1 GBP = 93.00 INR                       

BREAKING NEWS

മരണതാണ്ഡവം തുടരുമ്പോഴും ലോക്ക്ഡൗണില്‍ ഇളവ് വരുത്തി ബ്രിട്ടന്‍; തിങ്കളാഴ്ച മുതല്‍ പല കാര്യങ്ങള്‍ക്കും പുറത്തിറങ്ങാം; പണി കിട്ടാതിരിക്കാന്‍ അറിയേണ്ടത് ഇവ

Britishmalayali
kz´wteJI³

ഴിഞ്ഞ ആറാഴ്ചയായി ബ്രിട്ടനില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോക്ക്ഡൗണില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി.രാജ്യത്തെ കൊറോണ മരണം 30,000 കവിഞ്ഞ് ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനത്തെത്തുകയും രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിയുകയും ചെയ്തിരിക്കുന്ന മരണതാണ്ഡവ വേളയിലാണ് ലോക്ക്ഡൗണില്‍ ഇളവ് വരുത്തുകയെന്ന അതിസാഹസം കാണിക്കാന്‍ ബോറിസ് ഒരുങ്ങുന്നതെന്ന ആശങ്ക ശക്തമാണ്.

ഇത് പ്രകാരം തിങ്കളാഴ്ച മുതല്‍ പല കാര്യങ്ങള്‍ക്കും പുറത്തിറങ്ങാം. എന്നാല്‍ ചില കടുത്ത നിയമങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ. ഇവ ലംഘിക്കുന്നവര്‍ വന്‍ പിഴ നല്‍കേണ്ടി വരുമെന്നുറപ്പാണ്. അതിനാല്‍  പണി വാങ്ങാതെ പുറത്തിറങ്ങാന്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. കൊറോണയെ പിടിച്ച് കെട്ടുന്നതിന് കഴിഞ്ഞ ആറാഴ്ചയോളമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന ' സ്റ്റേ അറ്റ് ഹോം ' സന്ദേശംനീക്കാനും പകരം നിയന്ത്രണങ്ങള്‍ പടിപടിയായി നീക്കം ചെയ്യുന്നതിനുള്ള  ഫൈവ് സ്റ്റെപ്പ് പ്ലാന്‍ പുറത്ത് വിടാനുമാണ്  ഗവണ്‍മെന്റ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കൊറോണക്കെതിരായ പോരാട്ടത്തിന്റെ സെക്കന്‍ഡ് ഫേസിനെക്കുറിച്ചുളള നിര്‍ദേശങ്ങള്‍ ഈ വരുന്ന ഞായറാഴ്ച പുറത്ത് വിടുമെന്നാണ് ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്.  പുതിയ നീക്കത്തിന്റെ ഭാഗമായി സ്റ്റേ അറ്റ് ഹോമിന് പകരമായി ' ബി കെയര്‍ഫുള്‍ വെന്‍ യു ആര്‍ ഔട്ട്'  എന്ന നിര്‍ദേശങ്ങളായിരിക്കും ഇനി പ്രചരിപ്പിക്കുന്നത്. അതായത് പുറത്തിറങ്ങിയാലും കൊറോണ വൈറസിന്റെ പിടിലാകാതിരിക്കാന്‍ എന്തെല്ലാം നിയമങ്ങള്‍ നിര്‍ബന്ധമായും ഓരോരുത്തരും പാലിക്കേണ്ടതുണ്ടെന്ന നിര്‍ദേശങ്ങളായിരിക്കും ഇവയെന്നാണ് ഒരു കാബിനറ്റ് മിനിസ്റ്റര്‍ വ്യക്തമാക്കുന്നത്.
ഈ മാസത്തിനും ഒക്ടോബറിനും ഇടയില്‍ ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നതിന് 50 പേജ് വരുന്ന ബ്ലൂപ്രിന്റ് പുറത്തിറക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഈ അഞ്ച് സ്റ്റെപ്പ് റോഡമാപ്പിലൂടെ ഓട്ടം സീസണാകുമ്പോഴേക്കും രാജ്യത്തെ ലോക്ക്ഡൗണ്‍ പൂര്‍ണമായും എടുത്ത് മാറ്റുന്നതായിരിക്കും. സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കന്നവര്‍ക്കെല്ലാം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലിലേക്ക് മടങ്ങിയെത്താമെന്നാണ് ബോറിസ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ജോലിക്ക് വരുകയും പോവുകയും ചെയ്യുമ്പോള്‍ എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കും.

