1 GBP = 92.70 INR                       

BREAKING NEWS

പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞേ മതിയാകൂ; കേരളത്തിന്റെ ഏഴുദിവസമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല; മടങ്ങിയെത്തുന്നവരുടെ ആകെ നിരീക്ഷണ കാലം 28 ദിവസം; സര്‍ക്കാര്‍ സെന്ററില്‍ നിന്ന് പോയാലും രണ്ടാഴ്ച വീട്ടില്‍ കഴിഞ്ഞേ മതിയാകൂ; കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം കേരളം പാലിച്ചേ മതിയാകൂവെന്നും ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍; പ്രവാസികള്‍ക്ക് സൗജന്യ യാത്ര വേണമെന്ന ആവശ്യം തള്ളി സുപ്രീംകോടതിയും; പ്രവാസികള്‍ക്ക് ഇനി കര്‍ശന ഹെല്‍ത്ത് പ്രോട്ടോകോള്‍

Britishmalayali
kz´wteJI³

കൊച്ചി: കൊറോണക്കാലത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. നിരീക്ഷണ കാലാവധി 28 ദിവസമാണെന്നും ഇതില്‍ പകുതി ദിവസം ഹോം ക്വാറന്റൈന്‍ മതിയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ സെന്ററുകളില്‍ നിരീക്ഷണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളിക്കളയുകായണ്. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പാലിക്കേണ്ടതുണ്ടെന്നും ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് സൗജന്യ യാത്ര വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരള പ്രവാസി സംഘത്തിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ പ്രവാസികള്‍ക്ക് യാത്രയ്ക്ക് സ്വന്തം കാശ് നല്‍കേണ്ടി വരും.

പ്രവാസിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അപ്പോഴാകും അന്തിമ തീരുമാനം ഉണ്ടാവുക. എന്നാല്‍ കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ഹൈക്കോടതി ഉത്തരവിടാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ കേന്ദ്ര മാനദണ്ഡങ്ങള്‍ മാറ്റിയില്ലെങ്കില്‍ പ്രവാസികള്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികളില്‍ കൊച്ചിയില്‍ അഞ്ചുപേരെയും കരിപ്പൂരില്‍ മൂന്നുപേരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അബുദാബിയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയത്.

മടങ്ങിയെത്തിയ പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പുറത്തെത്തിച്ചത്. അബുദാബിയില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ചു പേരെ രോഗ സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ താപനില കൂടുതലായി കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ചുപേരില്‍ കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ചു ആംബുലന്‍സുകളിലായാണ് ഇവരെ വിമാനത്താവളത്തില്‍ നിന്ന് കളമശ്ശേരിക്കു കൊണ്ടു പോയത്. പരിശോധനകള്‍ക്കു ശേഷം വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്. നേരത്തെ അബുദാബി വിമാനത്താവളത്തിലെ പരിശോധനയില്‍ ഇവര്‍ക്കു കുഴപ്പമൊന്നും കണ്ടിരുന്നില്ല.

നിരീക്ഷണത്തില്‍ കഴിയാന്‍ താല്പര്യം പ്രകടിപ്പിച്ച 17 പേരെ കളമശ്ശേരിയിലെ എസ് സി എം എസിലെ നിരീക്ഷണത്തിലേക്ക് കൊണ്ടുവന്നത്. അതില്‍ കണ്ണൂര്‍ സ്വദേശിനിയായ ഒരു ഗര്‍ഭിണിയുമുണ്ട്. അവരെ ഇന്ന് കണ്ണൂരിലേക്ക് അയക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത് മൂന്നുപേര്‍ക്ക്. രാത്രി ഒന്നുവരെ നടന്ന പരിശോധനയിലാണ് മൂന്നുപേരെ ഐസൊലേഷനിലേക്ക് മാറ്റിയത്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്കരോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും, ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്.

കൊച്ചിയിലെത്തിയ യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാല് കുട്ടികളുമുണ്ട്. 30 പേര്‍ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവരാണ്. മെഡിക്കല്‍ എമര്‍ജന്‍സിയില്‍ 16 പേരുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരില്‍ 85 പേര്‍ക്ക് വീടുകളില്‍ത്തന്നെ നിരീക്ഷണം അനുവദിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇതില്‍ 51 പേര്‍ അടിയന്തര ചികിത്സയ്ക്കാണു വരുന്നത്. 19 ഗര്‍ഭിണികള്‍, 75 വയസ്സിനു മുകളിലുള്ള ആറുപേര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തിയ രണ്ടുപേര്‍ എന്നിവരെയും സ്വയം നിരീക്ഷണത്തില്‍ വീടുകളിലേക്ക് പോകാനനുവദിച്ചു. ബാക്കിയുള്ളവരെ 7 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പറ്റില്ലെന്നാണ് കേന്ദ്ര നിലപാട്. ക്വാറന്റൈനിലാകുന്ന പ്രവാസികളെ നിരീക്ഷിക്കാനും ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ രണ്ട് സമിതികള്‍ പ്രവര്‍ത്തിപ്പിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായിരുന്നു കേന്ദ്ര തീരുമാനം.

വാര്‍ഡ് അംഗങ്ങളുടെ മേല്‍നോട്ടത്തിലുള്ള മോണിറ്ററിങ് സമിതിയും ചെയര്‍പേഴ്‌സണ്‍ നയിക്കുന്ന തദ്ദേശസ്ഥാപനതലത്തിലുള്ള കമ്മിറ്റിയും. മോണിറ്ററിങ് സമിതിയംഗങ്ങളില്‍ ഒരാള്‍, നിരീക്ഷണത്തിലായ പ്രവാസികളുടെ വീടുകളില്‍ ദിവസവുമെത്തും. അതുമതിയെന്ന സര്‍ക്കാര്‍ തീരുമാനം കേന്ദ്രം അംഗീകരിക്കില്ലെന്നാണ് പുറത്തു വരുന്ന സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category