1 GBP =93.80 INR                       

BREAKING NEWS

കൊവിഡ് സപ്പോര്‍ട്ട് അപ്പീല്‍ നാലായിരം പൗണ്ട് കഴിഞ്ഞു; ഇതുവരെ ആശ്വാസമായത് നിരവധി ആളുകള്‍ക്ക്... അപേക്ഷാ രീതികള്‍ ലഘൂകരിച്ച് ചാരിറ്റി ഫൗണ്ടേഷന്‍

Britishmalayali
kz´wteJI³

കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമാവശ്യമുള്ളവര്‍ക്കു ഫണ്ട് നല്‍കുവാനുള്ള അപേക്ഷാ രീതികള്‍ ചാരിറ്റി ഫൗണ്ടേഷന്‍ കൂടുതല്‍ അനായാസമാക്കിയിരിക്കുകയാണ്. കോവിഡ് സപ്പോര്‍ട്ട് അപ്പീലുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് മാത്രമാവും ഈ ഇളവുകള്‍ നല്‍കുക. സാധാരണ രീതിയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത് അയയ്ക്കുന്നതിന് പകരം അപേക്ഷകന്റെ ആവശ്യങ്ങളടക്കം ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹെല്‍പ് ലൈനിലേയ്ക്ക് ഇമെയില്‍ ചെയ്താല്‍ മതിയാവും.

ട്രസ്റ്റിമാര്‍ അന്വേഷിച്ച് യോഗ്യതയുണ്ടെന്ന് ട്രസ്റ്റിന് ബോധ്യപ്പെട്ടാല്‍ മാത്രം ചെറിയ സഹായം നല്‍കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടം തിരിയുന്നവര്‍ക്ക് ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് സ്‌കാന്‍ ചെയ്തു തിരിച്ചയയ്‌ക്കേണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പെട്ടെന്ന് തന്നെ അര്‍ഹരായവര്‍ക്ക് പൈസ എത്തിച്ച് കൊടുക്കുവാന്‍ വേണ്ടിയാണ് ട്രസ്റ്റിമാര്‍ ചേര്‍ന്ന് ഈ തീരുമാനം എടുത്തത്. ചാരിറ്റി ഫൗണ്ടേഷന്റ അക്കൗണ്ടുകള്‍ പരിശോധിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് എക്‌സാമിനറുമായും ചര്‍ച്ച ചെയ്താണ് ഇങ്ങനെ പേപ്പര്‍ വര്‍ക്കുകള്‍ ലഘൂകരിക്കുവാന്‍ തീരുമാനിച്ചത്.

കോവിഡിന്റെ ദുരിതത്തില്‍പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ രൂപീകരിച്ച ഹെല്‍പ് ലൈനിലേയ്ക്ക് ഇന്നലെ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍നിന്നും മറ്റൊരു കുടുംബം വിളിച്ചത് കരളലിയിപ്പിക്കുന്ന കഥയുമായാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബ്രിട്ടനിലെത്തിയ ഈ യുവകുടുംബത്തിന് ആഴ്ചകള്‍ക്കു മുമ്പ് പിറന്ന നവജാത ശിശുവടക്കം രണ്ടു ചെറിയ കുട്ടികളാണുള്ളത്. കുടുംബനാഥന്റെ ഏക വരുമാനമാര്‍ഗ്ഗമായ ജോലി മാസങ്ങള്‍ക്ക് മുമ്പേ നഷ്ടപ്പെട്ടതോടെ കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണമടക്കം വീട്ടുസാധനങ്ങളും വീടിന്റെ വാടകയുമടക്കവുമുള്ള കാര്യങ്ങള്‍ക്ക് മുടക്കമായി. മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളടക്കമുള്ള സഹായങ്ങള്‍ കൊണ്ടാണ് ഇത്രയും നാള്‍ തള്ളി നീക്കിയത്. എന്തെങ്കിലും വിധത്തിലുള്ള സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഇവര്‍ ഹെല്‍പ്പ് ലൈനിലേയ്ക്ക് വിളിക്കുന്നത്. ഈ കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ് അടിയന്തിരമായി 250 പൗണ്ട് നല്‍കുവാന്‍ ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഈ തുക ഓണ്‍ലൈനില്‍ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തത് നല്‍കുകയും ചെയ്തു.
 
മാഞ്ചസ്റ്ററിനടുത്ത് വാറിങ്ടണില്‍ നിന്നുള്ള മൂന്നു വിദ്യാര്‍ഥികളും സഹായമാവശ്യപ്പെട്ട് ട്രസ്റ്റിന്റെ ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കൊഴ്‌സിനായെത്തിയ ഇവരും കൊറോണയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പെട്ട് ദുരിതത്തിലാവുകയായിരുന്നൂ. വന്നയുടന്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും പനി പിടിപെട്ട് ഐസോലേഷനില്‍ പോവുകയായിരുന്നു. ഭര്‍ത്താവും ഭാര്യയുമടങ്ങുന്ന യുവദമ്പതികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന ഇവര്‍ മൂന്നു പേരും വാടകയ്ക്കും നിത്യച്ചിലവിനുമായി വളരെ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. ഈ കുടുംബത്തിന് 150 പൗണ്ടും പെണ്‍കുട്ടിയ്ക്ക് 100 പൗണ്ടുമാണ് നല്‍കുക.

