കൊവിഡ് കാലത്തിനു മുന്‍പ് സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാല്‍ ജോലിക്കിടയില്‍ കൊവിഡ് ബാധിക്കുകയും മറ്റനേകം അസുഖങ്ങള്‍ കൂട്ടിനെത്തുകയും ചെയ്തതോടെ ജീവിതം ആകെ പ്രതിസന്ധിയിലായി. കൊവിഡില്‍ നിന്നും രോഗമുക്തി നേടിയെങ്കിലും മറ്റു രോഗങ്ങള്‍ക്ക് വളരെയേറെ മരുന്നുകള്‍ കഴിക്കുന്നുണ്ട്. അസുഖത്താല്‍ ജോലി ചെയ്യാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ഉണ്ടായിരുന്ന താമസസ്ഥലം നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ പാലത്തിന്റെ അടിയിലും പാര്‍ക്കിലുമൊക്കെ കിടന്നുറങ്ങേണ്ട അവസ്ഥയിലുമാണ്.
വിസാ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ താമസസൗകര്യത്തിന് കൗണ്‍സിലിന്റെ സഹായവും ലഭിക്കുക ക്ലേശകരമാണ്. സുഹൃത്തുക്കളുടെ സഹായത്താലാണ് ഇദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു മുന്നിലേക്ക് ഈസ്റ്റ്ഹാം മലയാളിയായ ഇദ്ദേഹത്തിന്റെ ജീവിതം എത്തുന്നത്. തുടര്‍ന്നാണ് ഫൗണ്ടേഷന് ജോയന്റ് ട്രഷററായ അഫ്സല് അലി വിശദമായി അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ ഈസ്റ്റ്ഹാം മലയാളിയെ പോലെ നൂറുകണക്കിനു മലയാളികളാണ് ബ്രിട്ടനിലെമ്പാടുമായി ഉള്ളത്. സ്റ്റുഡന്റ് വിസയില്‍ എത്തി വാടകയ്ക്കും ഫീസിനും കാശു തികയാതെ നിലവിളിക്കുന്നത് അനേകം കുട്ടികളാണ്. അത്തരക്കാരെ സഹായിക്കാന്‍ നമുക്ക് ഒരുമിച്ചു കൈകോര്‍ക്കാം. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വായനക്കാരില്‍ നിന്നും കാശു സ്വീകരിച്ച് ഇങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണസാധനങ്ങളും മറ്റ് അടിയന്തിര സഹായങ്ങളും നല്‍കും. സഹായം കൈപ്പറ്റുന്നവരുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെങ്കിലും സുതാര്യത ഉറപ്പാകുന്നതിനാല്‍ എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി നടത്താന്‍ ആണ് ട്രസ്റ്റിന്റെ തീരുമാനം.
കൊവിഡ് 19 നിയന്ത്രണങ്ങള്‍ രാജ്യത്ത് ഇനിയും തുടരും എന്ന സാഹചര്യത്തില്‍ ഇന്നലെയാണ് ബ്രിട്ടീഷ് മലയാളിചാരിറ്റി ഫൗണ്ടേഷന് വായനക്കാരില്‍ നിന്നും ധന സഹായം സമാഹരിച്ചു തുടങ്ങിയത്. ആദ്യ ദിവസം തന്നെ 2000ത്തിലധികം പൗണ്ടാണ് ശേഖരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 1,967.25 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 95 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെ ആകെ 2062.25 പൗണ്ടാണ് ലഭിച്ചത്.
ഭക്ഷണത്തിനും ബേബി ഫുഡ്ഡിനുമൊക്കെയായി കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങളില്‍നിന്നുള്ള വിളികളും വന്നു തുടങ്ങിയതോടെയാണ് ചാരിറ്റി ഫൗണ്ടേഷന് നേരിട്ട് സഹായം നല്കുവാന് തീരുമാനിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടില്‍ കരുതിയിരിക്കുന്ന ജനറല്‍ ഫണ്ട് ഈയൊരു ആവശ്യത്തിന് ഒരുതരത്തിലും തികയുകയില്ലായെന്ന നിഗമനത്തിലാണ് 'കോവിഡ് സപ്പോര്‍ട്ട് അപ്പീലി'ന് തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ കോളുകള്‍ വരുമ്പോള്‍ ലഭിക്കുന്ന തുക കൊണ്ട് ഭക്ഷണമടക്കമുള്ള ആവശ്യത്തിന് നേരിട്ട് സഹായം നല്‍കുക എന്നുള്ളതായിരിക്കും ചെയ്യുക.
