1 GBP = 97.40 INR                       

BREAKING NEWS

നിങ്ങള്‍ യുകെ വിസയ്ക്ക് അപേക്ഷിച്ചു കാത്തിരിക്കുകയാണോ? വിസ അപ്പോയിന്റ്മെന്റ് ലഭിച്ചോ? നാട്ടിലുള്ള നിങ്ങളുടെ യുകെ വിസ കാ ലാവധി തീരാറായോ? യുകെയില്‍ താമസിക്കുന്നവരുടെ വിസ കാലാ വധിയും തീരാറായോ: കൊറോണ കാലത്തെ വിസ വിശേഷങ്ങള്‍

Britishmalayali
kz´wteJI³

കൊറോണ ജീവിതം തന്നെ മാറ്റിമറിച്ച സാഹചര്യത്തില്‍ യുകെ വിസ ചട്ടങ്ങളിലും സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുകെ വിസ ആന്റ് സിറ്റിസണ്‍ഷിപ് ആപ്ലിക്കേഷന്‍ സെന്ററുകളും സര്‍വ്വീസ് ആന്‍ഡ് സ്പ്പോര്‍ട്ട് സെന്ററുകളും അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഒരു അപ്പോയിന്റ്മെന്റ് എടുക്കുക എന്നത് അസാദ്ധ്യമാണ്. നിങ്ങള്‍ ഒരു അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കിയതായുള്ള അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പുതിയ അപ്പോയിന്റ്മെന്റ് തീയതിയും അവര്‍ നിര്‍ദ്ദേശിക്കും. അപ്പോയിന്റ്മെന്റ് സമയത്ത് ഹാജരാകാന്‍ സാധിക്കാത്തതിനാല്‍ നിങ്ങളുടെ യുകെയിലെ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ വ്യത്യാസം ഒന്നും വരികയുമില്ല. വിസയുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

യുകെയിലെ താമസം കുറച്ചുകാലം കൂടി നീട്ടുവാനുള്ള അപേക്ഷ നല്‍കുന്നു എങ്കില്‍
ജനുവരി 24 നും മേയ് 31 നും ഇടയിലാണ് നിങ്ങളുടെ കാലാവധി അവസാനിക്കുന്നതെങ്കില്‍, അത് മേയ് 31 വരെ നീട്ടുവാന്‍ അപേക്ഷ നല്‍കാനാകും. നിങ്ങളുടെ സ്വന്തം രാജ്യത്തില്‍ നിന്നും അപേക്ഷിക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഇതിനായും അപേക്ഷിക്കേണ്ടത്. അതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം യു കെ വിസ ആപ്ലിക്കേഷന്‍ ഫീസും നല്‍കണം. ലീവ് 2020 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുള്ളവര്‍ക്കാണ് ഇങ്ങനെ അപേക്ഷിക്കാന്‍ കഴിയുക. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്.

ടയര്‍ 1 എന്റര്‍പ്രെന്യുര്‍ വിസയില്‍ ആണ് എന്നാല്‍ ബിസിനസ്സില്‍ പ്രശ്നങ്ങള്‍ ഉണ്ട് എങ്കില്‍
ചുരുങ്ങിയത് 2 ജീവനക്കാരെ 12 മാസം തുടര്‍ച്ചയായി നിയമിച്ചിരിക്കണം എന്ന നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്ത മാസങ്ങളിലായി മള്‍ട്ടിപ്പിള്‍ ജോബുകള്‍ കണക്കാക്കി ഈ 12 മാസം കണക്കാക്കപ്പെടും. ജീവനക്കാര്‍ താത്ക്കാലിക അവധിയെടുത്ത കാലയളവ് ഈ 12 മാസത്തില്‍ ഉള്‍പ്പെടുത്തില്ല. ജീവനക്കാരെ 12 മാസത്തേക്ക് നിയമിച്ചിട്ടില്ല എങ്കില്‍, അതിന് ആവശ്യമായ സമയം വരെ നിങ്ങളുടെ വിസ നീട്ടിക്കിട്ടും.

