1 GBP = 97.40 INR                       

BREAKING NEWS

പട്ടി കുരച്ചാല്‍ പടിതുറക്കുമോ? ലേഖനം

Britishmalayali
പോള്‍ മണ്ഡലം

പുരകത്തുമ്പോള്‍ കുലവെട്ടുന്നവര്‍! എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം പോള്‍ മണ്ഡലം എഴുതുന്നു.

പട്ടികുരച്ചാല്‍ പടി തുറക്കുമോ?

കൊറോണയുടെ മറവില്‍ കേരളത്തില്‍ നടന്ന പകല്‍ കൊള്ളയേപ്പറ്റിയാണ് ഇപ്പോള്‍ പ്രതിപക്ഷ ആരോപണം. മകള്‍ക്കുവേണ്ടി കേരളത്തിലെ ജനങ്ങളെ വിറ്റു. കേരളം തൂക്കി വിറ്റു എന്നിങ്ങനെ പോകുന്നു പ്രതിപക്ഷ ആരോപണങ്ങള്‍. എന്നാല്‍ മുഖ്യന്‍ ഇവിടെ സ്വീകരിച്ചത് പുരകത്തുമ്പോള്‍ കുലവെട്ടുന്ന തന്ത്രമാണ്. ആരും ശ്രദ്ധിക്കുകയില്ലെന്നു കരുതി. അഥവാ ശ്രദ്ധിച്ചാല്‍ എന്ത്? ഈ കേരളത്തില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും മുഖ്യനറിയാം. ആജ്ഞ അനുസരിക്കുവാന്‍ പോലീസും തല്ലാനും കൊല്ലാനും ആയിരക്കണക്കിനായ അണിവൃന്ദങ്ങളുമുള്ളപ്പോള്‍ ആരെ ഭയപ്പെടുവാന്‍? എന്നാല്‍ പ്രതിപക്ഷം ഈ പ്രാവശ്യം കുറച്ചൊക്കെ പ്രതികരിച്ചു. ഉരുട്ടിക്കൊലകളും, ചവിട്ടിക്കൊലകളും, വെട്ടിക്കൊലകളും എല്ലാം നടമാടിയപ്പോള്‍ മിണ്ടാതിരുന്ന പ്രതിപക്ഷം ഇത്രയും ഒച്ചവെക്കുമെന്ന് മുഖ്യനും കരുതിയില്ല. എന്നാല്‍ കേരളാ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഒക്കെ പതിവുപോലെ മാളത്തില്‍തന്നെയിരിക്കുന്നു.

പട്ടികുരച്ചാല്‍ പടി തുറക്കുമോ?

ഇവിടെ പ്രതിപക്ഷം ഇത്രേയുള്ളൂ എന്ന് മുഖ്യനറിയാം. ചില പ്രശ്നങ്ങളില്‍ ഘടകകക്ഷി ആയ സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അത്രയും പോലും പ്രതികരണം ഈ പ്രതിപക്ഷ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലത്രേ! മാത്രമല്ല കൊറോണ കാലം ജനം മരിക്കുവാന്‍ തുടങ്ങുമ്പോള്‍ വൃര്‍ത്ഥമായ ആരോപണങ്ങളുമായി പ്രതിപക്ഷം നടക്കുന്നു. എന്നു തിരിച്ചടിക്കുകയും ചെയ്യാം. ഇത്രയും നഗ്‌നമായ നിയമലംഘനവും അഴിമതിയും നടന്നിട്ടും അതിനെ നാവിനാല്‍ നക്കി ന്യായീകരിക്കുവാന്‍ എത്രയോ സി.പി.എം നേതാക്കളുണ്ട്! എന്നാല്‍ ഇതിനെതിരെ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുവാന്‍ പോലും പൊതുജനങ്ങളില്‍ നിന്നും ആരെങ്കിലും മുന്നോട്ട് വരണമത്രേ!

