1 GBP = 99.00INR                       

BREAKING NEWS

ഗള്‍ഫ് മലയാളികളില്‍ ആശങ്ക വിതച്ച് വിവിധ എമിറേറ്റുകളില്‍ ഇന്നലെ മരിച്ചത് അഞ്ച് മലയാളികള്‍; അമേരിക്കയിലെ ന്യൂയോര്‍ക്കിലും മലയാളി മരണം; എല്ലാവരും മരിച്ചത് നിരവധി ദിവസം ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലടിച്ച ശേഷം: ഇന്ത്യയ്ക്ക് പുറത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കുതിച്ചുയരുന്നു

Britishmalayali
kz´wteJI³

കുവൈത്ത് സിറ്റി: വിദേശ മലയാളികളില്‍ ആശങ്ക വിതച്ച് വീണ്ടും കോവിഡ് ബാധിച്ച് മലയാളിയുടെ മരണം. അമേരിക്കയിലും വിവിധ എമിറേറ്റുകളിലുമായി ഇന്നലെ ആറ് മലയാളികളാണ് മരിച്ചത്. കുവൈത്തില്‍ ഇന്നലെ രണ്ട് മലയാളികളാണ് കോവിഡിന് ഇരയായത്. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 28 ആയി.

ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുക ആയിരുന്നു. രോഗ ബാധിതനായിരുന്ന രാജേഷ് കുട്ടപ്പന്‍ നായര്‍ ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്ത് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനാണ്. അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് ചെയ്തിരുന്നു കൂടാതെ പ്രമേഹവും ഉണ്ടായിരുന്നു. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മറ്റ് നാല് പേരേയും താമസസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യ ഗീതാരാജേഷ് ലാബ് ടെക്‌നീഷ്യനാണ്. അശ്വിന്‍, ജിതിന്‍ എന്നിവര്‍ മക്കളാണ്.

വലപ്പാട് സ്വദേശിയായ അബ്ദുള്‍ ഗഫൂര്‍ കൊറോാണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് പിന്നീട് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിനു ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നു. കുവൈത്ത് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷാഹിദ. മക്കളായ മുഹമ്മദ്, അഫ്‌സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലിചെയ്യുന്നത്.

മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാര്‍ (മുഹമ്മദ് മുഞ്ഞിയാര്‍) ആണ് മക്കയില്‍ മരിച്ചത്. മക്കയിലെ ഹിറ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ നാലു ദിവസമായി ചികിത്സയിലായിരുന്നു. മക്കയില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള വ്യക്തിയായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജജുമ്മ. യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലു സമാന്‍, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ. മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ നടത്തിവരുന്നു. കൊല്ലം ഓച്ചിറ കൊറ്റമ്പള്ളി സാജു വില്ലയില്‍ (ചെറുതിട്ട തറയില്‍) സാമുവല്‍ കുഞ്ഞാപ്പി (72) ന്യൂയോര്‍ക്കിലും കാസര്‍കോട് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി എം ടി.പി.കുഞ്ഞബ്ദുല്ല (63) ദുബായിലും പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു (46) അബുദാബിയിലുമാണ് മരിച്ചത്.
സാമുവല്‍ കുഞ്ഞാപ്പി 10 വര്‍ഷമായി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലാണ്. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഷാജു, സുനി (നഴ്സ്). പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന കുഞ്ഞബ്ദുല്ലയുടെ ഭാര്യ: ജമീല. മക്കള്‍: നജ്മ, നജീബ്. മരുമകന്‍: അബ്ദുസലാം.

മുഹമ്മദ് മുസല്യാരുടെ ഭാര്യ: കുഞ്ഞിക്കദിയാമു. മക്കള്‍: യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലുസമാന്‍, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്‌ന മിസ്രിയ, സഹദിയ. അബുദാബി മുറൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയും മാര്‍ത്തോമ്മാ ഇടവകാംഗവുമാണ് മരിച്ച പ്രിന്‍സി. ഭര്‍ത്താവ്: റോയ് മാത്യു സാമുവല്‍. മക്കള്‍: സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു. മഫ്റ്ഖ് ആശുപത്രിയിലുള്ള മൃതദേഹം അബുദാബിയില്‍ സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category