1 GBP = 99.00INR                       

BREAKING NEWS

അറ്റ്ലസ് ഓഹരി വിപണിയിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ രാമചന്ദ്രന്‍ അഴിക്കുള്ളിലായി; ഷെയര്‍ മാര്‍ക്കറ്റിലെ സാധ്യതകളിലൂടെ വളരാന്‍ മാനന്തവാടിക്കാരന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ ചതിക്കുഴികള്‍ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; ശതകോടീശ്വരന്റെ ദുബായിലെ 14-ാം നിലയില്‍ നിന്നുള്ള ചാടി മരണത്തില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാനും ഗള്‍ഫ് കളികള്‍; അറയ്ക്കല്‍ ജോയിയുടെ വിധി ഇനിയൊരു പ്രവാസിക്ക് ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര ഇടപെടലിനും നീക്കം; കപ്പല്‍ ജോയിക്ക് നീതിയുറപ്പാക്കന്‍ രണ്ടും കല്‍പ്പിച്ച് കുടുംബം

Britishmalayali
kz´wteJI³

ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകളിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സൂചന. അറയ്ക്കലിന്റെ മരണത്തിലെ ദുരൂഹത ആദ്യം ചര്‍ച്ചയാക്കിയത് മറുനാടന്‍ മലയാളിയാണ്. ഇപ്പോഴിതാ പരാതിയുമായി കുടുംബവും. ഇതു സംബന്ധിച്ച് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം. ഇതിനിടെ ജോയിയുടെ മരണത്തിലെ ദുരൂഹതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും കുടുംബം അറിയിക്കും. സാമ്പത്തിക ഇടപാടുകളും ജോയിയെ മാനസികമായി തളര്‍ത്തിയെന്നാണ് കുടുംബം വിലയിരുത്തുന്നത്.

ദുബായില്‍ മനുഷ്യസ്നേഹം വിതറിയ പ്രവാസി മലയാളിയായിരുന്നു ജോയി അറയ്ക്കല്‍. സമാന രീതിയില്‍ ഗള്‍ഫില്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യക്തിയായിരുന്നു അറ്റ്ലസ് രാമചന്ദ്രനും. സത്യസന്ധതയോടെ ബിസിനസ് നടത്തിയിട്ടും മാസങ്ങള്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നു. ചെക്ക് കേസില്‍ വലിയ മാനസിക പീഡനമാണ് അറ്റ്ലസ് അനുഭവിച്ചത്. ഇതേ അനുഭവം തന്നെയാണ് ജോയിക്കും ദുബായിലുണ്ടായത്. ജയില്‍ ജീവിതത്തിന് നില്‍ക്കാതെ ജോയി സ്വയം ജീവന്‍ വെടിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കുക. ജോയിയുടെ മരണത്തില്‍ അന്വേഷണത്തിന് ദുബായ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യം അവര്‍ മുമ്പോട്ട് വയ്ക്കും.

മകന്റെ മുമ്പില്‍ വച്ചായിരുന്നു 14 നില കെട്ടിടത്തില്‍ നിന്ന് ജോയി ചാടി മരിച്ചത്. ഇതിലെ ദുരൂഹതകള്‍ മുഴുവന്‍ മകന് അറിയാം. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുമ്പോട്ട് പോകുന്നത്. ഹമ്രിയ ഫ്രീസോണില്‍ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിലാണ് പ്രവാസിയുടെ മനോവിഷമത്തിന് കാരണമെന്നാണഅ സൂചന. കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കും. റാബി കരാനിബിന്റെ മോശം പെരുമാറ്റത്തിന് പിന്നില്‍ ബിസിനസ് ശത്രുക്കളുടെ അട്ടിമറിയുണ്ടെന്നാ് കുടുംബത്തിന്റെ കണക്ക് കൂട്ടല്‍.