ലോക്ക്ഡൗണ്‍ ഇളവിന്റെ ആദ്യ സ്റ്റെപ്പ് ഈ വരുന്ന തിങ്കളാഴ്ചയാണ് നിലവില്‍ വരുന്നത്. ഇതിന്റെ ഭാഗമായി ഗാര്‍ഡന്‍ സെന്ററുകള്‍ വീണ്ടും തുറക്കും. ദിവസത്തില്‍ ഒരു തവണ മാത്രമേ വ്യായാമത്തിന് പുറത്തിറങ്ങാവൂ എന്ന നിയമത്തില്‍ ഇളവ് അനുവദിക്കുകയും ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും പോകാന്‍ ജനത്തെ അനുവദിക്കുകയും ചെയ്യും. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്ന നിയമം തുടരും. കണ്‍ട്രി സൈഡുകളിലേക്ക് നടക്കാനും പിക്ക്നിക്കിനുമായി പോകുന്ന കുടുംബങ്ങളെ തടയേണ്ടെന്നും പോലീസിന് ഇതിന്റെ ഭാഗമായി നിര്‍ദേശം നല്‍കും.  

സ്റ്റെപ്പ് രണ്ട് മേയ് അവസാനമായിരിക്കും ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രൈമറി സ്‌കൂളുകള്‍ ക്രമേണ തുറക്കും. തുടര്‍ന്ന് ജൂണ്‍ അവസാനമാകുമ്പോഴേക്കും  സ്റ്റെപ്പ് മൂന്നില്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കുകയും ചില ഔട്ട്ഡോര്‍ സ്പോര്‍്ട്സുകള്‍ക്കും കഫെകള്‍ക്കും പച്ചക്കൊടി ലഭിക്കുകയും ചെയ്യും. സ്റ്റെപ്പ് നാലില്‍ അതായത് ഓഗസ്റ്റ് അവസാനം അഥവാ സെപ്റ്റംബര്‍ ആദ്യം പബുകളും റസ്റ്റോറന്റുകളും തുറക്കുകയും  സ്റ്റെപ്പ് അഞ്ചില്‍ ഒക്ടോബറില്‍ ജിമ്മുകള്‍ പോലുളളവ തുറക്കുകയും ചെയ്യും. എന്നാല്‍ യുകെയില്‍ കൊറോണയുടെ രണ്ടാം വരവുണ്ടായാല്‍ ഈ പദ്ധതികളൊക്കെ റദ്ദാക്കാനും സാധ്യതയുണ്ട്.

രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പ് വരുത്തി സീറ്റിംഗ് ക്രമീകരണങ്ങള്‍ നടത്താന്‍ സാധിക്കാത്ത കഫെകള്‍ക്ക് പുറത്ത് സീറ്റുകള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അവയ്ക്ക് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രസ് ബ്രീഫിംഗിനിടെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഇന്നലെ വിശദീകരിച്ചിരിക്കുന്നത്. ഗോള്‍ഫ് കോഴ്സുകളില്‍ കളിക്കാര്‍ തമ്മില്‍ ചുരുങ്ങിയത് ആറടി അകലം കാത്ത് സൂക്ഷിക്കണമെന്ന നിര്‍ദേശവും ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി പുറത്തിറങ്ങും. സാധ്യമായ തൊഴിലാളികളെല്ലാം നാല്ദിവസം ഓഫീസില്‍ പോയി ജോലി ചെയ്തതിന് ശേഷം പത്ത് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശമുയരും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category