പ്രതിപക്ഷത്തോടൊരു ചോദ്യം

തിരിച്ച് അധികാരം കിട്ടിയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം നടത്തുമോ? വെട്ടിക്കൊലകളും, ചവിട്ടിക്കൊലകളും,. ഉരുട്ടിക്കൊലകളും അഴിമതികളും എല്ലാം ശക്തമായി അന്വേഷിച്ച് ഏതു സി.പി.എം ഉന്നതനേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാനുള്ള ആര്‍ജവം നിങ്ങള്‍ കാണിക്കുമോ? ഇല്ല. അപ്പോള്‍ പതിവുപോലെ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നും പറഞ്ഞ് നപുംസകങ്ങളെപോല്‍ കുത്തിയിരിക്കുകയും തൊഴുത്തില്‍കുത്തും കുതികാല്‍ വെട്ടും ഗ്രൂപ്പുകളിയുമായി കൂത്താടുകയും ചെയ്യും. ഇവിടെയാണ് ജനരോഷം ആളിപടരുന്നത്.

ഏകാധിപതിയായ മുഖ്യന്‍ മുഖ്യന്റെ പത്രസമ്മേളനങ്ങളുടെ ദൃശ്യങ്ങള്‍ കേരളത്തില്‍ എല്ലാവരും തന്നെ കണ്ടതാണ്. എല്ലാ കാര്യങ്ങളും ഒന്നാം ക്ലാസിലെ കുട്ടികളോട് വിവരിക്കുന്നതുപോലെ വിവരിക്കും. എന്നാല്‍ സ്പ്രിഗ്ളറിനെപ്പറ്റി ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് വേറൊന്നും ചോദിക്കാനില്ലേ എന്നും പറഞ്ഞ് ഇറങ്ങിപോകുന്ന മുഖ്യനെയാണ് കാണുന്നത്. മറ്റെന്തു കാര്യം ചോദിച്ചാലും ഉത്തരം ഉണ്ട്. സ്പ്രിഗ്ളറിനെപ്പറ്റി മാത്രം മിണ്ടരുത്! ഈ പത്ര പ്രതിനിധികള്‍ പറയണമായിരുന്നു ഞങ്ങളും ഈ നാട്ടിലെ ജനങ്ങളാണ് ഞങ്ങള്‍ക്കും അറിയുവാനുള്ള അവകാശം ഉണ്ട് എന്നൊക്കെ.

മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ ചോദിക്കുന്നത്. എന്നും അവര്‍ക്ക് പറയാമായിരുന്നു. പക്ഷേ ഇതൊന്നും ചോദിക്കാതെ മുഖ്യന്റെ ഏകാധിപത്യ പ്രവണതയ്ക്കു മുമ്പില്‍ ശിരസു നമിച്ചുനില്‍ക്കുന്ന പത്രക്കാരെയാണ് അവിടെ കാണുവാന്‍ സാധിച്ചത്. ഈ ജനാധിപത്യ രാജ്യത്ത് ജനങ്ങളില്‍ നിന്ന് മറച്ചുവച്ചുകൊണ്ട് ഒരു മന്ത്രിക്കും ഒന്നും ചെയ്യുവാനുള്ള അനുവാദം ഇല്ല. പക്ഷേ ഇതൊന്നും ഇവിടെ പ്രശ്നമല്ല. പത്രക്കാര്‍ ചോദിക്കുമ്പോള്‍ ''നിങ്ങള്‍'' എന്താ പറഞ്ഞത് അവരുടെ മേല്‍കുറ്റം ആരോപിക്കുന്ന മുഖ്യന്‍!

ഈ പത്രപ്രവര്‍ത്തകര്‍ക്ക് തന്റേടമുണ്ടെങ്കില്‍ ഈ പത്രസമ്മേളനം ബഹിഷ്‌കരിക്കുകയാണ് വേണ്ടിയത്. പക്ഷേ എന്തുചെയ്യാം അതിനുള്ള ആര്‍ജ്ജവം ആരും ഒന്നും കാണിക്കുന്നില്ല ഈ പ്രതിപക്ഷം ഭരണത്തിലേറിയാലും ഒന്നിനും ഒരന്വേഷണവും നടക്കുകയുമില്ല. അപ്പോള്‍ അവര്‍ തൊഴുത്തില്‍ കുത്തും. കുതികാല്‍ വെട്ടുംമായി കഴിഞ്ഞുകൂടും. ഇത്രയും നട്ടെല്ലില്ലാത്ത പ്രതിപക്ഷം ജനാധിപത്യ ലോകത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഒന്നേപറയുവാനുള്ളൂ. പട്ടികുരച്ചാല്‍ പടിതുറക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category