അറ്റ്ലസ് രാമചന്ദ്രന്‍ ഓഹരി വിപണിയില്‍ ഇറങ്ങാന്‍ ശ്രമിച്ച് വിജയം കണ്ടയുടനാണ് അദ്ദേഹം ജയിലില്‍ പോയത്. ജോയിയും ബിസിനസ്സിനെ ഓഹരി വിപണിയില്‍ സജീവമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങള്‍ക്കിടെയാണ് അദ്ദേഹവും ആത്മഹത്യ ചെയ്തത്. അതായത് ബിസിനസ്സില്‍ കുതിച്ചുയരാന്‍ ആഗ്രഹിച്ചപ്പോഴാണ് ചതിക്കുഴിയിലേക്ക് ജോയി വീണത്. ഇതിന് പിന്നില്‍ മറ്റാരുടേയോ പങ്കുണ്ടെന്നാണ് കുടുംബം കരുതുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് വേണ്ടി മുമ്പിട്ടിറങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായമാണ് ഇക്കാര്യത്തില്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത്.

ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് ഹമ്രിയ ഫ്രീസോണില്‍ കമ്പനി സ്ഥാപിക്കുന്നത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്. യുഎഇയില്‍ത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ആയിരുന്നു ഇത്. ബ്ലൂ റെവലൂഷന്‍ എന്നറിയപ്പെടുന്ന രീതിയില്‍ പെട്രോളിയത്തിന്റെ ഉപഉല്‍പ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊര്‍ജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നല്‍കുന്ന ആധുനിക സാങ്കേതിക വിദ്യ. ഇതിലെ ജലം കൊണ്ട് മീന്‍ വളര്‍ത്തല്‍ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെ പ്രകൃതിക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നു ഇത്.

220 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിര്‍ഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഇത് പൂര്‍ത്തിയായാല്‍ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പന്‍ കമ്പനികളില്‍ ചിലതും ഇതുപോലെ പദ്ധതികള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂര്‍ത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാര്‍ഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂര്‍ത്തീകരണം നീണ്ടുപോകുന്നതില്‍ ഏറെ പ്രയാസമുണ്ടായിരുന്നു. ആറു കൊല്ലം മുമ്പാണ് ഈ പദ്ധതി തുടങഅങിയത്. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടന്നില്ല. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രോജക്ട് ഡയറക്ടര്‍ സംസാരിച്ചത് അഭിമാനിയായ ജോയിയെ തളര്‍ത്തി.

സാമ്പത്തികം ഒരു പ്രശ്‌നമല്ലായിരുന്നെന്നും കമ്പനി ഡയറക്ടര്‍മാര്‍ ജോയിക്ക് പൂര്‍ണപിന്തുണ നല്‍കിയിരുന്നെന്നും അറിയുന്നു. പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടര്‍ ബോര്‍ഡ്. പക്ഷേ തന്റെ സ്വപ്നപദ്ധതി വൈകുന്നതിന് തന്നെ കുറ്റപ്പെടുത്തി പ്രോജക്ട് ഡയറക്ടര്‍ സംസാരിച്ചത് ജോയിയിക്ക് സഹിക്കാനായില്ല. ഉദ്യോഗസ്ഥരോടോ ജീവനക്കാരോടോ ഒരിക്കല്‍പ്പോലും കയര്‍ത്തു സംസാരിക്കാത്ത ആളായിരുന്നു ജോയി. ഇതാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. ജോയിയുടെ മരണാനന്തര ചടങ്ങുകള്‍ വയനാട്ടില്‍ നടന്നിരുന്നു. ഇപ്പോഴും കുടുംബം ആഘാതത്തില്‍ തന്നെയാണ്.

ഇതിനിടെയിലും ജോയിയുടെ പ്രസ്ഥാനങ്ങള്‍ മറ്റാരുടേയും കൈയിലേക്ക് എത്താതിരിക്കാനുള്ള കരുതല്‍ കുടുംബം എടുക്കുന്നുണ്ട്. നിയമ വഴികളിലൂടെ ജോയിയെ ചതിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി തുടരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category