്ട്. വീക്ഷണത്തില്‍ നിന്ന് വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ മലപ്പുറത്തെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പത്രപ്രവര്‍ത്തനം തന്നെ മതിയാക്കിയിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ മുക്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി മാധ്യമസ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തെ ഇകെ സമസ്തയുടെ കീഴിലുള്ള ദര്‍ശന ചാനലില്‍ നിന്ന് 50 ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവുണ്ടായരുന്നു. ജയ്ഹിന്ദിലും സമാന പ്രതിസന്ധി രൂപപ്പെട്ടതോടെ കൊറോണ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category