1 GBP = 92.70 INR                       

BREAKING NEWS

മനുഷ രക്തത്തിന്റെ രുചിച്ചറിഞ്ഞവര്‍ സ്ഥലം വിട്ടു പോകില്ല; കാല്‍പാടുകളില്‍ തെളിയുന്നത് ഒന്നില്‍ കൂടുതല്‍ എണ്ണത്തിന്റെ സാന്നിധ്യം; പതിയിരുന്ന് കഴുത്തിന് പിന്‍ഭാഗത്ത് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തും; കോന്നി തണ്ണിത്തോട്ടില്‍ ഇടുക്കി സ്വദേശിയുടെ ജീവനെടുത്തതും കടുവ: ആളു കൂടിയപ്പോള്‍ ഒഴിഞ്ഞു മാറിയെങ്കിലും മടങ്ങി വന്നത് അക്രമസക്തനായി: ഇരയെ ഭക്ഷിക്കാന്‍ കിട്ടാത്തതിന്റെ പ്രതികാരം തീര്‍ത്തത് വനപാലകന്റെ ബൈക്കിന്റെ സീറ്റ് കടിച്ചെടുത്തും; മലയോര നാടിനെ വിറപ്പിച്ച് വീണ്ടും നരഭോജിക്കടുവ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

കോന്നി: മലയോര നാടിനെ വിറപ്പിച്ച് വീണ്ടും നരഭോജിക്കടുവയുടെ സാന്നിധ്യം. ഒരു വര്‍ഷം മുന്‍പ് വനസംരക്ഷണ സമിതി പ്രവര്‍ത്തകനെ കൊന്നു ഭക്ഷണമാക്കിയ കടുവയും മക്കളും വീണ്ടും രംഗത്തു വന്നുവെന്ന ഭീതിയില്‍ തരിച്ചു നില്‍ക്കുകയാണ് തണ്ണിത്തോട്, കൊക്കാത്തോട് വനമേഖലയിലുള്ളവര്‍. ഇന്നലെ പളാന്റേഷന്‍ കോര്‍പ്പറേഷന്റെ മേടപ്പാറ എസ്റ്റേറ്റ് സി ഡിവിഷനില്‍ റബര്‍ മരം ടാപ്പ് ചെയ്തു കൊണ്ടിരുന്ന ഇടുക്കി പ്രഭാസിറ്റി വടക്കേല്‍ ബിനീഷ് മാത്യു(38)വാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയതിനാല്‍ കടുവയ്ക്ക് മൃതശരീരം ഭക്ഷിക്കാനായില്ല. ആദ്യം പുലിയാണ് ആക്രമിച്ചത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത പൊന്തക്കാട്ടില്‍ കടുവയെ കണ്ടു. ബിനീഷിന് കഴുത്തിന് ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നു.ശരീര ഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നു. ആദ്യം പുലിയാണ് ആക്രമിച്ചെതെന്നായിരുന്നു നിഗമനം എന്നാല്‍ രണ്ട് മണിയോടെ സമീപത്തെ കാട്ടിളക്കി കടുവ പോകുന്നത് സംഭവസ്ഥലത്തെത്തിയവര്‍ കണ്ടു.പിന്നീട് വീണ്ടും കടുവ സമീപത്തുകൂടി കടന്നു വരികയും വനപാലകന്റെ ബൈക്ക് ആക്രമിച്ച് സീറ്റ് കടിച്ചെടുത്തു കൊണ്ടു പോകുകയുമായിരുന്നു.

ഒരു വര്‍ഷത്തിനിടെ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ബിനീഷ് മാത്യൂ. കഴുത്തിന് പിന്‍ഭാഗത്ത് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയാണ് കടുവയുടെ പൊതു സ്വഭാവം. കഴിഞ്ഞ വര്‍ഷമാണ് കൊക്കാത്തോട് നീരാമക്കുളം ആനച്ചന്തയില്‍ വന സംരക്ഷണ സമിതി പ്രവര്‍ത്തകനായ രവിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.രാവിലെ ജോലിക്ക് പോയ രവിയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് രവിയെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്.തലയും, കാലിന്റെ കുറെ ഭാഗവും മാത്രമാണ് നരഭോജികടുവ ഉപേക്ഷിച്ചിരുന്നത്.


കോന്നി വനമേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്നറിയുന്നത് രവിയുടെ മരണത്തോടെയാണ്. ശബരിമല ഉള്‍പ്പെടുന്ന ഗൂഡ്രിക്കല്‍ വനമേഖലയില്‍ മാത്രമായിരുന്നു കടുവയുണ്ടായിരുന്നത്. രവിയുടെ മരണശേഷം പുലി കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രദേശവാസികളുടെയും, യാത്രക്കാരുടെയും ഭീതി ഒഴിവാക്കാന്‍ പെരിയാര്‍ കടുവാ സങ്കേതകേന്ദ്രത്തില്‍ നിന്നും വിദഗ്ദ്ധര്‍ കൊക്കാത്തോട്ടിലെത്തുകയും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ ടൈഗര്‍ ട്രാപ്പ് ക്യാമറകള്‍ ആന ചന്ത ഭാഗങ്ങളില്‍ സ്ഥാപിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല.

ഈ സമയങ്ങളില്‍ കല്ലേലി ചെക്ക് പോസ്റ്റ്, തോട്ടം ഭാഗങ്ങളില്‍ കടുവയെ കണ്ടെന്ന് അഭ്രൂഹങ്ങളും പരന്നിരുന്നു. മനുഷ രക്തം രുചിച്ചറിഞ്ഞ കടുവകള്‍ സ്ഥലം വിട്ടു പോകുകയില്ലെന്നും, കാട്ടില്‍ പതിയിരുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങുകയുമാണ് ചെയ്യുന്നതെന്ന നിഗമനങ്ങളും ഭീതി വര്‍ധിപ്പിച്ചിരുന്നു. കാല്‍പാടുകളുടെ പരിശോധനയില്‍ ഒന്നില്‍ കൂടുതല്‍ കടുവകള്‍ ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. കടുവയും രണ്ട് കുട്ടികളും ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ശരീര ഉഷ്മാവ് അറിഞ്ഞ് പുലിയുടെയും, കടുവകളുടെയും ചിത്രമെടുക്കുന്നതും, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരം ജീവികളുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്നതുമായ സാങ്കേതിക വിദ്യയാണ് ടൈഗര്‍ ട്രാപ്പ് ക്യാമറകള്‍ക്കുള്ളത്.

കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായതോടെ വനത്തോടു ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ ഏറെ ഭീതിയിലാണ്. തണ്ണിത്തോട് പ്ലാന്റേഷന്‍ മേഖലയില്‍ വിനീഷിന്റെ മരണം നടന്ന പ്രദേശത്ത് വനം വകുപ്പ്കൂടുകള്‍ സ്ഥാപിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category