1 GBP =93.80 INR                       

BREAKING NEWS

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായ ശബരീഷ് നാട്ടില്‍ മടങ്ങി എത്തി; നാളുകള്‍ നീണ്ട ദുരിതങ്ങള്‍ക്കൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ ശബരീഷിന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടര്‍ ചികിത്സ: ശബരീഷ് ഇന്നലെ കേരളത്തിലെത്തിയത് നയതന്ത്രാലയത്തില്‍ നിന്ന് അവസാന അനുമതിയും ലഭിച്ചതോടെ

Britishmalayali
kz´wteJI³

ദുബായ്: വിസിറ്റിങ് വിസയില്‍ ദുബായിലെത്തി പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായ ശബരീഷ് മുപ്പതാം ജന്മദിനത്തില്‍ നാട്ടില്‍ മടങ്ങി എത്തി. ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റയ്ക്ക് നാാളുകള്‍ നീണ്ട ദുരിതങ്ങള്‍ താണ്ടിയാണ് എയര്‍ ആംബുലന്‍സില്‍ ശബരീഷ് മടങ്ങിയത്. പക്ഷാഘാതം വന്ന് തളര്‍ന്ന് പോയ ശബരീഷിന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടര്‍ ചികിത്സ നടത്തും. എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് പോയ ശബരീഷിനെ അവിടെ ആസ്റ്റര്‍ മെഡിസിറ്റയില്‍ പ്രവേശിപ്പിച്ചു.

തന്റെ മടക്കയാത്രയ്ക്ക് സാധ്യമായതെല്ലാം ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ശബരീഷ് നാട്ടിലേക്ക് വിമാനം കയറിയത്. ഇന്നലെ ഉച്ചയോടെ ഇന്ത്യന്‍ നയതന്ത്രാലയത്തില്‍ നിന്ന് അവസാന അനുമതിയും ലഭിച്ചതോടെയാണ് യാത്ര സാധ്യമായത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റല്‍ അരക്കോടിയോളം രൂപയുടെ ആശുപത്രി ബില്ല് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൈതൃക പദ്ധതി ഉപദേഷ്ടാവും തൊഴില്‍ കമ്മീഷനുമായ സി.വി. ആനന്ദബോസും സജീവമായി ഇടപെട്ടതോടെയാണ് കേന്ദ്രത്തില്‍ നിന്ന് യാത്രാനുമതി ലഭിച്ചത്. കോവിഡ് പരിശോധനയും നടത്തി ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

എന്‍ജിനിയറിങ് ബിരുദധാരിയായ ശബരീഷ് ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയപ്പോള്‍ പെട്ടെന്ന് പക്ഷാഘാതം ഉണ്ടായി ആശുപത്രിയിലാകുകയായിരുന്നു . മാര്‍ച്ച് 23ന് നാട്ടിലേക്ക് മടങ്ങാനിരുന്നപ്പോഴാണ് കോവിഡ് 19 പ്രതിരോധങ്ങളുടെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ ഏപ്രില്‍ ആറിന് പക്ഷാഘാതം ഉണ്ടായത്. കരാമയില്‍ താമസിച്ചിരുന്ന ശബരീഷിനെ കൂട്ടുകാരന്‍ കര്‍ണാടക സ്വദേശി സന്തോഷാണ് ആശുപത്രിയിലാക്കി തുടര്‍ന്നും ശുശ്രൂഷിച്ചത്. ജീവന്‍രക്ഷയ്ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി.

ആശുപത്രിയിലായതോടെ സാമ്പത്തിക പ്രശ്നത്തിലായ ശബരീഷിനെ സഹായിക്കാനായി പലരും മുന്നോട്ടുവന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, മെഡിക്കല്‍ വിങിലെ പ്രവീണ്‍ കുമാര്‍, സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി, പള്ളി അംഗങ്ങളായ അജി, ബിജു, പ്രവാസി വ്യവസായി ബിബിന്‍ ആന്‍ഡ്രൂസ് തുടങ്ങി നിരവധി പേര്‍ ശബീരിഷിനെ സഹായിക്കാന്‍ രംഗത്തെത്തി. ഇതിനായി വാട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ വിദേശ യാത്ര നടത്തുന്നതിന്റെ ദുരന്ത ഇര കൂടിയാണ് ശബരീഷ്. ആയിരം രൂപയില്‍ താഴെ ചെലവാക്കിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നിരിക്കെ പലപ്പോഴും ആളുകള്‍ അതിനു തയ്യാറാകാത്തത് വലിയ പ്രശ്നങ്ങളാകുന്നുണ്ടെന്ന് പ്രവീണ്‍കുമാറും ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category