1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് ബാധിച്ച് ഇന്നലെ വിദേശ രാജ്യങ്ങളില്‍ മരിച്ചത് എട്ടു മലയാളികള്‍; എട്ട് വയസ്സുകാരന്‍ അടക്കം മൂന്നു മലയാളികള്‍ അമേരിക്കയില്‍ മരിച്ചപ്പോള്‍ അഞ്ച് പേര്‍ മരിച്ചത് യുഎഇയില്‍: ഇതോടെ കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 84 ആയി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഇന്നലെ വിദേശ രാജ്യങ്ങളില്‍ മരിച്ചത് എട്ടു മലയാളികള്‍. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ട വയസ്സുകാരനും മാര്‍ത്തോമ്മാ സഭാ വൈദികനും അടക്കം മൂന്ന് പേര്‍ അമേരിക്കയില്‍ മരിച്ചപ്പോള്‍ അഞ്ച് പേര്‍ യുഎഇയിലാണ് മരിച്ചത്.

മാര്‍ത്തോമ്മാ സഭയിലെ വൈദികന്‍ കൊട്ടാരക്കര കിഴക്കേത്തെരുവ് പാഞ്ചിലഴികത്ത് ബംഗ്ലാവില്‍ റവ. എം. ജോണ്‍ (87), കുണ്ടറ എല്‍എംഎസ് ആശുപത്രിക്കു സമീപം കല്ലറയ്ക്കല്‍ തടവിള പുത്തന്‍വീട്ടില്‍ (തെക്കേപ്പുര) ഗീവര്‍ഗീസ് എം.പണിക്കര്‍ (63) എന്നിവര്‍ യുഎസിലെ ഫിലാഡല്‍ഫിയയിലും പാലാ പന്തത്തല വട്ടോടിയില്‍ സുനീഷ് -ദീപ ദമ്പതികളുടെ മകന്‍ അദ്വൈത് (8) ന്യൂയോര്‍ക്കിലും മരിച്ചു.

ഇവരുടെ മൃതദേഹങ്ങള്‍ വിദേശത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനം. കെട്ടാരക്കരയില്‍ ദീര്‍ഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോണ്‍. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകന്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോകുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഗീവര്‍ഗീസും മരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. ദീര്‍ഘനാളായി അമേരിക്കയില്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അഞ്ച് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.

പത്തനംതിട്ട ഇലന്തൂര്‍ നെല്ലിക്കാല തെക്കേപറമ്പില്‍ റോഷന്‍ കുട്ടി (58), തൃശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ മുഹമ്മദ് ഹനീഫ (63), മലപ്പുറം തിരുനാവായ കൈനിക്കര മേലേതില്‍ അഷ്റഫ് (50), കോതമംഗലം ആയക്കാട് തൈക്കാവുംപടി ഇലവുംചാലില്‍ നിസാര്‍ (37) മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി സൈതലവിക്കുട്ടി ഹാജി (52) എന്നിവര്‍ യുഎഇയിലുമാണ് മരിച്ചത്.

ഇതോടെ കോവിഡ് ബാധിച്ച് കേരളത്തിനുപുറത്തു മരിച്ച മലയാളികള്‍ 84 ആയി. ഇതില്‍ 32 പേര്‍ യുഎസിലും 33 പേര്‍ യുഎഇയിലുമാണ്. നഴ്സുമാരായ സുനീഷും ദീപയും 10 വര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കിലെ എംസ്ഫഡിലാണു താമസം. കോവിഡ് ബാധിച്ച് ഹോം ക്വാറന്റീനില്‍ ആയിരുന്ന ഇവര്‍ സുഖം പ്രാപിച്ച് ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മകനു രോഗലക്ഷണം കണ്ടത്. ഉടന്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: അര്‍ജുന്‍.

പുനലൂര്‍ വിളക്കുവെട്ടം കല്ലുപറമ്പ് കുടുംബാംഗമായ റവ. എം. ജോണ്‍ 1998 ല്‍ സഭയുടെ സേവനത്തില്‍ നിന്നു വിരമിച്ചു. 12 വര്‍ഷമായി കുടുംബാംഗങ്ങള്‍ക്കൊപ്പം യുഎസിലാണ്. ഭാര്യ: അന്നമ്മ. മക്കള്‍: സുജ, ജയ, എബി, ആഷ. മരുമക്കള്‍: ലാലു, സുനില്‍, അന്‍സു, മനോജ് (യുഎസ്).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category