1 GBP = 92.70 INR                       

BREAKING NEWS

മകളുടെ നഗ്‌ന ചിത്രങ്ങള്‍ മുനീബ് എന്നയാള്‍ അയച്ചു തന്നുവെന്ന് ഇസ്രയേലില്‍ നഴ്സായ അമ്മ; മകനെ സഹോദരിയുടെ ചിത്രങ്ങള്‍ കാട്ടിയത് വനിതയായ കോഴിക്കോട്ടെ അയൂര്‍വേദ ഡോക്ടര്‍; പുറത്തു പറഞ്ഞാല്‍ ഗള്‍ഫിലുള്ള മരുമകളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണി; പീഡകന്റെ അച്ഛന്‍ ദുബായിലെ സിഐഡി; സൗദിയില്‍ ജോലി ചെയ്യുന്ന വിവാഹിതയായ ക്രൈസ്തവ യുവതി ജിഹാദികളുടെ കെണിയിലെന്ന് പരാതി; എല്ലാം വിട്ടെറിഞ്ഞ് മകള്‍ ആടുമെയ്ക്കാന്‍ പോകുമെന്നും ആശങ്ക; അമ്മയുടെ പരാതിയില്‍ അന്വേഷണത്തിന് പൊലീസ്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: നഗ്നചിത്രം കൈക്കലാക്കി മകളെ ജിഹാദി സംഘത്തില്‍ ചേര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന ഞെട്ടിക്കുന്ന പരാതിയുമായി മാതാവ് രംഗത്ത്. ഏഴുമറ്റൂര്‍ ചാലാപ്പള്ളി സ്വദേശിയും ഇസ്രയേലില്‍ ജോലി ചെയ്യുന്നതുമായ വീട്ടമ്മയാണ് മകളെ ലൗജിഹാദില്‍ കുടുക്കി കൊണ്ടു പോകാന്‍ കണ്ണൂരുള്ള മുനീബ് എന്ന യുവാവും കോഴിക്കോട്ടുള്ള ആയുര്‍വേദ ഡോക്ടറും ചേര്‍ന്ന് ശ്രമിക്കുന്നതായി ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ നഗ്നചിത്രങ്ങള്‍ തനിക്കും മകനും മരുമകനും അയച്ചു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

ഐജിക്ക് ലഭിച്ച പരാതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പെരുമ്പെട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. മുബീഷും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും സ്വകാര്യ നിമിഷങ്ങളുടെ ചിത്രമാണ് പകര്‍ത്തിയിട്ടുള്ളത് എന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. ഈ ചിത്രം മുബീഷ് യുവതിയുടെ തന്നെ സുഹൃത്തായ വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് അയച്ചു കൊടുക്കുകയും അവര്‍ നാടു നീളെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും സൂചനയുണ്ട്. ഇതാണ് അമ്മയുടെ പരാതിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

മാതാവിന്റെ പരാതി ഇങ്ങനെ:
ഞാന്‍ ഇസ്രയേലില്‍ നഴ്‌സ് ആയി ജോലി നോക്കുക ആണ് എനിക്ക് ഒരു മകളും മകനും ഉണ്ട്. മകള്‍ സൗദിയില്‍ നഴ്‌സാണ്. മകന്‍ ദുബായില്‍ ജോലി നോക്കുന്നു. മരുമകനും ദുബായിലാണുള്ളത്. മകന്റെ ഭാര്യയും കുഞ്ഞുങ്ങളും മകളുടെ നാലു വയസുള്ള കുഞ്ഞും എന്റെ ഭര്‍ത്താവും ചാലാപ്പള്ളി എന്റെ വീട്ടില്‍ താമസിക്കുന്നു. മാര്‍ച്ച് 23നു എന്റെ മെസഞ്ചറില്‍ എന്റെ മകളുടെ കുറച്ചു ചിത്രങ്ങള്‍ എനിക്ക് മുനീബ് എന്നുള്ള ഒരാള്‍ അയക്കുക ഉണ്ടായി. ഉടനെ തന്നെ റീമൂവ് ചെയ്യുകയും ചെയ്തു.

എന്റെ മകനും ഇതേ ആള്‍ തന്നെ മെസേജ് അയച്ചു. ഈ ബന്ധത്തിന് എതിര് നിന്നാല്‍ എന്റെ മകന്റെ ഭാര്യയെ മെയ് 10നു തട്ടിക്കൊണ്ടു പോകും എന്ന് പറഞ്ഞു മെസ്സേജ് അയച്ചു. ദുബായ് പൊലീസിലെ സിഐഡി ആണ് എതിര്‍കക്ഷിയുടെ ബാപ്പ. ഇത് എങ്ങാനും വെളിയില്‍ വന്നാല്‍ ദുബായില്‍ ഉള്ള മകനെ പുറം ലോകം കാണിക്കില്ല എന്ന് ആണ് പറയുന്നത്. മകളും ആയി സംസാരിച്ചപ്പോള്‍ അവള്‍ ഒന്നും വിട്ട് പറയുന്നില്ല. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തിന്റെ ഫലം ആയി എന്റെ മകളെ മുനീബ് എന്ന് പറയുന്ന ആള്‍ വശത്തു ആക്കി അസഭ്യ ചിത്രങ്ങള്‍ കൈവശം ആക്കി ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് മനസ്സില്‍ ആയി.

