1 GBP = 99.00INR                       

BREAKING NEWS

കേരളത്തിലേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 201 രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികള്‍; മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരും കേരളത്തിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തു; ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടിയ രജിസ്ട്രേഷന്‍ കര്‍ണാടകത്തില്‍ നിന്ന്; തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസികളും രജിസ്ട്രേഷന്‍ തുടങ്ങി; പ്രവാസികളെ രണ്ടുഘട്ടമായി നാട്ടിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കു മടങ്ങിവരാനായി നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 3.53 ലക്ഷം കവിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 94,483 ആയി. നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സജ്ജരായിരിക്കുന്നത്. 201 രാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമുള്ള പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്ന് 1,53,660. സൗദി അറേബ്യയില്‍ നിന്ന് 47,268 പേര്‍ രജിസ്റ്റര്‍ ചെയ്തു.

ലോക്ഡൗണിനു ശേഷം തിരിച്ചു വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ രജിസ്ട്രേഷന്‍ തുടങ്ങി. വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കാനാണിത്. ഓരോരുത്തരും വ്യക്തിഗത വിവരങ്ങള്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണം. കമ്പനികളാണെങ്കില്‍ ഓരോ ജീവനക്കാരന്റെയും വിവരങ്ങള്‍ പ്രത്യേകമായി നല്‍കണം. തിരിച്ചെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്റീനടക്കമുള്ള കാര്യങ്ങള്‍ തയാറാക്കാനായി നേരത്തേ തന്നെ നോര്‍ക്ക റജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇതിന് വിമാനയാത്രയുമായി ബന്ധമില്ലാത്തതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം.

വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടുത്ത മാസം പകുതിയോടെ ഭാഗികമായി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് എയര്‍ ഇന്ത്യ തുടക്കമിട്ടു. 25 30% ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി പൈലറ്റുമാരടക്കമുള്ളവര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ ബുക്കിങ് ആരംഭിച്ചിട്ടില്ല. സ്വകാര്യ കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, ഗോ എയര്‍ എന്നിവ ജൂണ്‍ ഒന്നു മുതലുള്ള ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിച്ചു. ഘട്ടംഘട്ടമായി മാത്രമേ വിമാനത്താവളങ്ങള്‍ തുറക്കൂ. ആദ്യ ഘട്ടത്തില്‍ ഒരു ടെര്‍മിനല്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

രണ്ട് ഘട്ടമായി പ്രവാസികളെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഗള്‍ഫ് മേഖലയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ളവരെ ആദ്യമെത്തിക്കും. ലോക് ഡൗണ്‍ മൂലം കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകളും പരിഗണനയിലുണ്ട്. മെയ് പകുതിയോടെ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ.

അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, വീസ കാലാവധി കഴിഞ്ഞവര്‍, വിനോദ സഞ്ചാരത്തിനായി പോയി കുടുങ്ങിയവര്‍, മീന്‍ പിടുത്തക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ മുന്‍ഗണന ക്രമത്തില്‍ നാട്ടിലെത്തിക്കാനാണ് നീക്കം. ജൂണ്‍വരെ നീണ്ടുനില്‍കുന്ന രണ്ടുഘട്ടമായുള്ള ഒഴിപ്പിക്കല്‍ ദൗത്യം. ആദ്യംഘട്ടത്തില്‍ ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 24 രാജ്യങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കും. യുഎസ്, ബ്രിട്ടന്‍, ഇറാന്‍, മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ രണ്ടാംഘട്ടത്തില്‍. പ്രത്യേക വിമാനങ്ങളും നാവിക സേനയുടെ യുദ്ധക്കപ്പലുകളും ഉപയോഗിക്കും.

വരാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മടങ്ങിയെത്തിയാല്‍ വീടുകളില്‍ ക്വാറന്റീനില്‍ വിടാനാണ് ആലോചന. വിദേശകാര്യമന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് റോഡ് മാര്‍ഗം നാട്ടിലേയ്ക്ക് മടങ്ങാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇത് പ്രായോഗികമല്ല. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേയുടെ ആലോചന. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഒരു ട്രെയിനില്‍ 1000 പേരെയെങ്കിലും കയറ്റാനാകും. റെയില്‍വേ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെയ് പകുതിക്ക് ശേഷം സര്‍വീസ് പുനഃരാരംഭിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ. 25 മുതല്‍ 30 ശതമാനം വരെ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞേക്കും. സജ്ജരാകാന്‍ ജീവനക്കാരോട് എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഏതായാലും ജൂണില്‍ വിമാന സര്‍വീസ് തുടങ്ങുമെന്നാണ് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് വരുന്ന സൂചന. മാര്‍ച്ച് 25നാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

അതിനിടെ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ സഹായത്തിനുള്ള അപേക്ഷാ തീയതി ഈ മാസം 5 വരെ നീട്ടി. www.norkaroots.org വഴി അപേക്ഷിക്കണം. 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തി ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്കു മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കുമാണു സഹായം. ഇതര സംസ്ഥാനങ്ങളില്‍ വീടും മറ്റു സൗകര്യങ്ങളും ഉള്ളവര്‍ ഇപ്പോള്‍ കേരളത്തിലേക്കു മടങ്ങിവരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യ കാര്യങ്ങള്‍ക്കും പഠനാവശ്യത്തിനു പോയവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ എത്തിക്കാനാണു മുന്‍ഗണന. ഇവരെ അതിര്‍ത്തികളില്‍ പരിശോധിച്ചശേഷം രോഗസാധ്യതയുള്ളവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. മറ്റുള്ളവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നതു നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കു മടങ്ങാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം

കര്‍ണാടക 30,576

തമിഴ്നാട് 29,181

മഹാരാഷ്ട്ര 13,113

തെലുങ്കാന 3,864

ആന്ധ്രപ്രദേശ് 2,816

ഗുജറാത്ത് 2,690

ഡല്‍ഹി 2,527

ഉത്തര്‍പ്രദേശ് 1,813

മധ്യപ്രദേശ് 1,671

രാജസ്ഥാന്‍ 860

ഹരിയാന 689

പശ്ചിമ ബംഗാള്‍ 650

ഗോവ 632

ബിഹാര്‍ 605

പഞ്ചാബ് 539

പുതുച്ചേരി 401

ഛത്തീസ്ഗഡ് 248

ജാര്‍ഖണ്ഡ് 235

ഒഡീഷ 212

ഉത്തരാഖണ്ഡ് 208

അസം 181

ജമ്മു കശ്മീര്‍ 149

ലക്ഷദ്വീപ് 100

ഹിമാചല്‍പ്രദേശ് 90

അരുണാചല്‍പ്രദേശ് 87

ആന്‍ഡമാന്‍ നിക്കോബാര്‍ 84

ദാദ്ര നാഗര്‍ ഹവേലി & ദാമന്‍ ദിയു 70

മേഘാലയ 50

ചണ്ഡിഗഡ് 45

നാഗാലാന്‍ഡ് 31

മിസോറം 21

സിക്കിം 17

ത്രിപുര 15

മണിപ്പുര്‍ 12

ലഡാക്ക് 1

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category