1 GBP = 92.70 INR                       

BREAKING NEWS

നഴ്സുമാരെ പിരിച്ചുവിടുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്ന് സര്‍ക്കാര്‍; ഇത്തരം നടപടിയുണ്ടാകുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍; മഹാമാരി കാലത്ത് നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ നീക്കത്തിന് തിരച്ചടി; കേസ് വീണ്ടും പരിഗണിക്കുന്നത് വേനല്‍ അവധിക്ക് ശേഷം

Britishmalayali
kz´wteJI³

കൊച്ചി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുകയാണ് ലോകം. ഇതിനിടെ കേരളത്തില്‍ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികള്‍ എത്താത്ത അവസ്ഥയാണ് നിലവിലുള്ളത്. കോവിഡിന് മുമ്പ് രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ ഇപ്പോള്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഇതോടെ മുമ്പ് നേടിയ ലാഭത്തിന്റെ കാര്യങ്ങളെല്ലാം മറന്ന് നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി ചില മാനേജ്മെന്റുകള്‍ രംഗത്തെത്തിയിരുന്നു. വന്‍കിട ആശുപത്രികള്‍ പോലും ഇത്തരം നടപടികളുമായി മുന്നോട്ടു പോയതോടെ ഹൈക്കോടതിയെ സമീപിക്കുകയാണ് നഴ്സുമാര്‍ ചെയ്തത്.

അതേസമയം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരെ പിരിച്ചുവിടുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്യരുതെന്നു നിര്‍ദേശിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസു പരിഗണിക്കവേ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖാവരണവും കൈയുറയും ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ജോലിസുരക്ഷയടക്കം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി പ്രകാശ് ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ശമ്പളം പൂര്‍ണമായും നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കേസില്‍ കക്ഷിചേര്‍ന്ന പ്രൈവറ്റ് ഹോസ്പിറ്റല്‍സ് മാനേജ്മെന്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തോടൊപ്പം ഇതു രേഖപ്പെടുത്തി. ഹര്‍ജി 20-ന് പരിഗണിക്കാന്‍ മാറ്റി.

നഴ്സുമാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുകയും പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്ന് മാര്‍ച്ച് 26ന് ലേബര്‍ കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടച്ചുപൂട്ടലോ താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടലോപോലും ഈ സമയത്ത് പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സര്‍ക്കാറിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രജ്ഞിത്ത് തമ്പാനാണ് ഹൈക്കോടതിയില്‍ ഹാജരായി നിലപാട് അറിിച്ചത്. അഡ്വ. രാകേഷ് ശര്‍മ്മ, അഡ്വ. മാത്യു, അഡ്വ.ശ്രീറാം . കേസില്‍ മാനേജ്മെന്റ് അസാസിയേഷനുകളും കക്ഷി ചേര്‍ന്നിരുന്നു. ജസ്റ്റിസ് ഷാജി പി ചാലിയാണ് കേസ് പരിഗണിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category