1 GBP = 93.80 INR                       

BREAKING NEWS

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് പണികിട്ടിയത് നാട്ടില്‍ എത്താനുള്ള അനാവശ്യ തിരക്ക് കൂട്ടല്‍ മൂലം; നാട്ടിലെത്താന്‍ തിരക്ക് കൂട്ടിയത് മുന്‍ഗണന ലിസ്റ്റില്‍ ഇല്ലാത്തവര്‍; സമ്മര്‍ദ്ദം അധികമായപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എല്ലാവര്‍ക്കും വിനയായി; ലണ്ടനില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ പറക്കാന്‍ തയ്യാറെടുത്തത് മെഗാഹിറ്റ് സംവിധായകന്റെ ഭാര്യയും ഐഎഎസ് ബന്ധുവും അടക്കം വിഐപികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊറോണ സംഹാര താണ്ഡവമാടിയ ബ്രിട്ടന്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ കൂട്ട ആവശ്യം. വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങുകയും ആദ്യ വിമാനം എത്തുന്നുവെന്ന വാര്‍ത്തയും പരന്നതോടെയാണ് അതില്‍ എങ്ങനെയും കയറിക്കൂടാന്‍ മലയാളികള്‍ അടക്കമുള്ള വിദേശ ഇന്ത്യക്കാര്‍ ശ്രമം തുടങ്ങിയത്. ഇതോടെ സര്‍ക്കാര്‍ ഉദ്ദേശിച്ച മുന്‍ഗണന ലിസ്റ്റില്‍ ഉള്ളവരെ ഒരു കാരണവശാലും പൂര്‍ണമായും എത്തിക്കാന്‍ സാധ്യമാകില്ലെന്നു ബോധ്യമായതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ അസാധാരണമായ ഒരു ഉത്തരവുമായി രംഗത്തെത്തി.

തല്‍ക്കാലം കുറച്ചു കാലത്തേക്ക് ഒസിഐ കാര്‍ഡുകളും ഇന്ത്യന്‍ സന്ദര്‍ശന അനുമതിയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഈ വാര്‍ത്ത കോവിഡ് കാലത്തു വിമാനം പറന്നു തുടങ്ങിയതോടെ നാട്ടില്‍ എത്താം എന്ന് കരുതിയ പ്രവാസി സമൂഹത്തിനു തിരിച്ചടി ആയി മാറിയിരിക്കുന്നു, ഈ രാജ്യങ്ങളില്‍ നല്ല പങ്കു പ്രവാസികളും അതാതിടത്തെ പൗരത്വം സ്വന്തമാക്കിയവര്‍ ആണെന്നതിനാല്‍ ഈ ഒരൊറ്റ തീരുമാനം വഴി ലക്ഷകണക്കിന് ആളുകള്‍ ഇന്ത്യയില്‍ എത്താതിരിക്കാനുള്ള വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ അടച്ചിരിക്കുന്നത്. 

മലയാളി സമൂഹത്തില്‍ നിന്നടക്കം കനത്ത സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് മനസില്ല മനസോടെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ മടങ്ങി വരവിന് ഒരുക്കം തുടങ്ങിയത്. എന്നാല്‍ ആദ്യ ചാന്‍സില്‍ തന്നെ എങ്ങനെയും ജന്മ നാട്ടില്‍ മടങ്ങി എത്താന്‍ ആയിരുന്നു പ്രവാസികള്‍ തിടുക്കം കാട്ടിയത്. ഇതോടെയാണ് നോര്‍ക്കയില്‍ ആറര ലക്ഷത്തില്‍ അധികം മലയാളികള്‍ തന്നെ മടങ്ങി വരവിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഉടനെയൊന്നും രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന നില വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളിലേക്കു കടന്നത്. ഇതോടെ മുന്‍ഗണന പട്ടിക തയ്യാറായി. ഈ പട്ടികയില്‍ യൂറോപ്പ്, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും സന്ദര്‍ശക വിസയില്‍ ഉള്ളവരും ആണ് അധികവും ഇടം പിടിച്ചത്. ഗള്‍ഫ് മേഖലയില്‍ നിന്നും വത്യസ്തമായി മടക്കി എത്തിക്കേണ്ടവരുടെ എണ്ണവും താരതമ്യേനേ കുറവായിരുന്നു എന്നതും മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷ വളര്‍ത്തി.

