1 GBP = 93.80 INR                       

BREAKING NEWS

യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് പത്താമത്തെ മരണം; വിട വാങ്ങിയത് ഓക്‌സ്‌ഫോ ഡിലെ മലയാളി നഴ്‌സ്

Britishmalayali
kz´wteJI³

യുകെയില്‍ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. മോനിപ്പള്ളി സ്വദേശിയായ ഫിലോമിനയാണ് മരിച്ചത് 62 വയസ് ആയിരുന്നു പ്രായം. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യയാണ് ഫിലോമിന. ഓക്സ്ഫോഡില്‍ നഴ്സായിരുന്നു. ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വെളുപ്പിന് 2. 30നായിരുന്നു അന്ത്യം. 15 ദിവസത്തിലേറെയായി വെന്റിലേറ്ററില്‍ ആയിരുന്നു. മൂന്നു മക്കളില്‍ ജെറില്‍ ജോസഫ് ഒപ്പം ഉണ്ട്. ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ആണ്. ഓക്‌സ്ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ ആംബുലേറ്ററി അസസ്മെന്റ് യൂണിറ്റില്‍ നഴ്സായിരുന്നു. ഭര്‍ത്താവ് ജോസഫ് ഒപ്പം ഉണ്ട്. ഇതോടെ യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന പത്താമത്തെ മലയാളിയായിരിക്കുകയാണ് ഫിലോമിന.

താനും ദിവസങ്ങള്‍ക്കു മുമ്പാണ് യുകെ മലയാളികള്‍ക്കിടയിലെ ഒന്‍പതാമത്തെ മരണം സംഭവിച്ചത്. ലണ്ടനിലെ എന്‍എച്ച്എസ് നഴ്സും കോട്ടയം വെളിയന്നൂര്‍ സ്വദേശിയുംമായ അനൂജ് കുമാര്‍ ആണ് ഏപ്രില്‍ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെ ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയില്‍ ഇരിക്കെയാണ് മരണവാര്‍ത്ത എത്തിയത്.

ഭാര്യ സന്ധ്യയും മകന്‍ ആകുലും തലേദിവസം അനൂജിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. അനൂജിനെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ബിജു എന്നാണ് വിളിച്ചിരുന്നത്. ദീര്‍ഘകാലമായി നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു അനൂജ്. കുടുംബത്തോടൊപ്പം ആയിരുന്നു അനൂജ് ലണ്ടനില്‍ താമസിച്ചിരുന്നത്. തൊടുപുഴ, കോലാനി സ്വദേശിനിയായ സന്ധ്യയാണ് ഭാര്യ. ആകുല്‍, ഗോകുല്‍ എന്നിവരാണ് മക്കള്‍.

കൊവിഡ് 9 ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. ബര്‍മിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷമാണ് ഒരു ദിവസം തന്നെ മൂന്നു മരണങ്ങള്‍ യുകെ മലയാളികളെ തേടിയെത്തിയത്. റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേര്‍ഡ് അധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ഡെര്‍ബി മലയാളി സിബി മാണിയുടെ മരണമാണ് പിന്നീട് യുകെ മലയാളികള്‍ക്ക് ആഘാതമായി എത്തിയത്. പിന്നാലെ ബര്‍മിങാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീനും കഴിഞ്ഞ ദിവസം പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടര്‍ ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്. അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category