1 GBP = 92.50 INR                       

BREAKING NEWS

സുന്ദരമോഹന വാര്‍ത്തകള്‍ കേട്ട് ഇങ്ങോട്ട് ഓടിച്ചാടി എത്താന്‍ വെമ്പുന്നവര്‍ അറിയുക- ഇവിടെ ഒന്നും ഇതുവരെ ശരിയായിട്ടില്ല; ഇങ്ങോട്ട് വരുന്ന വഴി തന്നെ നിങ്ങള്‍ രോഗികളാവും; 14 ദിവസം ഏകാന്തവാസം നടത്തി വട്ടാകും; വീട്ടില്‍ ചെന്നാല്‍ നാട്ടുകാരുടെ പ്രാക്കും ചീത്തവിളിയും കേള്‍ക്കാം; ഇങ്ങോട്ട് ഓടിക്കയറുന്നതിന് മുന്‍പ് അറിയുക...

Britishmalayali
kz´wteJI³

ടുവില്‍ പ്രവാസികള്‍ നമ്മുടെ നാട്ടില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെയും ഇന്നുമായി ഏതാണ്ട് ആയിരത്തോളം ഗള്‍ഫ് മലയാളികള്‍ കേരളം കണ്ട് കഴിഞ്ഞു. അവരില്‍ പലരും ഈ നാട്ടിലേക്ക് തിരിച്ചുവരാന്‍ വെമ്പി ഇരുന്നവരാണ്. പക്ഷേ അവരിവിടെ എത്തിക്കഴിഞ്ഞപ്പോള്‍ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകാന്‍പറ്റുന്ന സാഹചര്യമില്ല. ഏഴുദിവസമെങ്കിലും ക്വാറന്റൈന്‍ ചെയ്ത ശേഷം മാത്രമേ മടങ്ങനാകൂ എന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കില്‍ ഇപ്പോള്‍ അത് കുറഞ്ഞത് 14 ദിവസമായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഏഴ് ദിവസം എന്ന് പറഞ്ഞത് എന്നതിനെ കുറിച്ച് ഇപ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്.

ഈ വാഗ്ദാനം പ്രവാസികള്‍ക്ക് കൊടുക്കുന്നത് വരെ കുറഞ്ഞത് 14 ദിവസം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍, ഏഴ് ദിവസം മതി എന്ന മോഹനവാഗ്ദാനവുമായി ഇവിടെ എത്തിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നു 14 ദിവസം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാ എന്ന്. അതായത് നിങ്ങള്‍ ഈ നാട്ടില്‍ എത്തിയാല്‍ സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ 14 ദിവസം കഴിയേണ്ടിവരും. അതിന് ശേഷം 14 ദിവസം നിങ്ങള്‍ വീട്ടില് ചെന്നാല്‍ അവിടെയും വീട്ടില്‍ തന്നെ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരും. വീട്ടില്‍ ചെന്നാല്‍ എന്തുമായി, ആരും ഒന്നും അറിയില്ല എന്ന് കരുതിയാല്‍ തെറ്റാണ്. നിങ്ങള്‍ കരുതുന്നതിനെകാട്ടിലും ഊഹിക്കുന്നതിനെകാട്ടിലും വലിയ ജാഗ്രതയിലാണ് കേരളീയ സമൂഹം.

ആരെ എവിടെയൊക്കെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്, അവര്‍ വീട് വിട്ട് ഇറങ്ങുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയാണ് നമ്മുടെ ചുറ്റുമുള്ളവര്‍. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ കരീബിയന്‍ രാജ്യത്ത് നിന്ന് വന്നപ്പോള്‍ അവിടെ ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്നിട്ടും ആലപ്പുഴയില്‍ അവരനുഭവിച്ച യാതനക്ക് കയ്യുംകണക്കുമില്ല. അവര്‍ താമസിച്ചിരുന്ന വീടിന്റെ ഗെയ്റ്റിന് മുമ്പില്‍ ആളുകള്‍ ബഹളം വെക്കാന്‍ കൂടിയിട്ട് ഒടുവില്‍ പൊലീസിനെ വിളിച്ചാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. അതായത്, നിങ്ങള്‍ സര്‍ക്കാര്‍ ക്വാറന്റൈന് ശേഷം നിങ്ങളുടെ വീട്ടില്‍ ചെന്നാല്‍ പോലും നിങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യമില്ല.

സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസം ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വിളിപ്പാടകലെ ഉണ്ടെങ്കിലും നിങ്ങള്‍ക്കവരെ കാണാന്‍ കഴിയില്ല എന്നാണ്. അതിനേക്കാള്‍ ഭയാനകമായ കാര്യം അനേകം പേരെ പലയിടങ്ങളില്‍ നിന്നും എത്തിച്ച് വിമാനത്തില്‍ ഇങ്ങോട്ട് കൊണ്ടുവരുന്നു. നേരത്തേ പറഞ്ഞിരുന്നത് പോലെ ഒരു സീറ്റില്‍ ഒരാളെയല്ല കൊണ്ടുവരുന്നത് എന്നും സാമൂഹിക അകലം ഒന്നും പാലിക്കാതെ വിമാനത്തിലെ രണ്ട് സീറ്റിലും ആളെ കൊണ്ടുവരുന്നു എന്നും വ്യക്തമായിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category