നാട്ടില്‍ നിന്നും വെറും നാല് മാസം മുമ്പ് ഈസ്റ്റ് ഹാമിലെത്തിയ ഫാമിലിയും സഹായമന്വേഷിച്ച് ബന്ധപ്പെട്ടിരുന്നു. രണ്ട് വയസ്സ് പ്രായമായ കുട്ടിയടക്കമുള്ള കുടുംബത്തിന് 100 പൗണ്ട് അടിയന്തിര സഹായം നല്‍കുകയും ചെയ്തു. ഇതിനകം, താമസസൗകര്യം നഷ്ടപ്പെട്ട് തെരുവില്‍ കഴിയേണ്ടി വന്ന ഈസ്റ്റ്ഹാമിലെ മലയാളിക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിയ തുക കൊണ്ട് തല്‍ക്കാലം ഒരു സൗകര്യം ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. മാഞ്ചസ്റ്ററിലെ നാല് സ്റ്റുഡന്റ്‌സിന് ജോലിക്ക് കയറുവാന്‍ ആവശ്യമായ ട്രെയിനിംഗ് ഫീസും കഴിഞ്ഞ ദിവസം നല്‍കുകയുണ്ടായി.

3698.50 പൗണ്ട് വിര്‍ജിന്‍ മണി വഴി ലഭിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ 550 പൗണ്ടുമായി മൊത്തം 4248.50 പൗണ്ടാണ് ഇതുവരെ കോവിഡ് സപ്പോര്‍ട്ട് അപ്പീല്‍ വഴി ഇതുവരെ സമാഹരിച്ചിരിക്കുന്നത്. ഭക്ഷണത്തിനും ബേബി ഫുഡ്ഡിനുമൊക്കെയായി കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങളില്‍നിന്നുള്ള വിളികളും വന്നു തുടങ്ങിയതോടെയാണ് ചാരിറ്റി ഫൗണ്ടേഷന്‍ നേരിട്ട് സഹായം നല്‍കുവാന്‍ തീരുമാനിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടില്‍ കരുതിയിരിക്കുന്ന ജനറല്‍ ഫണ്ട് ഈയൊരു ആവശ്യത്തിന് ഒരുതരത്തിലും തികയുകയില്ലായെന്ന നിഗമനത്തിലാണ് 'കോവിഡ് സപ്പോര്‍ട്ട് അപ്പീലി'ന് തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ കോളുകള്‍ വരുമ്പോള്‍ ലഭിക്കുന്ന തുക കൊണ്ട് ഭക്ഷണമടക്കമുള്ള ആവശ്യത്തിന് നേരിട്ട് സഹായം നല്‍കുക എന്നുള്ളതായിരിക്കും ചെയ്യുക.

വീട് വാടകയടക്കമുള്ള ചിലവുകളുടെ ആവശ്യങ്ങളും ഉയരുന്നുണ്ടെങ്കിലും തല്‍ക്കാലം അത്രയും വലിയ തുകകളുടെ സഹായം എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമായിരിക്കുമെന്നും ട്രസ്റ്റിമാര്‍ വിലയിരുത്തി. സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും സ്റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമുള്ള നടപടികളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള കടകളില്‍ സാധനങ്ങള്‍ ലഭ്യമായത് കൊണ്ടും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ വീടു വിട്ട് ഇറങ്ങാനാവുമെന്നും ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സഹായമുപയോഗിച്ച് ഈ മാര്‍ഗ്ഗ നിര്‍ദേശം പ്രയോജനപ്പെടുത്തി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കും. ഈ അപ്പീലിലേയ്ക്ക് സംഭാവനകള്‍ നല്‍കിത്തുടങ്ങുവാന്‍ സന്നദ്ധമായി ഇതിനകം തന്നെ മിക്ക ട്രസ്റ്റികളും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.

തുടക്കത്തില്‍ ഹെല്‍പ്പ് ലൈനിലേയ്ക്കുള്ള കോളുകള്‍ കുറവായിരുന്നുവെങ്കിലും ഓരോ ദിവസം കഴിയുന്തോറും വിളികളുടെ എണ്ണം കൂടി വരികയാണ്. ലോക്ക് ഡൗണ്‍ നീളുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി കൂടുന്നതനുസരിച്ചു മിക്കവരുടെയും കരുതല്‍ ശേഖരം കുറഞ്ഞു വരുന്നത് കൊണ്ടും വരുമാനമാര്‍ഗ്ഗം അടഞ്ഞത് കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. എന്‍എച്ച്എസ്, നഴ്‌സിംഗ് ഹോം, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ തൊഴിലിടങ്ങളിലല്ലാതെ ജോലി ചെയ്തുകൊണ്ടിരുന്ന പല മലയാളി കുടുംബങ്ങളുടെയും ജോലികള്‍ ഓരോ ദിവസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കൊറോണ വൈറസിന്റ വ്യാപനം തുടങ്ങിയ മാര്‍ച്ച് മാസത്തില്‍ തന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരു ഹെല്‍പ് ലൈന്‍ ഡെസ്‌ക് ആരംഭിച്ചിരുന്നു. കൂടാതെ, ട്രസ്റ്റികളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന ഒരു സംയുക്ത കമ്മിറ്റിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരുന്നു. 02086387457/03300010641 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്‍മെന്റിന്റെ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
 
വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിവരങ്ങള്‍ ചുവടെ:
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category