1 GBP = 94.20 INR                       

BREAKING NEWS

ഇല്‍ഫോര്‍ഡില്‍ കുരുന്നുകളെ കുത്തിക്കൊന്ന നിതിന്‍കുമാറിന്റെ നില അതീവഗുരുതരമായി തുടരുന്നു; കൊലപാതകത്തില്‍ അവസാനിച്ചത് ഭാര്യയുമായുള്ള തര്‍ക്കം; വീടും പരിസരവും സീല്‍ ചെയ്ത് പോലീസ്

Britishmalayali
kz´wteJI³

സ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ മൂന്ന് വയസുള്ള ആണ്‍കുട്ടിയെയും ഒരു വയസുള്ള പെണ്‍കുട്ടിയെയും ക്രൂരമായി കൊലക്കത്തിക്കിരകളാക്കിയത് അവരുടെ ശ്രീലങ്കന്‍  വംശജനായ പിതാവ് നിതിന്‍കുമാര്‍(40) ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കുട്ടികളെ കൊന്ന് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളുടെ നില ആശുപത്രിയില്‍ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഭാര്യ നിസയുമായുള്ള തര്‍ക്കമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.

സംഭവത്തെ തുടര്‍ന്ന് വീടും പരിസരവും പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. തന്റെ പൊന്നോമനകളെ കുത്തിക്കൊന്നുവെന്ന ഹൃദയഭേദകമായ വാര്‍ത്ത കേട്ട് നിസ അവരുടെ ഇല്‍ഫോര്‍ഡിലെ ചെറിയ ഫ്ലാറ്റില്‍ നിന്നും ഇറങ്ങി തെരുവിലൂടെ അലറിക്കരഞ്ഞോടിയിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. കത്തിക്കുത്തേറ്റ പെണ്‍കുട്ടി വീട്ടില്‍ വച്ചും ആണ്‍കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. നിതിനും നിസയും രണ്ടു കുട്ടികളും ഒരുമിച്ചുള്ള കുടുംബഫോട്ടോ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ആറു മാസം മുമ്പ് ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ചെടുത്ത ഫോട്ടായാണിതെന്ന് റിപ്പോര്‍ട്ടുണ്ട്.

തന്റെ വീടിനടുത്ത് ഇല്‍ഫോര്‍ഡില്‍ തന്നെ ഒരു ഷോപ്പിലായിരുന്നു നിതിന്‍ ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച അയാള്‍ വൈകുന്നേരം 4.30ന് വീട്ടില്‍ നിന്നും ഷോപ്പിലെത്തിയിരുന്നു.  ഒരു ഗ്രീന്‍ ട്രാക്ക് സ്യൂട്ട് ടോപ് ധരിച്ച അയാള്‍ ദൈനംദിന കൃത്യങ്ങളില്‍ മുഴുകിയതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 2014ലായിരുന്നു ദമ്പതികള്‍ വിവാഹിതരായിരുന്നത്. ഈ പ്രദേശത്തുകാര്‍ക്ക് ഇവരെ നന്നായി അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കുട്ടികളെയും നന്നായി സ്നേഹിച്ചിരുന്ന ഒരു പിതാവായിരുന്നു നിതിനെന്നാണ് കടയുടമയായ ഷണ്‍മുഖത തേവദുരൈ പറയുന്നത്.

നന്നായി അധ്വാനിച്ചിരുന്ന നിതിനെ കടയില്‍ സ്ഥിരമായി വരുന്നവര്‍ക്കെല്ലാം നല്ല കാര്യമായിരുന്നുവെന്നും കടയുടമ വെളിപ്പെടുത്തുന്നു. ദമ്പതികള്‍ രണ്ടര വര്‍ഷം മുമ്പായിരുന്നു ഇല്‍ഫോര്‍ഡിലേക്ക് വന്നിരുന്നത്. കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നറിഞ്ഞ നിസ തെരുവിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് അലറിക്കരഞ്ഞ് കൊണ്ടോടുന്നത് കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത് അയല്‍ക്കാരിയായ റേഷ്ന ബീഗമാണ്. നിസയെ ആരോ പീഡിപ്പിച്ചുവെന്നാണ് താന്‍ ആദ്യം ധരിച്ചിരുന്നതെന്നും പിന്നീടാണ് കുട്ടികള്‍ക്കുണ്ടായ ദുരന്തം അറിഞ്ഞതെന്നും റേഷ്ന പറയുന്നു.

ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ്, ലണ്ടന്‍ എയര്‍ ആംബുലന്‍സ് സര്‍വീസ് എന്നിവ സംഭവസ്ഥലത്തെത്തിയിരുന്നുവെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്നും നിതിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. സംഭവത്തില്‍ ഞെട്ടലും ദുഖവും രേഖപ്പെടുത്തി റെഡ്ബ്രിഡ്ജ് കൗണ്‍സിലിന്റെ തലവനായ ജാസ് അത്വാള്‍ രംഗത്തെത്തിയിട്ടുണ്ട്. കുത്തേറ്റു മരിച്ച കുട്ടികളുടെ കുടുംബത്തോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിതിന്‍കുമാറിനെ ഈ പാതകത്തിന് പ്രേരിപ്പിച്ച യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category