അവള്‍ സൗദിയിലെ ജോലി ഉപേക്ഷിച്ചു ദുബായ് പോകുക ആണ് എന്നും അവിടെ നിന്നും ഒരു സ്ഥലം വരെ മൂന്നു വര്‍ഷത്തേക്ക് പോകും എന്നും മൂന്ന് വര്‍ഷം ഫോണ്‍ പോലും ചെയ്യാന്‍ ഒക്കില്ല എന്നും എന്റെ മകള്‍ എന്നോട് കുറച്ചു ദിവസം മുന്നേ പറഞ്ഞിരുന്നു. അന്നേരം ഞാന്‍ ഉള്ള ജോലി മതി എന്ന് പറഞ്ഞു വഴക്ക് പറഞ്ഞിരുന്നു. ഈ എതിര്‍ കക്ഷി ഇയാളുടെ പല സുഹൃത്തുക്കള്‍ക്കും ഈ ഫോട്ടോ ഷെയര്‍ ചെയ്തത് ആയി അറിയുവാന്‍ കഴിഞ്ഞിട്ട് ഉണ്ട്. എന്റെ മകള്‍ കാണിച്ച വിവരക്കേടിനു എന്റെ മരുമകന്‍ ഭ്രാന്തന്റെ അവസ്ഥയില്‍ ആണ്. മരുമകനെയും 4വയസ് പ്രായമുള്ള കുഞ്ഞിനേയും കളഞ്ഞിട്ട് എന്റെ മകള്‍ നാശത്തിലേക്കു പോകുന്നു എന്ന് ഉള്ളത് ഓര്‍ക്കാന്‍ പോലും വയ്യ.

എന്റെ മകളുടെ നഗ്‌നഫോട്ടോ കോഴിക്കോട് ഉള്ള ഒരു വനിതാ ആയുര്‍വേദ ഡോക്ടറിന്റെ കൈയില്‍ ഉണ്ട് എന്നുള്ളതു ഞങ്ങള്‍ക്ക് ബോധ്യം ആയി. അവര്‍ ഞങ്ങളോട് ഉണ്ട് എന്ന് സമ്മതിച്ചതും ആണ്. ഈ സ്ത്രീക്കും ഇതില്‍ വ്യക്തമായ പങ്കുണ്ട്. പെങ്ങളുടെ ഫോട്ടോ എന്റെ മകനെ കാണിച്ചതും ഈ സ്ത്രീ ആണ്. ഇവര്‍ക്ക് എന്തൊക്കെയോ ഒളിച്ചു വയ്ക്കുന്നത് ആയി ഞങ്ങള്‍ക്ക് ബോധ്യം ആയി. ഞങ്ങള്‍ക്ക് ആരും ഒരു സഹായത്തിനു ഇല്ല ആയതിനാല്‍ അത്യാവശ്യം ആയും എതിര്‍ കക്ഷിയെ വിളിച്ചു വരുത്തി നിയമ നടപടി സ്വീകരിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇദ്ദേഹം ഫ്‌ളൈറ്റ് സര്‍വീസ് തുടങ്ങുന്ന സമയത്ത് വിദേശത്തു പോകാന്‍ ഇരിക്കുക ആണ്.

വിദേശത്തു ചെന്നിട്ട് മറ്റു രാജ്യങ്ങളില്‍ എന്റെ മകളെ കൊണ്ട് പോയ് വിറ്റിട്ട് രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്തിക്കുമോ എന്ന് പോലും എനിക്ക് ഭയം ഉണ്ട്. ആയതിനാല്‍ വളരെ എമര്‍ജന്‍സി ആയി ഇതിനു ഒരു തീരുമാനം അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നെയും എന്റെ കുടുംബത്തിനെയും ആത്മഹത്യയുടെ മുന്നില്‍ നിന്നും രക്ഷിക്കണം. മുനീബ് എന്നാണ് പേര് കണ്ണൂര്‍ ആണ് സ്ഥലം. ഫോട്ടോ, എഫ്ബി ഐഡി എന്നിവ ഞാന്‍ ഇതോടൊപ്പം മെയില്‍ ചെയുന്നു. മുനീബും ഈ ആയുര്‍വേദ ഡോക്ടറിനെയും പ്രതി ചേര്‍ത്തു കേസ് എടുത്ത് ഞങ്ങളെ സഹായിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category