1 GBP = 94.00 INR                       

BREAKING NEWS

ഇപ്പോള്‍ ലണ്ടനിലാണ്, കൊവിഡ് ശക്തമായതോടെ നാട്ടില്‍ എത്താന്‍ മോഹം; മിനി സ്‌ക്രീനിലെ തമ്പുരാട്ടിയുടെ ലണ്ടന്‍ ജീവിത സങ്കടങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

ന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കലാപാത്രത്തിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ശ്രീകല. വിടര്‍ന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി ആ കണ്ണൂരുകാരി മലയാളി മനസുകളിലേക്ക് ചേക്കേറിയത് അതിവേഗമാണ്. കൊവിഡ് കാലത്ത് ഒരു ഷൂട്ടിംഗുകളും നടക്കാത്തതിനാല്‍ ഏഷ്യനെറ്റില്‍ പഴയ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതോടെ എന്റെ മാനസ പുത്രിയും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ, ശ്രീകല ഇപ്പോള്‍ എവിടെ എന്ന് അന്വേഷിച്ചു തുടങ്ങിയ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ഉത്തരം താരം ലണ്ടനില്‍ ഉണ്ട് എന്നാണ്.

ബ്രിട്ടനില്‍ കൊവിഡ് 19 വ്യാപകമായി പടരുന്നതിനാല്‍ എപ്പോള്‍ നാട്ടിലേക്ക് വിമാനം കയറുവാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് താരമിപ്പോള്‍. ലണ്ടനിലെ ഫ്‌ളാറ്റില്‍ ഭര്‍ത്താവിനും മകനും ഒത്ത് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണെങ്കിലും മനസു മുഴുവന്‍ നാട്ടിലാണെന്ന് ശ്രീകല പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനിലാണ് താമസം. ഭര്‍ത്താവ് വിപിന്‍ ഐടി പ്രൊഫണലാണ്. ഓണ്‍സൈറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് വിപിനൊപ്പം യുകെയിലേക്ക് വന്നതാണ് ശ്രീകലയും മകനും. കൊവിഡ് വന്നതോടെ നാട്ടിലേക്കു പോകാന്‍ പോലും കഴിയാതെ കുടുങ്ങുകയും ചെയ്തു. 

ബ്രിട്ടനിലെ സകല ആശുപത്രികളും കൊവിഡ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. അസുഖം വന്നാല്‍ പാരസെറ്റാമോള്‍ കഴിച്ച് വീട്ടിലിരിക്കുവാനേ സാധിക്കൂ. അസുഖം മൂര്‍ച്ഛിച്ചാല്‍ ആശുപത്രിയില്‍ പോകാം എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്ന് ശ്രീകല പറയുന്നു. നാട്ടിലേതു പോലെയൊന്നുമല്ല ഇവിടുത്തെ കാര്യങ്ങള്‍. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ സ്വന്തം ഫ്ളാറ്റില്‍ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാന്‍ പാടില്ല. ഞാന്‍ വന്ന സമയത്ത് ഫ്ളാറ്റില്‍ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുളളവര്‍ വന്ന് പരാതി പറഞ്ഞു. അതാണ് ഇവിടുത്തെ സ്ഥിതിയെന്നും ശ്രീകല കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാട്ടില്‍ വളരെ ഭംഗിയായാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ ഫ്ളാറ്റിനുളളില്‍ അടച്ചിരുപ്പാണ്. നാടിനെ എറ്റവുമധികം മിസ് ചെയ്യുന്ന സമയമാണിതെന്നും ശ്രീകല പറയുന്നു. കൊവിഡ് എത്രയും വേഗം നിയന്ത്രണ വിധേയമായ ശേഷം നാട്ടിലേക്കു പോകണം എന്ന തീരുമാനത്തിലാണ് ശ്രീകല ഇപ്പോള്‍. കണ്ണൂര്‍ ചെറുകുന്നിലാണ് ശ്രീകലയുടെ വീട്.  ഭര്‍ത്താവ് വിപിനും കണ്ണൂര്‍ സ്വദേശിയാണ്. ഇവര്‍ക്ക് സംവേദ് എന്നൊരു മകനുണ്ട്. മകന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. സീരിയലുകളുടെ ആസ്ഥാനമായ തിരുവനന്തപുരത്ത് രണ്ട് വര്‍ഷം മുന്‍പ് ഒരു വില്ല വാങ്ങിച്ചുവെങ്കിലും ഒരു വര്‍ഷമേ താമസിക്കുവാന്‍ കഴിഞ്ഞുള്ളൂ. അതു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് വന്നുവെന്നും താരം വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category