എന്നാല്‍ ഇതിനിടയില്‍ മുന്‍ഗണന ലിസ്റ്റില്‍ ഇല്ലാത്തവരും രക്ഷാ ദൗത്യത്തില്‍ എത്തുന്ന വിമാനത്തില്‍ കയറിക്കൂടാന്‍ തിരക്ക് കാട്ടിയതായി വിവരം ലഭിച്ചു. യുകെയില്‍ നിന്നും ഇത്തരത്തില്‍ അനേകം പേര്‍ക്കായി സമ്മര്‍ദ്ദം എംബസിയിലും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നിലെത്തി. തങ്ങള്‍ സ്വയം വിഐപികള്‍ ആണെന്ന് കരുതുന്ന ഇവര്‍ക്കായി സമ്മര്‍ദ്ദം ചെലുത്താനും ആളേറിയതോടെ സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തിലായി. ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയാന്‍ സാധിക്കാത്ത നിലയുമായി. അത്യാവശ്യ യാത്രകള്‍ അല്ലാഞ്ഞിട്ടും ഒസിഐ കാര്‍ഡുകള്‍ കൈവശം ഉണ്ട് എന്നതാണ് പലരും അവകാശം എന്ന വിധം വ്യക്തമാക്കിയതും.

ഇവര്‍ക്കൊപ്പം ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നവരും നാട്ടില്‍ എത്താന്‍ ശ്രമം തുടങ്ങിയതോടെയാണ് അറ്റകൈ പ്രയോഗം എന്ന നിലയില്‍ സര്‍ക്കാര്‍ ഒസിഐ കാര്‍ഡുകളും നേരത്തെ അനുവദിച്ച വിസകളും താല്‍ക്കാലികമായി റദ്ദു ചെയ്യുന്നത്. ഇതോടെ വലിയൊരു വിഭാഗത്തെ ഒറ്റയടിക്ക് ഒഴിവാക്കാന്‍ ആയി എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായി മാറുകയാണ്. തിരികെ എത്തുന്നവരുടെ ക്വാറന്റീന്‍ അടക്കമുള്ള ചിലവുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ കീറാമുട്ടിയായി മാറുകയാണ്.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ എത്തുന്നതറിഞ്ഞു ലണ്ടനില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിച്ച മലയാളികളും അനേകമാണ്. തങ്ങളുടെ പേര് മുന്‍ഗണന ലിസ്റ്റില്‍ ഒരു കാരണവശാലും ഉണ്ടാകില്ലെന്ന് അറിഞ്ഞിട്ടും ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയവരും ഉണ്ട്. ഇവര്‍ എംപിമാര്‍ മുഖനേയും പ്രശസ്തരായ വ്യക്തികള്‍ മുഖനെയും ഒക്കെ സര്‍ക്കാരിന്റെ മുന്നില്‍ എത്തിയതായി സൂചനയുണ്ട്. മലയാളത്തില്‍ നാലു വര്ഷം മുന്‍പ് മെഗാഹിറ്റ് ചിത്രം ചെയ്ത സംവിധായകന്റെ ഭാര്യയും ഉന്നത പദവിയില്‍ ഉള്ള ഐഎഎസ് ഓഫിസറുടെ ഉറ്റ ബന്ധുവും ഇത്തരത്തില്‍ ശ്രമം നടത്തിയ കൂട്ടത്തില്‍ ഉണ്ട്.

ഭര്‍ത്താവും കുട്ടികളും നാട്ടില്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്നതാണ് സംവിധായകന്റെ ഭാര്യയുടെ പരാതി. എന്നാല്‍ ഇവര്‍ യുകെയില്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിന് മുന്‍പും നാട്ടില്‍ ഭര്‍ത്താവും കുട്ടികളും ഒറ്റപ്പെട്ടിരിക്കുകയാണല്ലോ എന്ന ചോദ്യമാണ് സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്. എന്നാല്‍ പ്രത്യേക സാഹചര്യമായി പരിഗണിച്ചു നാട്ടില്‍ എത്താന്‍ സഹായിക്കണം എന്നതാണ് ഇവരുടെ ആവശ്യം. ഇത്തരത്തില്‍ നൂറുകണക്കിന് പേരുടെ സമ്മര്‍ദ്ദമാണ് കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കാന്‍ എത്തിയതെന്നും സൂചനയുണ്ട്. 

ഇതോടെ ഒസിഐ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദു ചെയ്യുക എന്ന എളുപ്പ വഴിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ വിമാനങ്ങള്‍ എത്തി തുടങ്ങിയതോടെ എന്തെങ്കിലും അത്യാവശ്യം നാട്ടില്‍ ഉണ്ടായാല്‍ നാട്ടില്‍ എത്താമല്ലോ എന്നാശിച്ച ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകളാണ് തകിടം മറിഞ്ഞത്. ഈ നിയന്ത്രണം ഉടനെയൊന്നും മാറുകയില്ല എന്ന സൂചനയുമുണ്ട്. ഇതോടെ വേനല്‍ അവധിക്കായി ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവന്‍ പേരും ടിക്കറ്റുകള്‍ കാന്‍സലാക്കേണ്ടി വരും എന്നും ഉറപ്പായിരിക്കുകയാണ്. കോവിഡ് സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം കൂടാതെ എത്ര കാലം നാട്ടില്‍ എത്താതിരിക്കാനാകും എന്ന ആശങ്ക പെരുപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category