ടയര്‍ 4 വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ് എങ്കില്‍
നിങ്ങളുടെ വിസയുടെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുന്‍പേ നിങ്ങള്‍ക്ക് നിങ്ങളുടെ പഠനമോ കോഴ്സോ ആരംഭിക്കാം. പക്ഷെ അതിന് താഴെ പറയുന്ന നിബന്ധനകള്‍ ഉണ്ട്.
  • നിങ്ങളുടെ സ്പോണ്‍സര്‍ ഒരു ടയര്‍ 4 സ്പോണ്‍സര്‍ ആയിരിക്കണം
  • നിങ്ങള്‍ കണ്‍ഫര്‍മേഷന്‍ ഓഫ് അക്സപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് (സി എ എസ്) നില്‍കിയിട്ടുണ്ടാകണം.
  • നിങ്ങളുടെ ഇപ്പോഴത്തെ വിസയുടെ കാലാവധി തീരുന്നതിനു മുന്‍പേ നിങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടാകണം. മാത്രമല്ല, നിങ്ങളുടെ സ്പോണസറെ ഇതിന്റെ തെളിവ് കാണീച്ചിരിക്കുകയും വേണം.
ടയര്‍ 2 അല്ലെങ്കില്‍ 5 വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ് എങ്കില്‍
വിസാ അപേക്ഷയില്‍ തീരുമാനമാകുന്നതിന് മുന്‍പ് തന്നെ, താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി നിങ്ങള്‍ക്ക് ജോലി ആരംഭിക്കാനാകും.
  • നിങ്ങള്‍ ഒരു ര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണസര്‍ഷിപ്പ് അസൈന്‍ ചെയ്തിട്ടുണ്ടാകണം.
  • നിങ്ങളുടെ നിലവിലുള്ള വിസയുടെ കാലാവധി തീരുമുമ്പേ നിങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ടാകണം. മാത്രമല്ല, അതിന്റെ തെളിവ് നിങ്ങളുടെ സ്പോണസറെ കാണിക്കുകയും വേണം.
  • നിങ്ങളുടെ സി ഒ എസില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അതേ ജോലിയില്‍ തന്നെയായിരിക്കണം നിങ്ങള്‍ പ്രവേശിക്കാന്‍ പോകുന്നതും.
  • ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുകയോ സ്പോണ്‍സര്‍ പിന്‍വാങ്ങുകയോ ചെയ്താല്‍ ജോലി ചെയ്യുന്നത് നിര്‍ത്തണം.
എന്‍എച്ച്എസ് ജീവനക്കാരാണെങ്കില്‍
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊറോണ മൂലം വിസ സ്വയമേവ നീട്ടിക്കിട്ടുന്നതാണ്.
നിങ്ങള്‍ ഒരു ഡോക്ടര്‍, നഴ്സ്, പാരാമെഡിക് എന്നിവയില്‍ ഏതെങ്കിലുമായി എന്‍ എച്ച് എസിനുവേണ്ടി ജോലിചെയ്യുകയും, നിങ്ങള്‍ താഴെപറയുന്നവയില്‍ ഏതെങ്കിലും വിഭാഗത്തില്‍ പെടുകയും ആണെങ്കില്‍, ഒരോ ആഴ്ച്ചയും നിങ്ങള്‍ക്ക് ജോലി ചെയ്യുന്നതിനോ സേവനം നടത്തുന്നതിനോ സമയ പരിമിതികള്‍ ഉണ്ടാകില്ല.
ടയര്‍ 2 വിദ്യാര്‍ത്ഥി
ടയര്‍ 2 ജീവനക്കാരന്‍, മാത്രമല്ല എന്‍ എച്ച് എസ് ജോലി നിങ്ങളുടെ രണ്ടാം ജോലിയാണ്
വിസിറ്റിംഗ് അക്കാഡമിക് ഗവേഷകന്‍
ഹ്രസ്വകാല വിസയില്‍ എത്തി സന്നദ്ധ സേവനം നടത്താന്‍ അനുമതിയുള്ളയാള്‍

നിങ്ങള്‍ യുകെയില്‍ ഒരു പ്രീ-രജിസ്ട്രേഷന്‍ നഴ്സ് ആണെങ്കില്‍ ഒക്യുപേഷണല്‍ സ്ട്രക്ച്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാമിനേഷന് (ഒ എസ് സി ഇ) ഇരിക്കാനുള്ള സമയ പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

നിങ്ങള്‍ യുകെയ്ക്ക് പുറത്താണെങ്കില്‍
എല്ലാ വിസ ആപ്ലിക്കേഷന്‍ സെന്ററുകളും അടച്ചിരിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വിഎസികള്‍ അടച്ചിരിക്കുന്നതിനാല്‍, മറ്റു രാജ്യങ്ങളില്‍ ഉള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്ക് അത്യാവശ്യ യാത്രകള്‍ക്കായി എമര്‍ജന്‍സി ട്രാവല്‍ ഡോക്യൂമെന്റിന് അപേക്ഷിക്കാനാകും.

ഗ്ലോബല്‍ ടാലന്റ്, സ്റ്റാര്‍ട്ട് അപ്, ഇന്നോവേറ്റര്‍ വിസ ലഭിക്കുകയും എന്നാല്‍ യാത്രാ നിയന്ത്രണമുള്ളതിനാല്‍ യുകെ സന്ദര്‍ശിക്കാനാകാത്ത അവസ്ഥ വരികയും, വിസ കാലാവധി കഴിയുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ് അതുപോലെത്തെന്നെ ജോലി, പഠനം, കുടുംബ വിസ തുടങ്ങിയവയ്ക്കും വീണ്ടും അപേക്ഷിക്കാവുന്നതാണ്. ഇവയുടെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി ലഭിക്കും.

