1 GBP = 93.80 INR                       

BREAKING NEWS

ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും വിസ ഉള്ള വിദേ ശികള്‍ക്കും അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ എത്താനാകില്ല; സകല വിസകളും ഒസിഐ കാര്‍ഡും സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യ

Britishmalayali
kz´wteJI³

കോവിഡ് -19 പശ്ചാത്തലത്തില്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കാര്‍ഡ് ഉടമകള്‍ക്കും മറ്റു വിസകളുള്ള വിദേശികള്‍ക്കും അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ എത്താനാകില്ല. അതേസമയം, നിലവില്‍ രാജ്യത്തു തുടരുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് എത്രകാലം വേണമെങ്കിലും രാജ്യത്തു തുടരാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊറോണ നിയന്ത്രണങ്ങളുള്ള കാലയളവില്‍ നിര്‍ബന്ധമായും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒസിഐ കാര്‍ഡ് കൈവശമുള്ള ഏതൊരു വിദേശ പൗരനും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. കൂടാതെ, ഒസിഐ കാര്‍ഡുള്ളവരും മറ്റു വിസകളുമുള്ള വിദേശ പൗരന്മാര്‍ക്കുമുള്ള നിയന്ത്രണം വിമാനയാത്ര നിയന്ത്രണം തുടരുന്നതു വരെ നിലനില്‍ക്കും.

നയതന്ത്ര ഉദ്യോഗസ്ഥര്‍, യുഎന്‍ അന്താരാഷ്ട്ര സംഘടനകള്‍, പ്രൊജക്ട് വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളുടെ വിസകള്‍ 'ഗ്രാറ്റിസ്' അടിസ്ഥാനത്തില്‍ നീട്ടിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അന്താരാഷ്ട്ര വിമാന രാത്രകള്‍ ആരംഭിച്ച ശേഷവും ഇതില്‍ ഇളവുകള്‍ ഉണ്ടായിരിക്കും.

ഫെബ്രുവരി ഒന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം കാലഹരണപ്പെടുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന യാത്ര നിരോധിക്കുന്ന സമയത്ത് കാലഹരണപ്പെടുകയോ ചെയ്ത വിദേശ പൗരന്മാരുടെ വിസകള്‍, ഇ-വിസകള്‍ അല്ലെങ്കില്‍ താമസ വ്യവസ്ഥകള്‍ എന്നിവയ്ക്കും ഇളവുകള്‍ നല്‍കുന്നതാണ്. ഇതിനായി ഒരു ഓണ്‍ലൈന്‍ അപേക്ഷയും സമര്‍പ്പിക്കേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category