1 GBP = 97.40 INR                       

BREAKING NEWS

സാന്ത്വനമേകാന്‍ സംഗീതം; ലോകമെമ്പാടുമുള്ള സംഗീത പ്രേമികളോട് സംവദിക്കാനായി ഹൃദ്യത്തിലൂടെ ഈയാഴ്ച എത്തുന്നത് പ്രശസ്ത ഗായകന്‍ സജേഷ് പരമേശ്വരന്‍

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള നിരവധി സംഗീത പ്രേമികളോട് സംവദിക്കാനായി ഹൃദ്യം (ഹൃദയം) എന്ന ഫേസ്ബുക് പേജിലൂടെ ഈ ആഴ്ച എത്തുന്നത് പ്രശസ്ത ഗായകനായ സജേഷ് പരമേശ്വരനാണ്. നിരവധി ആല്‍ബങ്ങളില്‍ ഗാനം ആലപിച്ചിട്ടുള്ള സജേഷ് പരമേശ്വരന്‍, ഇതിനോടകം പ്രേക്ഷകരുടെ പ്രശസ്ത പിടിച്ചുപറ്റിയത് യൂട്യൂബിലൂടെയാണ്. വശ്യമനോഹരങ്ങളൂം, നൊസ്റ്റാള്‍ജിക് അനുഭൂതി പകരുന്നതുമായ നിരവധി ഗാനങ്ങള്‍ യൂട്യൂബിലൂടെ തന്റെ സ്വത സിദ്ധമായ ശൈലിയില്‍ പാടിയിട്ടുള്ള സജേഷ് പരമേശ്വരന്‍ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ്. സജേഷ് പരമേശ്വരന്റെ ഗാനങ്ങള്‍ കേള്‍ക്കാനും, ആസ്വദിക്കാനും, അദ്ദേഹത്തോട് സംവദിക്കുവാനും മെയ് ഒന്നാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം 6 :30, U A E വൈകുന്നേരം 5 മണി. സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category