1 GBP = 97.70 INR                       

BREAKING NEWS

ചുമയും പനിയും മറ്റ് രോഗലക്ഷണങ്ങളുമില്ല; ആരോഗ്യത്തിനും കുറവില്ല; അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷവും പരിശോധനയില്‍ കൊവിഡ് പോസിറ്റീവ്; മെഡിക്കല്‍ സയന്‍സിന് ഇനിയും പിടി തരാതെ കൊറോണ വൈറസ്

Britishmalayali
kz´wteJI³

കൊവിഡ്19 ബാധിച്ചവരില്‍ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാള്‍ നിലനില്‍ക്കുമെന്ന് വിദഗ്ധര്‍. വൈറസ് മനുഷ്യശരീരത്തില്‍ പ്രതീക്ഷിച്ചതിലും അധികമായി ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കും. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും വൈറസ് ബാധയുണ്ടാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 47കാരനായ കൊവിഡ് രോഗി രോഗമുക്തനായി അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷം വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. സിംഗപ്പൂരിലെ ചാള്‍സ് പിഗ്‌നല്‍ (42)ന് മാര്‍ച്ച് 4 നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തിന് പനിയോ ചുമയോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, നല്ല ആരോഗ്യവാനായും കാണപ്പെട്ടു. ഇതിനാല്‍ തന്നെ ചെറിയ അസുഖം എന്ന നിലയിലാണ് അദ്ദേഹം വൈറസ് ബാധയെ കണ്ടത്.

എന്നാല്‍, അഞ്ചാഴ്ച്ചകള്‍ക്ക് ശേഷം വീണ്ടും പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തില്‍ വൈറസ് പോസിറ്റീവ് കാണിക്കുകയായിരുന്നു. അപ്പോഴും ഇയാള്‍ക്ക് മറ്റ് അസ്വസ്ഥതകളോ രോഗ ലക്ഷണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. സിംഗപ്പൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്റ്റിയസ് ഡിസീസസിലെ ഇന്‍സുലേഷന്‍ വാര്‍ഡില്‍ നിന്ന് 24 മണിക്കൂര്‍ ഇടവേളയില്‍ എടുത്ത രണ്ട് നെഗറ്റീവ് ടെസ്റ്റ് ഫലങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ഇത്തരത്തില്‍ നിരവധി ആളുകളിലാണ് രോഗം ഭേദമായ ശേഷവും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പ്രത്യേകിച്ച് രോഗ ലക്ഷണങ്ങള്‍ ഒന്നും പ്രകടപ്പിക്കാത്തവര്‍ വൈറസ് വാഹകരാകുന്നത് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിവിയര്‍ ഡിസീസ് സ്റ്റാറ്റസ് ഉള്ള രോഗികളില്‍ വൈറസ് 19 ദിവസവും ക്രിട്ടിക്കല്‍ ഡിസീസ് സ്റ്റാറ്റസ് ഉള്ള രോഗികളില്‍ 24 ദിവസവും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏറ്റവും കുറവായി രോഗിയില്‍ കൊറോണ വൈറസ് നിലനിന്നതായി രേഖപ്പെടുത്തിയത് എട്ടു ദിവസമാണ്. എന്നാല്‍ അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷവും വൈറസ് രോഗികളില്‍ നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ്(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്നത്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category