1 GBP = 92.50 INR                       

BREAKING NEWS

കേരളത്തില്‍ മരണത്തെ പിടിച്ചു കെട്ടുമ്പോഴും രാജ്യത്തിന് പുറത്ത് മലയാളികളെ വിടാതെ പിടികൂടി കോവിഡ് മരണം; ഇന്ത്യയ്ക്ക് പുറത്ത് ഇന്നലെ മരിച്ചത് അഞ്ച് മലയാളികള്‍: യുഎസിലും ബ്രിട്ടനിലും യുഎഇയിലുമായി ഇന്നലെ അഞ്ചു പേര്‍ കൂടി മരിച്ചതോടെ കേരളത്തിന് പുറത്തു കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി

Britishmalayali
kz´wteJI³

കോട്ടയം: കേരളത്തില്‍ മരണത്തെയും രോഗത്തെയും പിടിച്ചു നിര്‍ത്തുമ്പോള്‍ ആഗോള തലത്തില്‍ മലയാളികള്‍ക്ക് ഇന്നലെ ദൗര്‍ഭാഗ്യത്തിന്റെ ദിനമായിരുന്നു. കൊറോണ വൈറസ് ബാധിച്ച് ഇന്നലെ രാജ്യത്തിന് പുറത്ത് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യുഎസിലും ബ്രിട്ടനിലും യുഎഇയിലുമായി ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചതോടെ കേരളത്തിന് പുറത്തു കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.

കോവിഡ് മരണം ഏറ്റവും കൂടുതല്‍ സംഭവിച്ച യുഎസിലും ബ്രിട്ടനിലും യുഎഇയിലുമാണ് അഞ്ച് മലയാളികള്‍ കൂടി കോവിഡ് മരണത്തിന് കീഴടങ്ങിയത്. യുഎസില്‍ ഷിക്കാഗോയ്ക്കു സമീപം ദെസ് പ്ലെയിന്‍സില്‍ കോട്ടയം മാന്നാനം വല്ലാത്തറക്കല്‍ വി എസ് സെബാസ്റ്റ്യന്‍ (തങ്കച്ചന്‍ -64), ന്യൂയോര്‍ക്കില്‍ പത്തനംതിട്ട അയിരൂര്‍ തേക്കുങ്കല്‍ ചെറുകര കണ്ണന്നൂര്‍ പറമ്പില്‍ (കാട്ടാത്താനില്‍) തോമസ് വര്‍ഗീസ് (തമ്പി61), ബ്രിട്ടനില്‍ കോട്ടയം വെളിയന്നൂര്‍ കുറ്റിക്കോട്ട് അനൂജ് കുമാര്‍ (44), അബുദാബിയില്‍ പെരുമ്പാവൂര്‍ മാറമ്പിള്ളി കമ്പനിപ്പടി കോണ്ടപ്പിള്ളി ഷൗക്കത്ത് അലി (54), ദുബായില്‍ തൃശൂര്‍ പുറനാട്ടുകര സ്വദേശി മഠത്തിപ്പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസ് (42) എന്നിവരാണു മരിച്ചത്.

സെബാസ്റ്റ്യനും കുടുംബവും 11 വര്‍ഷമായി യുഎസിലാണ്. സംസ്‌കാരം ഇന്ത്യന്‍ സമയം ഇന്നു രാത്രി 8ന്. ഭാര്യ: ജൈനമ്മ. മകന്‍: ജിതിന്‍. മരുമകള്‍: അഞ്ജു ജോസഫ്. ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു തോമസ് വര്‍ഗീസ്. ഭാര്യ: റോസമ്മ. മക്കള്‍: റോബി, റോണി.


വെളിയന്നൂര്‍ കുറ്റിക്കോട്ട് പരേതനായ പവിത്രന്റെയും ജഗദമ്മയുടെയും മകനായ അനൂജ് നഴ്സായിരുന്നു. 15 വര്‍ഷമായി ലണ്ടനിലാണ്. ഭാര്യ: തൊടുപുഴ കോലാനി മലേപ്പറമ്പില്‍ സന്ധ്യ (നഴ്സ്). മക്കള്‍: അകുല്‍, ഗോകുല്‍. ശിവദാസ് ഡ്രൈവറായിരുന്നു. ഭാര്യ: സുരജ. മക്കള്‍: അമേയ, അക്ഷര .

ഷൗക്കത്ത് അലി 30 വര്‍ഷമായി അബുദാബിയില്‍ ഡ്രൈവറായിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ആലുവ മാറമ്പിള്ളിയില്‍ കോമ്പുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54)യാണ് മരിച്ചത്. അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഷൗക്കത്ത് അലി മരണത്തിന് കീഴടങ്ങുകയായിരുന്നു

അബുദാബി ഖലീഫ സിറ്റി ആശുപത്രിയിലായിരുന്നു മരണം. അഞ്ചു ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്‌നോക്കിലായിരുന്നു ഷൗക്കത്ത് അലിക്ക് ജോലി. ഖബറടക്കം അബുദാബിയില്‍ നടത്തി. ഭാര്യ റഹ്മത്ത്. മക്കള്‍ ശബ്‌ന, നിഹാല്‍, ആയിഷ, മരുമകന്‍: ജിതിന്‍ ജലീല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category