1 GBP = 97.50 INR                       

BREAKING NEWS

പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന പദ്ധതി അതീവ ജാഗ്രതയോടെ മാത്രം; തിരിച്ചെത്തിക്കുന്നതിന്റെ ചുമതലകളൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം വിട്ടുകൊടുക്കില്ല; നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു; പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷത്തില്‍ അധികം പേരുടെ പേരു ചേര്‍ക്കല്‍; പട്ടികയില്‍ കടന്നു കൂടിയവരില്‍ നാട്ടില്‍ എത്താന്‍ കൊതിക്കുന്ന ഓണത്തിനു വിവാഹം നിശ്ചയിച്ചിട്ടുള്ളവരും; മുന്‍ഗണനാക്രമം കരുതലോടെ തയ്യാറാക്കാന്‍ കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തോളം അടുക്കുമെന്ന് വിലിയുരത്തല്‍. ഇതുവരെ രണ്ടര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ഡൗണിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്ക പോര്‍ട്ടലില്‍ ഇന്നലെ രാത്രി 9 വരെ രജിസ്റ്റര്‍ ചെയ്തത് 2.25 ലക്ഷം മലയാളികളായിരുന്നു. അതിന് ശേഷം കാല്‍ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വരുംദിവസങ്ങളില്‍ ഇത് 5 ലക്ഷം വരെ ഉയര്‍ന്നേക്കും. രാത്രി ഒന്‍പത് മണിവരെ രജിസ്റ്റര്‍ ചെയ്തവരില്‍ 95,000 പേര്‍ യുഎഇയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്നുള്ളവരാണു രണ്ടാം സ്ഥാനത്ത് (26,000).

പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന പദ്ധതിയില്‍ അതീവ ജാഗ്രതയോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. വരുന്നവര്‍ക്ക് അസൗകര്യങ്ങളുണ്ടാവരുത്, അവരുടെ കുടുംബങ്ങള്‍ക്കും പ്രശ്നമാകരുത്. മഴയും വേനലും അവയോടനുബന്ധിച്ചു വരാവുന്ന രോഗങ്ങളും കണക്കിലെടുത്തു വേണം ഇനിയുള്ള പദ്ധതി തയാറാക്കാനെന്നും മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാകും. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ അഭിപ്രായ പ്രകടനത്തിന് അവസരമുണ്ടാകില്ല. തിരിച്ചെത്തുന്നവര്‍ക്ക് നിരീക്ഷണം ഒരുക്കലില്‍ മാത്രമായി സംസ്ഥാനങ്ങളുടെ ചുമതല ചുരുങ്ങും.

രജിസ്റ്റര്‍ ചെയ്യുന്നവരെല്ലാം മടങ്ങുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. തിരിച്ചുചെല്ലുമ്പോള്‍ ജോലി നഷ്ടപ്പെടാം. വീണ്ടും വിദേശത്തു പോകുന്നതിനു തടസ്സങ്ങളും ഉണ്ടാകാം. ഈ സാഹചര്യത്തില്‍ അവിടെ തുടര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്ത അത്യാവശ്യക്കാരെ മാത്രം കൊണ്ടുവരികയെന്ന നിലപാടാകും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക. നിലവില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മുന്‍ഗണനാ ക്രമം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കും. ഇതില്‍ നിന്നാകും കൊണ്ടു വരേണ്ടവരെ നിശ്ചയിക്കുക. കോവിഡ് രോഗമുള്ള ആരേയും കൊണ്ടു വരില്ല. രോഗം വന്ന് ഭേദമായവരുടെ കര്യത്തിലും തീരുമാനമായിട്ടില്ല. അതിനിടെ കേരളം ഒരു പടികൂടി മുമ്പോട്ട് പോവുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളേയും നാട്ടിലെത്തിക്കും. ഇതിനായി ഇതരസംസ്ഥാനത്തുള്ള മലയാളികുടെ റജിസ്ട്രേഷന്‍ നാളെ മുതല്‍ തുടങ്ങും.