ബ്രിട്ടീഷ് വിസയുടെ കാലാവധി കഴിയാറായോ?
യുകെയിലുളള മറ്റേതൊരു രാജ്യക്കാരുടെയും ലീവ് കാലഹരണപ്പെടുകയോ അല്ലെങ്കില്‍ 2020 ജനുവരി 24നും 2020 മേയ് 31നും ഇടയില്‍ കാലഹരണപ്പെടാനിരിക്കുകയും കോവിഡ് 19 കാരണമുള്ള യാത്രാ നിരോധനം കാരണം യുകെയില്‍ നിന്നും തിരിച്ച് തങ്ങളുടെ നാട്ടിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാതിരിക്കുകയോ ചെയ്താല്‍ ഇവിടെ കാലാവധി കഴിഞ്ഞും താമസിച്ച ആളായി പരിഗണിക്കുമെന്നുറപ്പാണ്. അല്ലെങ്കില്‍ ഭാവിയില്‍ ഇതൊരു പ്രശ്നമായി നേരിടേണ്ടിയും വന്നേക്കാം.

നിങ്ങള്‍ ലീവ് നീട്ടാന്‍ അപേക്ഷിക്കാന്‍ ഉദ്ദേശിക്കാത്തവരും എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യുകെ വിട്ട് പോകാന്‍ സാധിക്കാത്തവരുമാണെങ്കില്‍ ആ സാഹചര്യം അധികൃതര്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നതിന് പ്രത്യേക ഫോം യുകെ ഗവണ്‍മെന്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ വിശദാംശങ്ങളും നിലവിലെ സാഹചര്യങ്ങളും വ്യക്തമാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ കാലാവധി കഴിഞ്ഞും താമസിച്ച ആളായി നിങ്ങളെ കണക്കാകുകയോ അല്ലെങ്കില്‍  ഭാവിയില്‍ ഇതിന്റെ പേരില്‍ ഒരു പ്രശ്നം നേരിടേണ്ടി വരുകയോ വേണ്ടി വരില്ലെന്നറിയുക.

2020 മേയ് 31 വരെ ലീവ് ദീര്‍ഘിപ്പിക്കാന്‍ അര്‍ഹതയുള്ള ആളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരിക്കണം. ഇതിനായി ചുവടെ കൊടുത്തിരിക്കുന്ന ഫോം ഇംഗ്ലീഷില്‍ പൂര്‍ണമായി പൂരിപ്പിക്കണം. സാധ്യമായേടുത്തോളം വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലോ അല്ലെങ്കില്‍ നിങ്ങളെ ബാധിക്കുന്നതല്ലെങ്കിലോ അതത് ബോക്സുകളില്‍ നോട്ട് അപ്ലിക്കബിള്‍ അല്ലെങ്കില്‍ നോട്ട് നോണ്‍ എന്ന് എന്റര്‍ ചെയ്തിരിക്കണം.

ഈ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിന് മുമ്പ് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ഇമെയില്‍ വിലാസം ഫോമില്‍ ശരിയായ വിധത്തിലാണ് എന്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഫോം സമര്‍പ്പിച്ച് അധികം വൈകാതെ നിങ്ങളുടെ ഇമെയില്‍ കണ്‍ഫേം ചെയ്യുന്നതിനുള്ള സന്ദേശം മെയിലില്‍ വരും. ഇത് ഒരിക്കല്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ പിന്നീട്  കൊറോണ വൈറസ് ഇമിഗ്രേഷന്‍ ഹെല്‍പ് ലൈന്‍ അല്ലെങ്കില്‍ മെയില്‍ബോക്സ് എന്നിവയുമായി ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നറിയുക. തുടര്‍ന്ന് ഹോം ഓഫീസ് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കം നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും.

നിങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു?
നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതിനാണ് നിങ്ങള്‍ ഈ ഫോമിലൂടെ നല്‍കിയ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഹോം ഓഫീസ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ യുകെയിലെയും മറ്റ് രാജ്യങ്ങളിലെയും മറ്റ് പബ്ലിക്ക്, പ്രൈവറ്റ് സെക്ടര്‍ ഓര്‍ഗനൈസേഷനുകളുമായും ഈ വിവരങ്ങള്‍ ഹോം ഓഫീസ് പങ്ക് വയ്ക്കുന്നതായിരിക്കും.
ഈ ഫോമിലൂടെ നിങ്ങള്‍ നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ 2018ലെ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന് കീഴില്‍ സുരക്ഷിതമായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category