1 GBP = 92.70 INR                       

BREAKING NEWS

ഖദീജയെ പാമ്പു കടിച്ചത് വയലില്‍ ആടിനെ മെയ്ക്കുന്നതിനിടെ; ആദ്യം ചികിത്സ തേടിയത് അരിക്കണ്ടംപാക്കിലുള്ള വിഷവൈദ്യന്റെ അടുത്ത്; മരുന്ന് നല്‍കി പറഞ്ഞയച്ച വൈദ്യന്‍ ഛര്‍ദ്ദിയുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു; രാത്രിയില്‍ ഛര്‍ദ്ദി തുടങ്ങിയതോടെ വൈദ്യരെ വിളിച്ചപ്പോള്‍ പേടിക്കാനില്ലെന്ന് മറുപടി; രാവിലെ അവശനിലയില്‍ ആയതോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു; ഗുരുതരമെന്ന് കണ്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവേ മരണം; കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍

Britishmalayali
ജാസിം മൊയ്തീന്‍

മലപ്പുറം: പാമ്പു കടിയേല്‍ക്കുമ്പോള്‍ ആദ്യം വേണ്ടത് ആശുപത്രികളെ സമീപിക്കുകയാണെന്നത് നിരന്തരമായി കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന കാര്യമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റ് വിഷവൈദ്യന്മാരുടെ അടുക്കല്‍ പോയി ചികിത്സ ഫലിക്കാതെ മരിച്ചു പോയി നിരവധി പേരുടെ വാര്‍ത്തകള്‍ അടുത്തകാലത്തു പുറത്തുവന്നിരുന്നു. കൃത്യസമയത്ത് ആന്റിവെനം നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ മാത്രമേ പാമ്പു കടിയേറ്റ ആളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ആളുകള്‍ കൃത്യസമയത്ത് ചികിത്സ തേടാത്തതാണ് ജീവന്‍ പൊലിയാന്‍ ഇടയാക്കുന്നത്.

വണ്ടൂരില്‍ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് വീട്ടമ്മ മരിക്കാന്‍ ഇടയാക്കിയ സംഭവത്തിലും വില്ലനായത് കൃത്യസമയത്ത് ചികിത്സ തേടാത്ത സംഭവമായിരുന്നു. പാമ്പു കടിയേറ്റ ഉടനെ ചികിത്സക്കായി ആദ്യം സമീപിച്ചത് വണ്ടൂര്‍ പാണ്ടിക്കാട് റൂട്ടില്‍ അരിക്കണ്ടംപാക്ക് ബാങ്ക് പടിക്ക് സമീപമുള്ള ചെമ്മന്തട്ട ജബ്ബാര്‍ ഹാജി എന്ന വിഷവൈദ്യ ചികിത്സകനെയായിരുന്നു. വണ്ടൂര്‍ പോരൂര്‍ നായപ്പല്ലി കാരക്കാടന്‍ ഹംസയുടെ ഭാര്യ ഖദീജയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഖദീജയെ പാമ്പുകടിക്കുന്നത്. വീടിനടുത്തുള്ള വയലില്‍ ആടിനെ മെയ്ക്കുന്നതിനിടെയിലാണ് ഖദീജയെ പാമ്പുകടിക്കുന്നത്. ഉടനെ തന്നെ വിഷവൈദ്യ ചികിത്സകന്റെ അടുത്ത് ചികിത്സക്കെത്തുകയായിരുന്നു.

മരുന്ന് നല്‍കി പറഞ്ഞയച്ച വൈദ്യന്‍ ഛര്‍ദ്ദിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ ഛര്‍ദ്ദിയും വേദനയുമുണ്ടായപ്പോള്‍ വൈദ്യനെ അറിയിച്ചപ്പോള്‍ മരുന്ന് തുടരാനാണ് ഇയാള്‍ നിര്‍ദ്ദേശിച്ചത്. പിന്നീട് രാവിലെ രോഗി തീരെ അവശയായപ്പോള്‍ വൈദ്യരെ വീണ്ടും ബന്ധപ്പെട്ടിരുന്നു എങ്കിലും നേരത്തെ പറഞ്ഞ മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രോഗി ബോധരഹിതയായപ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടുകാര്‍ ആംബുലന്‍സ് വിളിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അത്യാസന്ന നിലയിലായിരുന്ന രോഗിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മഞ്ചേരി പ്രശാന്തി ആശുപത്രിയിലേക്കും അവിടെ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മരണപ്പെട്ട ഖദീജയുടെ ബന്ധു മറുനാടന്‍ മലയാളിയോട് പറഞ്ഞു.

അതേ സമയം വര്‍ഷങ്ങളായി അരിക്കണ്ടംപാക്ക് ബാങ്ക്പടിക്ക് സമീപം വിഷവൈദ്യ ചികിത്സ നടത്തുന്നയാളാണ് ഖദീജയെ ആദ്യം ചികിത്സിച്ച ജബ്ബാര്‍ ഹാജി. ഇയാളുടെ സഹോദരനും സമീപ പ്രദേശത്ത് വിഷവൈദ്യനായി ചികിത്സ നടത്തുന്നുണ്ട്. ദിനംപ്രതി നിരവധി പേരാണ് ഇവിടെയെത്തുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചതായി ആര്‍ക്കും അറിയില്ല. വണ്ടൂര്‍, പാണ്ടിക്കാട്, കാളികാവ് തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഇദ്ദേഹത്തിന്റെ അടുക്കല്‍ ചികിത്സക്ക് വരുന്നത്. ഈ വിശ്വാസ്യത കൊണ്ട് തന്നെയാണ് ഖദീജയെയും ആദ്യം ഇയാളുടെ അടുത്ത് ചികിത്സക്കെത്തിച്ചത്. ആയിഷയാണ് മരിച്ച ഖദീജയുടെ മാതാവ്. നുസ്‌റത്ത്, റജീന എന്നിവര്‍ മക്കളും അബ്ബാസ് മരുമകനും.

കേരളത്തിലെ വിഷപാമ്പുകള്‍ പത്ത് തരം മാത്രം
കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്. അതായത് കരയില്‍ കാണുന്ന 96 തരം പാമ്പുകള്‍ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍ത്ഥം. മൂര്‍ഖന്‍ (Cobra), വെള്ളിക്കെട്ടന്‍ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കന്‍ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്ന് നിര്‍ബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകര്‍ ഉപയോഗിക്കുന്നതെന്നാണ് അലോപ്പതി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഒരു കാര്യം കൂടി, എല്ലാവരും ഭീതിയോടെ വര്‍ണ്ണിക്കുന്ന രാജവെമ്പാല കടിച്ച് കേരളത്തില്‍ മനുഷ്യ മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനു കാരണങ്ങള്‍ പലതാവാം. പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ഭാരത സീറം ആന്‍ഡ് വാക്സിന്‍സ്, ഹൈദരാബാദിലെ വിന്‍സ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളില്‍ ആന്റി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിര്‍മ്മിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category