1 GBP =93.80 INR                       

BREAKING NEWS

ആഡംബര ജീവിതവും അധികാര വടംവലിയും മടുത്ത് ഒരു മെത്രാന്‍ പദവി ഒഴിയുമ്പോള്‍ എങ്കിലും കേരളത്തിലെ കത്തോലിക്ക സഭ പാഠം പഠിക്കുമോ? മെത്രാന്മാര്‍ ആത്മീയ കാര്യങ്ങളേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പെണ്ണുകേസും ഭൂമി കുംഭകോണവും മാനം കെടുത്തുമ്പോള്‍ കുഞ്ഞാടുകളും വേറെ പണി നോക്കുമെന്ന് പുരോഹിത വര്‍ഗം തിരിച്ചറിയും; കോവിഡ് കാലത്ത് പള്ളിയില്‍ പോക്ക് നിര്‍ത്തിയ വിശ്വാസികളെ ഇനി തിരിച്ച് കിട്ടുമെന്ന് വല്ല ഉറപ്പുമുണ്ടോ?

Britishmalayali
kz´wteJI³

നിങ്ങള്‍ എന്നെങ്കിലും പാലായിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കില്‍, ആത്മീയതയില്‍ നിങ്ങള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ പാലാ അരമനയില്‍ കയറി ജേക്കബ് മുരിക്കന്‍ എന്ന സഹായമെത്രാനെ ഒന്ന് കാണുക. കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മൊത്തം മാറിക്കിട്ടും. ആത്മീയതയുടെ മായം കലരാത്ത അപൂര്‍വമായ അനുഭൂതിയുടെ ഒരു അനുഭവം ഉണ്ടാകും. കാരണം അദ്ദേഹം ദൈവത്തെ പ്രഘോഷിക്കുന്നത് കേവലം ഒരു കത്തോലിക്കാ മെത്രാന്‍ എന്ന തരത്തില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ നിര്‍മ്മിച്ചല്ല. ലാളിത്യവും കരുണയും ദാരിദ്ര്യവുമൊക്കെ കലര്‍ന്ന യഥാര്‍ത്ഥ ആത്മീയതയുടെ അടയാളമാണ്.

എങ്ങനെയാണ് അങ്ങനെയൊരു മനുഷ്യന്‍ വ്യവസ്ഥാപിതമായ കേരളത്തിലെ കത്തോലിക്കാ സഭയുടെ മെത്രാനായത് എന്ന് അത്ഭുതപ്പെടുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. ആ അത്ഭുതം ശരിവെച്ചുകൊണ്ട് അദ്ദേഹം പദവി ഒഴിയുകയാണ്. അതും സഹായമെത്രാന്‍ എന്ന പദവിയില്‍ നിന്നും മാറി പൂര്‍ണചുമതലയുള്ള മെത്രാന്‍ ആകുന്നതിന് മുമ്പ്. മെത്രാന്‍ പദവിയില്‍ ഇനിയും 20 കൊല്ലം കൂടി തുടരാന്‍ സമയം ബാക്കിയുള്ളപ്പോള്‍. എന്തുകൊണ്ടാണ് താന്‍ രാജിവെക്കുന്നത് എന്ന് ഒരു മാധ്യമങ്ങളോടും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹവുമായി ആത്മബന്ധമുള്ള പലരും പറയുന്നത് വ്യവസ്ഥാപിതമായ സഭയുടെ ആഡംബരഭ്രമത്തില്‍ വേദനിച്ചും നിരാശപ്പെട്ടുമാണ് സ്ഥാനമൊഴിയുന്നതെന്ന്.

സഭയിലെ വൈദികരുടെ ആഡംബരത്തോടുള്ള താത്പര്യം, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടി, ആത്മീയതയില്‍ ശ്രദ്ധിച്ചുകൊണ്ട് ഇത്തരം മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആ?ഗ്രഹിക്കുന്ന പാവപ്പെട്ടവൈദികരോട് കാണിക്കുന്ന അനീതി, ആഡംബര കാറുകളിലും ആഡംബര പള്ളികളിലും ഭ്രമിച്ചുപോയ വൈദിക തലമുറയുടെയും സമ്പന്നരെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന പൗരോഹിത്യ നേതൃത്വത്തിലുമൊക്കെ നിരാശപ്പെട്ടതുകൊണ്ട്, 500 കോടിമുടക്കി ഒരു ആശുപത്രി പണിയാനെടുത്ത തീരുമാനം ഒരു രൂപതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ കാഴ്ച്ചകള്‍ നേരിട്ട് കണ്ടതുകൊണ്ട് . അങ്ങനെ , ഒരുപുരോഹിതനും സന്ന്യാസിയും ജീവിതത്തില്‍ എന്ത് തരം ലാളിത്യം പുലര്‍ത്തേണമോ, ഏതുതരം ലാളിത്യം പുലര്‍ത്തേണമോ അതൊക്കെ കൈവിട്ട് പോകുന്നത് കണ്ടതിന്റെ നിരാശയില്‍. പുരോഹിത വര്‍?ഗം അവരുടെ വേണ്ടപ്പെട്ടവരെയും ബന്ധുക്കളെയും കോര്‍പ്പറേറ്റ് പദവികളില്‍ നിയമിക്കുന്നതിന്റെ ഞെട്ടല്‍.. അങ്ങനെ, അങ്ങനെ..

എന്തിന് വേണ്ടി വൈദികനായോ എന്തിന് വേണ്ടി സന്ന്യാസിയായോ അതൊക്കെയും ഇല്ലാതാകുന്നത് കണ്ട നിരാശയിലാണ് ഈ സ്ഥാനത്യാഗം എന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category