വീട് വാടകയടക്കമുള്ള ചിലവുകളുടെ ആവശ്യങ്ങളും ഉയരുന്നുണ്ടെങ്കിലും തല്ക്കാലം അത്രയും വലിയ തുകകളുടെ സഹായം എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമായിരിക്കുമെന്നും ട്രസ്റ്റിമാര്‍ വിലയിരുത്തി. സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും സ്റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമുള്ള നടപടികളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള കടകളില്‍ സാധനങ്ങള്‍ ലഭ്യമായത് കൊണ്ടും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ വീടു വിട്ട് ഇറങ്ങാനാവുമെന്നും ഗവണ്മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. ചാരിറ്റി ഫൗണ്ടേഷന് നല്കുന്ന സഹായമുപയോഗിച്ച് ഈ മാര്‍ഗ്ഗ നിര്‍ദേശം പ്രയോജനപ്പെടുത്തി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കും. ഈ അപ്പീലിലേയ്ക്ക് സംഭാവനകള്‍ നല്കിത്തുടങ്ങുവാന് സന്നദ്ധമായി ഇതിനകം തന്നെ മിക്ക ട്രസ്റ്റികളും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.
തുടക്കത്തില്‍ ഹെല്‍പ്പ് ലൈനിലേയ്ക്കുള്ള കോളുകള്‍ കുറവായിരുന്നുവെങ്കിലും ഓരോ ദിവസം കഴിയുന്തോറും വിളികളുടെ എണ്ണം കൂടി വരികയാണ്. ലോക്ക് ഡൗണ്‍ നീളുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി കൂടുന്നതനുസരിച്ചു മിക്കവരുടെയും കരുതല്‍ ശേഖരം കുറഞ്ഞു വരുന്നത് കൊണ്ടും വരുമാനമാര്‍ഗ്ഗം അടഞ്ഞത് കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. എന്‍എച്ച്എസ്, നഴ്സിംഗ് ഹോം, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ തൊഴിലിടങ്ങളിലല്ലാതെ ജോലി ചെയ്തുകൊണ്ടിരുന്ന പല മലയാളി കുടുംബങ്ങളുടെയും ജോലികള്‍ ഓരോ ദിവസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പ്രത്യേകിച്ച്, സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ വന്നെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും റെസ്റ്റോറന്റ് ഹോട്ടല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തികഭദ്രത കുറഞ്ഞ, എന്നാല്‍ പഠിക്കുവാന്‍ മിടുക്കരായ പല കുട്ടികളും നാട്ടില്‍ നിന്നും ഭീമമായ സ്റ്റുഡന്റ് ബാങ്ക് ലോണുകള്‍ സംഘടിപ്പിച്ചാണ് ബ്രിട്ടനില്‍ എത്തുന്നത്. ആഴ്ചയില്‍ ഇരുപത് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുവാന്‍ പറ്റുകയുള്ളൂവെങ്കിലും വിവിധ തരത്തിലുള്ള ജോലികള്‍ ചെയ്തുകൊണ്ട് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെയാണ് ഇവര്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കിയിരുന്നത്.
ആശ്രിത വിസയില്‍ എത്തിയിരിക്കുന്ന ഇവരുടെ കുടുംബാംഗങ്ങളുടെ ജോലികളും നഷ്ടപ്പെട്ടതോടെ ഇവര്‍ വല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. മാത്രമല്ല, ബ്രിട്ടന് എന്നാല്‍ വളരെ സമ്പല്സമൃദ്ധമായ രാജ്യമാണെന്നും ലണ്ടനില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ പേടിക്കാനൊന്നുമില്ലെന്നുമുള്ള നാട്ടിലുള്ള ബന്ധുക്കളുടെ തെറ്റിദ്ധാരണകളും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല ഘടകമായിത്തീരാറുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ വിളികളും വരുന്നത്. കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ വാടകയ്ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നതായി അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റ വ്യാപനം തുടങ്ങിയ മാര്‍ച്ച് മാസത്തില്‍ തന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഒരു ഹെല്പ് ലൈന്‍ ഡെസ്ക് ആരംഭിച്ചിരുന്നു. കൂടാതെ, ട്രസ്റ്റികളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന ഒരു സംയുക്ത കമ്മിറ്റിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരുന്നു.
02086387457/03300010641 എന്നിവയാണ് ഹെല്പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്മെന്റിന്റെ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്കുന്നവര് ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്കിയാല് 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്കാന് ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിവരങ്ങള്‍ ചുവടെ
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