1 GBP = 94.20 INR                       

BREAKING NEWS

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നഷ്ടപ്പെടുത്തിയത് മൂന്നര പ്രതിഭകളെയെന്ന് ഭോഗ്ലെ; എല്ലാവരും കളംവിട്ടത് പ്രതിഭയോട് നീതി പുലര്‍ത്താതെ; മുഹമ്മദ് ആസിഫ് പല ബാറ്റ്സ്മാന്മാരെയും വിറപ്പിച്ച ബോളറെന്നും ഭോഗ്ലെ; ആരാണ് ആ 'അര' എന്ന് അറിയേണ്ടെ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാലങ്ങളായി എണ്ണമറ്റ പ്രതിഭാ ധനരായ നിരവധി കളിക്കാരുള്ള ടീമാണ് പാക്കിസ്ഥാന്റേത്. പ്രതിഭാധനരായ താരങ്ങള്‍ അനവധിയുണ്ടായിട്ടും ലോക ക്രിക്കറ്റില്‍ അതിന്റെ നേട്ടമുണ്ടാക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടുമില്ല. നിരവധി ലോക താരങ്ങള്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് താരങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അവരെല്ലാവരും വിചാരിച്ചത്ര നേട്ടം ലോക ക്രിക്കറ്റില്‍ ഉണ്ടാക്കാതിരുന്നതെന്നും പലരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ പലരുടേയും നീതി പുലര്‍ത്താത്ത സമീപനമാണ് അവരെ ക്രിക്കറ്റ് ലോകത്ത് നിന്നും പടിയിറക്കിയതെന്നാണ് വിദഗ്ദാഭിപ്രായം.

പ്രതിഭകള്‍ക്കു ജന്മം നല്‍കുന്ന കാര്യത്തില്‍ 'ക്രിക്കറ്റിലെ ബ്രസീലാ' പാക്കിസ്ഥാനെന്ന് പാക്കിസ്ഥാന്റെ മുന്‍താരം വസിം അക്രം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ തന്നെ ഷോയ്ബ് അക്തറും മറ്റൊരു 'പ്രതിഭാ കമന്റു'മായി രംഗത്തെത്തിയത്. വീരേന്ദര്‍ സേവാഗിനേക്കാള്‍ പ്രതിഭയുള്ള താരമായിരുന്നു പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ ഇമ്രാന്‍ നിസാറെന്നായിരുന്നു അക്തറിന്റെ നിരീക്ഷണം. പക്ഷേ സേവാഗിന്റെയത്ര ബുദ്ധിയില്ലാതെ പോയതാണ് നിസാറിനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇമ്രാന്‍ നിസാറിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പരാജയപ്പെട്ടെന്ന് അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ നിരീക്ഷണങ്ങള്‍ക്കെല്ലാം പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നഷ്ടമായ പ്രതിഭകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും ക്രിക്കറ്റ് ജേര്‍ണലിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ. മുന്‍ പാക്കിസ്ഥാന്‍ താരവും കമന്റേറ്ററുമായ റമീസ് രാജയുമായി യുട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് പാക്കിസ്ഥാന് നഷ്ടമായ 'മൂന്നര' പ്രതിഭകളെക്കുറിച്ച് ഭോഗ്ലെ സംസാരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിഭാധനരായ 'മൂന്നര' താരങ്ങളെയാണ് പാക്കിസ്ഥാനു നഷ്ടമായതെന്നാണ് ഭോഗ്ലെ പറഞ്ഞത്.

മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍, ഉമര്‍ അക്മല്‍ എന്നിവരാണ് പാക്കിസ്ഥാന് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ ആ മൂന്ന് പ്രതിഭകളെന്നാണ് ഭോഗ്ലെ പറഞ്ഞത്. ഇനി ആരാണ് ആ 'അര' പ്രതിഭയെന്നല്ലേ? പാക്കിസ്ഥാന്റെ ഓപ്പണറായ അഹമ്മദ് ഷെഹ്സാദാണ് ആ 'അര'. ചില മികച്ച പ്രകടനങ്ങളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോട് പകുതി മാത്രം നീതി പുലര്‍ത്താനേ ഷെഹ്സാദിന് സാധിച്ചിട്ടുള്ളൂവെന്ന് ഭോഗ്ലെ അഭിപ്രായപ്പെട്ടു.

