1 GBP = 94.00 INR                       

BREAKING NEWS

ബ്രിട്ടനിലെത്തിയാല്‍ എല്ലാമായെന്നു കരുതി വിറ്റും ലോണെടുത്തും എത്തിയ സ്റ്റുഡന്റ് വിസക്കാരും വിസിറ്റിംഗ് വിസക്കാരും പട്ടിണിയില്‍; ഒരു നേരത്തെ ആഹാരത്തിനു യാചിക്കുന്ന അനേകം മലയാളികള്‍: അവിശ്വസനീയമായ പട്ടിണി മാറ്റാന്‍ നമുക്ക് കൈകോര്‍ക്കാം

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെയില്‍ എത്തിയാല്‍ എല്ലാം ആയെന്നു കരുതി സ്റ്റുഡന്റ് വിസ എടുത്തും വളഞ്ഞ വഴി തേടിയും എത്തി അപ്രതീക്ഷിതമായി കൊറോണയുടെ പിടിയില്‍ പട്ടിണിയിലായത് അനേകം മലയാളികളാണ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അത് സത്യമാണ്. സ്റ്റുഡന്റ് വിസയില്‍ എത്തി വാടകയ്ക്കും ഫീസിനും കാശു തികയാതെ നിലവിളിക്കുന്നത് അനേകം കുട്ടികളാണ്. വിസിറ്റിംഗ് വിസയില്‍ എത്തി എന്തെങ്കിലും ജോലി തരപ്പെടുത്താന്‍ ലണ്ടനില്‍ എത്തിയവരുമുണ്ട് പട്ടിണികിടക്കുന്നവരില്‍.

നമ്മള്‍ സുരക്ഷിതരായി സര്‍ക്കാര്‍ ആനുകൂല്യങ്ങളും സിക്ക് ലീവും എടുത്ത് കൊറോണയെ ആട്ടിയോടിക്കാന്‍ വീട്ടിലിരിക്കുമ്പോള്‍ ഇവര്‍ പട്ടിണിയെ എങ്ങനെ അകറ്റാം എന്നാണ് ആലോചിക്കുന്നത്. ഭാര്യയും ഭര്‍ത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന അനേകം കുടുംബങ്ങള്‍ ലണ്ടനിലെ ചിലയിടങ്ങളില്‍ പട്ടിണിയില്‍ കഴിയുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഹെല്‍പ്പ് ലൈനിലേയ്ക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്ന കോളുകള്‍ അവിശ്വസനീയമാണ്. സമസ്തയും, ഒഐസിസിയും, കെഎംസിസിയും, എംഎയുകെയും അടങ്ങിയ സംഘടനകള്‍ക്ക് നിരന്തരം കൈകാര്യം ചെയ്യേണ്ടിവരുന്നത് അനേകം കേസുകളാണ്.

അത്തരക്കാരെ സഹായിക്കാന്‍ നമുക്ക് ഒരുമിച്ചു കൈകോര്‍ക്കാം. ബ്രിട്ടീഷ് മലായളി ചാരിറ്റി ഫൗണ്ടേഷന്‍ വായനക്കാരില്‍ നിന്നും കാശു സ്വീകരിച്ച് ഇങ്ങനെ പട്ടിണിയാകുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സഹായം കൈപ്പറ്റുന്നവരുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെങ്കിലും സുതാര്യത ഉറപ്പാകുന്നതിനാല്‍ എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി നടത്താന്‍ ആണ് ട്രസ്റ്റിന്റെ തീരുമാനം.
സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ ഫോണ്‍കോളുകള്‍ അടക്കമുള്ള നിരവധി വാര്‍ത്തകള്‍ ഇതിനോടകം തന്നെ ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും യാതനയില്‍പെട്ട് മലയാളി സമൂഹത്തില്‍ നിന്ന് നിരവധി ഫോണ്‍ കോളുകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റ ഹെല്‍പ്പ് ലൈനിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ചാരിറ്റി ഫൗണ്ടേഷന്‍ ഇതുവരെ നേരിട്ടു സഹായം എത്തിക്കുവാന്‍ തുടങ്ങിയിട്ടില്ലെങ്കിലും വരുന്ന മെസ്സേജുകള്‍ ട്രസ്റ്റിമാരും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് അവരുടെ അതതു സ്ഥലങ്ങളിലുള്ള മലയാളി കൂട്ടായ്മകള്‍ വഴിയും അസോസിയേഷനുകളിലൂടെയും ഇപ്പോള്‍ സഹായമെത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. ട്രസ്റ്റി അഫ്സല്‍ അലി ഇങ്ങനെ ലണ്ടന്‍, ഈസ്റ്റ് ഹാം തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനിടെ നിരവധി സഹായങ്ങളാണ് എത്തിച്ചത്. അതുപോലെ, ട്രസ്റ്റിമാരായ ജിമ്മി ജോര്‍ജ്ജ്, അഡൈ്വസറി അംഗം സിബി തോമസ് തുടങ്ങിയവരും നേരിട്ട് ഇങ്ങനെയുള്ള സഹായങ്ങള്‍ ചെയ്ത് കഴിഞ്ഞു.