അതിനിടെ ലോക്ഡൗണിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്കു മാത്രമേ വിധേയരാക്കൂ എന്നും രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും മറ്റുള്ളവരെ സ്വന്തം വീടുകളിലും ക്വാറന്റീന്‍ ചെയ്യിക്കാനാണു പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്ത് കോവിഡ് 19 പരിശോധനയ്ക്കു ശേഷം മാത്രം ഇവര്‍ക്കു വിമാനയാത്ര അനുവദിക്കാനാണു സാധ്യതയെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമാണു തീരുമാനമെടുക്കേണ്ടത്. ഇവിടത്തെ ക്വാറന്റീന്‍ കാലയളവില്‍ ഇവര്‍ക്കു കോവിഡ് പരിശോധന നടത്താന്‍ ആവശ്യമായ പിപിഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ കേരളത്തിലേക്കു മടങ്ങാന്‍ വീടിന് ഏറ്റവുമടുത്തുള്ള വിമാനത്താവളത്തിലേക്കു തന്നെ ടിക്കറ്റ് എടുക്കാന്‍ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു പണം ചെലവിട്ടു പ്രവാസികളെ സഹായിക്കാനും പുരനധിവസിപ്പിക്കാനും പ്രത്യേക പാക്കേജ് തയാറാക്കണമെന്നു കേന്ദ്രത്തോടു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കള്‍ക്കു കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഉറപ്പാക്കും. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ഫലമുണ്ടാകുമെന്നാണു പ്രതീക്ഷ. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ സമയത്തു ഹോട്ടലുകളില്‍ കുറച്ചു ജീവനക്കാര്‍ മതിയാകുമെന്നതിനാല്‍ അവധിയെടുത്തു നാട്ടിലേക്കു വരുന്നവരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണത്തിനു വിമാന സര്‍വീസുകള്‍ കുറവായിരിക്കുമെന്ന ധാരണയില്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യുന്നവരുമുണ്ട്. ഓണത്തിനു വിവാഹം നിശ്ചയിച്ചിട്ടുള്ളവരും നോര്‍ക്കയുടെ പട്ടികയില്‍ കടന്നുകൂടി നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നുണ്ട്.

ഗര്‍ഭിണികള്‍, രോഗികള്‍, പഠനാവശ്യത്തിനു പോയവര്‍, വീസ കാലാവധി കഴിഞ്ഞവര്‍ എന്നിവരെ ആദ്യം എത്തിക്കാനാണു സാധ്യത. ഈ പട്ടിക സംസ്ഥാനം കേന്ദ്രത്തിനു കൈമാറും. എംബസിയില്‍ ഇതു നല്‍കി അവരുടെ ഭേദഗതികളോടെയാകും മുന്‍ഗണനാക്രമം നിശ്ചയിക്കുക.. ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തോടു കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളത്. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലും പരിസരങ്ങളിലും പരിശോധനയ്ക്കും ക്വാറന്റീനും സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 2 ലക്ഷം പേരെ താമസിപ്പിക്കാന്‍ മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പിനാണു ചുമതല.

ഏറ്റവുമധികം റജിസ്ട്രേഷന്‍ ഈ രാജ്യങ്ങളില്‍നിന്ന്

1. യുഎഇ
2. സൗദി
അറേബ്യ
3. ഖത്തര്‍
4. കുവൈത്ത്
5. ഒമാന്‍
6. ബഹ്റൈന്‍
7. മാലദ്വീപ്
8. ബ്രിട്ടന്‍
9. യുക്രെയ്ന്‍
10. യുഎസ്
11. റഷ്യ

അതിനിടെ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കേരളീയരെ ലോക്ഡൗണ്‍ കഴിയുമ്പോള്‍ തിരിച്ചു കൊണ്ടുവരാന്‍ നോര്‍ക്ക പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. തിരിച്ചെത്തിക്കാനുള്ള പദ്ധതി തയാറാക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ ആരോഗ്യവിഭാഗം പരിശോധിക്കും. എല്ലാവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാകും. പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതലും ഇവര്‍ക്കും ബാധകമായിരിക്കും. മറ്റു ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്താന്‍ കലക്ടര്‍മാരെ ബന്ധപ്പെട്ടാല്‍ മതി.

ചികിത്സയ്ക്കു പോയവര്‍, കേരളത്തില്‍ വിദഗ്ധ ചികിത്സ നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍, മറ്റു സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍, പരീക്ഷ, അഭിമുഖം, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധു സന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ഡൗണ്‍ കാരണം അടച്ച സ്ഥപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടതിനാലോ വിരമിച്ചതിനാലോ നാട്ടിലേക്കു വരേണ്ടവര്‍, കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്കു പോയവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category