രാജ്യാന്തര ക്രിക്കറ്റില്‍ തങ്ങള്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറായി ഇപ്പോഴും പല ബാറ്റ്സ്മാന്മാരും കണക്കാക്കുന്നത് ആസിഫിനെയാണ്' . ഇക്കൂട്ടത്തില്‍പ്പെടുന്ന രണ്ടാമന്‍ മുഹമ്മദ് ആമിറാണ്. ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം മികച്ച രീതിയില്‍ ബോള്‍ ചെയ്തിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനായിട്ടുണ്ടെന്നു തോന്നുന്നില്ല. മൂന്നാമന്‍ ഉമര്‍ അക്മല്‍ ആണ്. ബാക്കിയുള്ള പകുതി അഹമ്മദ് ഷെഹ്സാദും' ഭോഗ്ലെ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് വളരെയധികം പ്രതീക്ഷ നല്‍കി 2005ല്‍ അരങ്ങേറിയ മുഹമ്മദ് ആസിഫ് അഞ്ചു വര്‍ഷം കൊണ്ട് കളമൊഴിഞ്ഞുപോയി. ഇതിനിടെ കളിച്ചത് 23 ടെസ്റ്റും 38 ഏകദിനവും 11 ട്വന്റി20 മത്സരങ്ങളും മാത്രം. ടെസ്റ്റില്‍ 106 വിക്കറ്റും ഏകദിനത്തില്‍ 46 വിക്കറ്റും ട്വന്റി20യില്‍ 13 വിക്കറ്റും വീഴ്ത്തി. പ്രതിഭയുള്ള താരമെങ്കിലും ഉത്തേജക, ഒത്തുകളി വിവാദങ്ങളില്‍ കുടുങ്ങി അകാലത്തില്‍ കരിയര്‍ അവസാനിപ്പിക്കാനായിരുന്നു ആസിഫിന്റെ വിധി. സമാനമായ പാതകളിലൂടെ കടന്നുപോയവരാണ് മുഹമ്മദ് ആമിറും ഉമര്‍ അക്മലും. ഒരാള്‍ ഒത്തുകളിക്ക് പിടിക്കപ്പെട്ട് ജയില്‍ ശിക്ഷ പോലും അനുഭവിച്ചയാള്‍. രണ്ടാമന്‍ ഇപ്പോള്‍ സമാനമായ കുറ്റത്തിന് വിലക്കപ്പെട്ടയാളും. പ്രതിഭയ്ക്കൊത്ത് കളിച്ചിരുന്നെങ്കില്‍ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളര്‍ ആകേണ്ടിയിരുന്നയാളാണ് ആമിറെന്നാണ് വിദഗ്ധമതം. അക്മലും വളരെ പ്രതീക്ഷ നല്‍കിയ തുടക്കത്തിനുശേഷം വിവാദങ്ങളില്‍ കുടുങ്ങുകയായിരുന്നു.

15-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഷെഹ്സാദ് പലപ്പോഴും റിക്കി പോണ്ടിങ്ങുമായി താരതമ്യപ്പെടുത്തപ്പെട്ട വ്യക്തിയാണ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ മിന്നും താരമായിരുന്നെങ്കിലും സീനിയര്‍ ടീമിലെത്തിയപ്പോള്‍ പ്രതിഭയോടു നീതി പുലര്‍ത്താനായില്ല. 13 ടെസ്റ്റും 81 ഏകദിനവും 50 ട്വന്റി20 മത്സരങ്ങളുമാണ് കളിച്ചത്. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരവുമാണ്. പക്ഷേ 2017ലാണ് ഇദ്ദേഹം ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനായി ഏകദിനവും ടെസ്റ്റും കളിച്ചത്. 2019 ഒക്ടോബറിലായിരുന്നു അവസാന രാജ്യാന്തര ട്വന്റി20 മത്സരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category