ഭക്ഷണത്തിനും ബേബി ഫുഡ്ഡിനുമൊക്കെയായി കൊച്ചുകുട്ടികളടക്കമുള്ള കുടുംബങ്ങളില്‍നിന്നുള്ള വിളികളും വന്നു തുടങ്ങിയതോടെയാണ് ചാരിറ്റി ഫൗണ്ടേഷന്‍ നേരിട്ട് സഹായം നല്‍കുവാന്‍ തീരുമാനിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടില്‍ കരുതിയിരിക്കുന്ന ജനറല്‍ ഫണ്ട് ഈയൊരു ആവശ്യത്തിന് ഒരുതരത്തിലും തികയുകയില്ലായെന്ന നിഗമനത്തിലാണ് 'കോവിഡ് സപ്പോര്‍ട്ട് അപ്പീലി'ന് തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ കോളുകള്‍ വരുമ്പോള്‍ ലഭിക്കുന്ന തുക കൊണ്ട് ഭക്ഷണമടക്കമുള്ള ആവശ്യത്തിന് നേരിട്ട് സഹായം നല്‍കുക എന്നുള്ളതായിരിക്കും ചെയ്യുക.

വീട് വാടകയടക്കമുള്ള ചിലവുകളുടെ ആവശ്യങ്ങളും ഉയരുന്നുണ്ടെങ്കിലും തല്‍ക്കാലം അത്രയും വലിയ തുകകളുടെ സഹായം എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമായിരിക്കുമെന്നും ട്രസ്റ്റിമാര്‍ വിലയിരുത്തി. സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും സ്റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമുള്ള നടപടികളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള കടകളില്‍ സാധനങ്ങള്‍ ലഭ്യമായത് കൊണ്ടും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ വീടു വിട്ട് ഇറങ്ങാനാവുമെന്നും ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സഹായമുപയോഗിച്ച് ഈ മാര്‍ഗ്ഗ നിര്‍ദേശം പ്രയോജനപ്പെടുത്തി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കും. ഈ അപ്പീലിലേയ്ക്ക് സംഭാവനകള്‍ നല്‍കിത്തുടങ്ങുവാന്‍ സന്നദ്ധമായി ഇതിനകം തന്നെ മിക്ക ട്രസ്റ്റികളും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.

തുടക്കത്തില്‍ ഹെല്‍പ്പ് ലൈനിലേയ്ക്കുള്ള കോളുകള്‍ കുറവായിരുന്നുവെങ്കിലും ഓരോ ദിവസം കഴിയുന്തോറും വിളികളുടെ എണ്ണം കൂടി വരികയാണ്. ലോക്ക് ഡൗണ്‍ നീളുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി കൂടുന്നതനുസരിച്ചു മിക്കവരുടെയും കരുതല്‍ ശേഖരം കുറഞ്ഞു വരുന്നത് കൊണ്ടും വരുമാനമാര്‍ഗ്ഗം അടഞ്ഞത് കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. എന്‍എച്ച്എസ്, നഴ്സിംഗ് ഹോം, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ തൊഴിലിടങ്ങളിലല്ലാതെ ജോലി ചെയ്തുകൊണ്ടിരുന്ന പല മലയാളി കുടുംബങ്ങളുടെയും ജോലികള്‍ ഓരോ ദിവസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പ്രത്യേകിച്ച്, സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ വന്നെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും റെസ്റ്റോറന്റ് ഹോട്ടല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തികഭദ്രത കുറഞ്ഞ, എന്നാല്‍ പഠിക്കുവാന്‍ മിടുക്കരായ പല കുട്ടികളും നാട്ടില്‍ നിന്നും ഭീമമായ സ്റ്റുഡന്റ് ബാങ്ക് ലോണുകള്‍ സംഘടിപ്പിച്ചാണ് ബ്രിട്ടനില്‍ എത്തുന്നത്. ആഴ്ചയില്‍ ഇരുപത് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുവാന്‍ പറ്റുകയുള്ളൂവെങ്കിലും വിവിധ തരത്തിലുള്ള ജോലികള്‍ ചെയ്തുകൊണ്ട് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെയാണ് ഇവര്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കിയിരുന്നത്.

ആശ്രിത വിസയില്‍ എത്തിയിരിക്കുന്ന ഇവരുടെ കുടുംബാംഗങ്ങളുടെ ജോലികളും നഷ്ടപ്പെട്ടതോടെ ഇവര്‍ വല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. മാത്രമല്ല, ബ്രിട്ടന്‍ എന്നാല്‍ വളരെ സമ്പല്‍സമൃദ്ധമായ രാജ്യമാണെന്നും ലണ്ടനില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ പേടിക്കാനൊന്നുമില്ലെന്നുമുള്ള നാട്ടിലുള്ള ബന്ധുക്കളുടെ തെറ്റിദ്ധാരണകളും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല ഘടകമായിത്തീരാറുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ വിളികളും വരുന്നത്. കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ വാടകയ്ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നതായി അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റ വ്യാപനം തുടങ്ങിയ മാര്‍ച്ച് മാസത്തില്‍ തന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരു ഹെല്‍പ് ലൈന്‍ ഡെസ്‌ക് ആരംഭിച്ചിരുന്നു. കൂടാതെ, ട്രസ്റ്റികളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന ഒരു സംയുക്ത കമ്മിറ്റിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരുന്നു.

02086387457/03300010641 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്‍മെന്റിന്റെ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
 
വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category