1 GBP = 94.40 INR                       

BREAKING NEWS

വീട്ടില്‍ ഇരിക്കുന്ന സമയത്തെ ഇന്‍ഷൂറന്‍സ്, കാര്‍ ഇന്‍ഷൂറന്‍സ് തുക മടക്കി കിട്ടുമോ? 25 പൗണ്ട് വീതം മടക്കി നല്‍കുന്ന കമ്പനി മാതൃകയാകുമ്പോള്‍

Britishmalayali
kz´wteJI³

യുകെയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കാറുകള്‍ ദിവസങ്ങളായി റോഡിലിറക്കാന്‍ സാധിക്കാതെ വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ കാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ ദിവസങ്ങളിലേക്ക് കാറുടമകളില്‍ നിന്നുമീടാക്കിയിരിക്കുന്ന ഇന്‍ഷുറന്‍സ് തുക മടക്കി നല്‍കണമെന്ന സമ്മര്‍ദ്ദം മോട്ടോറിംഗ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് മേല്‍ ശക്തമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം കാറുകള്‍ റോഡിലിറക്കാത്തത് കൊണ്ട് ക്ലെയിമുകളില്‍ 50 ശതമാനം ഇടിവുണ്ടാകുന്നതിനെ തുടര്‍ന്ന് മോട്ടോറിംഗ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ വകയില്‍ ഈ വര്‍ഷം ഒരു ബില്യണ്‍ പൗണ്ട് ലാഭമുണ്ടാകുമെന്നുറപ്പായ വേളയിലാണ് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് തുക മടക്കി നല്‍കുന്നതിന് അവര്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിച്ചിരിക്കുന്നത്.

ഈ അവസരത്തില്‍ ഇത്തരത്തില്‍ കാര്‍ ഇന്‍ഷുറന്‍സ് തുക മടക്കി നല്‍കുന്ന  മാതൃകാപരമായ സമീപനമാണ്  ഇന്‍ഷൂററായ നൗ അഡ്മിറല്‍ സ്വീകരിച്ചിരിക്കുന്നത്. ഈ വകയില്‍ 25 പൗണ്ട് വീതം കാറുടമകള്‍ക്ക് മടക്കി നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതറിയിച്ച് കൊണ്ട് നൗ അഡ്മിറന്‍ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് കത്തെഴുതിയിട്ടുമുണ്ട്. നിലവിലെ പരിതസ്ഥിതി പരിഗണിച്ച് ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും 25 പൗണ്ട് ഓട്ടോമാറ്റിക്കായി റീ ഫണ്ട് ചെയ്യുമെന്നാണ് കമ്പനി പോളിസി ഉടമകളെ അറിയിച്ചിരിക്കുന്നത്. കൊറോണക്കാലത്ത് വണ്ടികള്‍ റോഡിലിറക്കാതെ വീടുകളില്‍ തന്നെ കഴിഞ്ഞ് ജീവനുകള്‍ രക്ഷിക്കുന്ന കാറുടമകളുടെ സന്മനസിനുള്ള പ്രതിഫലമെന്ന നിലയിലാണ് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് തുകയുടെ ഒരു ഭാഗം മടക്കുന്നതെന്നാണ് നൗ അഡ്മിറല്‍ വിശദീകരിക്കുന്നത്.

തങ്ങള്‍ക്ക് കീഴില്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കുന്ന ഓരോ കാറിനും വാനിനുമുള്ള തുകയില്‍ നിന്നും 25 പൗണ്ട് ഉടന്‍ റീഫണ്ട് ചെയ്യുമെന്നാണ് സിഇഒ ആയ ക്രിസ്റ്റിന നെസ്റ്റാറെസ് കത്തിലൂടെ പോളിസി ഉടമകളെ അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം മൂന്ന് കാറുകളുള്ളവര്‍ക്ക് 75 പൗണ്ട് റീഫണ്ട് ലഭിക്കുമെന്നാണ് മള്‍ട്ടി കാര്‍ പോളിസികള്‍ക്ക് പ്രശസ്തമായ ഈ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തങ്ങളുടെ 4.4 മില്യണ്‍ പോളിസികള്‍ക്ക് ഇത്തരത്തില്‍ 25 പൗണ്ട് വീതം മടക്കി നല്‍കുന്നതിലൂടെ കമ്പനിക്ക് 110 മില്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്.

കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പാത പിന്തുടരണമെന്നാണ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷനായ വിച്ച്...? ന്റെ ഹെഡ് ഓഫ് മണിയായ ഗാരെത്ത് ഷാ ആവശ്യപ്പെടുന്നത്. കാറുകള്‍ നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കാതിരിക്കെ അവയ്ക്ക് മേല്‍ ഇന്‍ഷുറന്‍സ് തുക ഈടാക്കുന്നത് നീതികരമല്ലെന്നും അതിനാല്‍ നൗ അഡ്മിറലിന്റെ പാത എല്ലാ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാറുടമകള്‍ക്ക് പണം ലഭിക്കുമെന്നും നൗ അഡ്മിറല്‍ വാഗ്ദാനം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category