1 GBP = 92.70 INR                       

BREAKING NEWS

കോവിഡിന്റെ നിര്‍ണായക സമയത്ത് ഉപകാരപ്പെടില്ലെങ്കില്‍ പിന്നെ എന്തിനാണീ 'ഡല്‍ഹീ മന്ത്രി'? ഉത്തരേന്ത്യയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത മലയാളികള്‍ അന്വേഷിക്കുന്നത് ഡല്‍ഹിയിലെ കേരളത്തിന്റെ' പ്രത്യേക പ്രതിനിധി'യെ; നാട്ടിലേക്കുള്ള തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ കലിപ്പോടെ മലയാളികള്‍; ഡല്‍ഹി മലയാളികളുടെ വിഷയത്തില്‍ ഒന്നും ചെയ്യാതെ നാട്ടിലേക്ക് മുങ്ങിയ സമ്പത്തിന് എന്തിന് കാബിനെറ്റ് റാങ്കും കാറുമെന്ന ചോദ്യം; ഖജനാവ് പൊടിക്കാന്‍ വേണ്ടി മാത്രമുള്ള നിയമനത്തില്‍ വിമര്‍ശനം കടുക്കുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇടതു സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം നടന്ന ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങളില്‍ മത്സരിച്ചു തോറ്റ ഇടതു സ്ഥാനാര്‍ത്ഥി എ സമ്പത്തിനെ കാബിനെറ്റ് പദവിയോടെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായി നിയമച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലക്ഷം രൂപ ശമ്പളവും കാറും പരിചാരകരും അടക്കമുള്ള നിയമനം നടത്തിയത് ഡല്‍ഹിയില്‍ സര്‍ക്കാറിന് കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ വേണ്ടിയാണെന്നായിരുന്നു വെപ്പ്. എന്നാല്‍, ഈ നിയമനം കൊണ്ട് യാതൊരു ഉപകാരവും ഇതുവരെ ആര്‍ക്കും ഉണ്ടായതുമില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശ്രമഫലമായി കിട്ടിയ കാര്യങ്ങള്‍ പോലും ഇത് തന്റെ സ്വന്തം പേരിലാക്കാന്‍ ശ്രമിച്ചും സമ്പത്ത് സ്വയം അപഹാസ്യനായിരുന്നു.

ഇപ്പോള്‍ ശക്തമായ വിമര്‍ശനമാണ് കേരളത്തിന്റെ ഡല്‍ഹി മന്ത്രിക്കെതിരെ ഉയരുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം തടിയുമായി രക്ഷപെട്ട സമ്പത്തിന്റെ വാര്‍ത്ത നേരത്തെ മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ള മലയാളികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കേണ്ട സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയാണ് സ്ഥലത്തില്ലാതായത്. പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് നാട്ടിലേക്ക് മടങ്ങിയതിനെതിരെ ഇപ്പോല്‍ കടുത്ത വിമര്‍ശനമാണ് ഡല്‍ഹി മലയാളികള്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്.

മലയാളികളുടെ തിരിച്ചുപോക്കിന്റെ കാര്യത്തില്‍ വ്യക്തയില്ലെന്ന് നിരവധി പരാതികള്‍ ഉയരുമ്പോളാണ് പ്രത്യേക പ്രതിനിധിയുടെ അഭാവം വലിയ ചര്‍ച്ചയാകുന്നത്. സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ ഏകോപ്പിപിക്കാനാണ് പ്രത്യേക പ്രതിനിധിയായി മുന്‍ എംപിയായ എ സമ്പത്തിനെ കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിയമിച്ചത്. സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും മലയാളികളുടെ വിഷയങ്ങളില്‍ ഇടപെടാനുമായിരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നിയമനത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായി. എന്നാല്‍ രാജ്യതലസ്ഥാനത്ത് മലയാളികള്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതിനിധി ഡല്‍ഹിയില്‍ ഇല്ല.

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ആവശ്യം തള്ളിയത് ഡല്‍ഹിയിലെ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ആ വിഷയത്തിലും കേരളത്തിന്റെ പ്രതിനിധി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തില്‍ അടക്കം മലയാളികള്‍ നിലവില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇവയിലൊന്നും ഇടപെടാതെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ സംസ്ഥാന ഭവനുകളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മടങ്ങിയതെന്നും നിലവില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് എ സമ്പത്തിന്റെ ഓഫീസിന്റെ പ്രതികരണം.

കൊറോണ സമയത്ത് ധൃതി പിടിച്ചുള്ള സമ്പത്തിന്റെ കേരളത്തിലേക്കുള്ള വരവ് ഭരണ കേന്ദ്രങ്ങളില്‍ തന്നെ അതൃപ്തി വളര്‍ത്തിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ആയതിനാല്‍ മുറുമുറുപ്പ് പലരും കടിച്ചമര്‍ത്തുകയായിരുന്നു. സമ്പത്ത് സ്ഥാനം ഏറ്റെടുത്തതോടെ കേരള-ഡല്‍ഹി ബന്ധങ്ങള്‍ എകൊപിപ്പിക്കുന്നത് സമ്പത്ത് നേരിട്ടാണ്. ഇതില്‍ മറ്റുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൈകടത്താറുമില്ല. പ്രവാസികളെ നാട്ടിലെത്തിക്കല്‍, പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള തടസങ്ങള്‍ നീക്കുക, അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കുക, ലോക്ക് ഡൗണില്‍ തുടരവേ കേരളത്തിനുള്ള കൂടുതല്‍ ധനസഹായം നേടിയെടുക്കുക തുടങ്ങിയ ഒട്ടുവളരെ ആവശ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് പ്രത്യേക പ്രതിനിധി ഡല്‍ഹിയില്‍ ഇല്ലാതിരിക്കുന്നത്.

കേന്ദ്രത്തില്‍നിന്നുള്ള സഹായധനങ്ങള്‍ കാര്യക്ഷമമായും എളുപ്പത്തിലും നേടിയെടുക്കുക എന്ന ലക്ഷ്യം സമ്പത്തിനെ നിയോഗിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഇതിനായാണ് മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി എ.സമ്പത്തിനെ ഡല്‍ഹിയില്‍ നിയോഗിക്കുന്നത്. കാബിനെറ്റ് പദവിയും ഓഫീസും ഓഫീസ് സ്റ്റാഫും അടക്കമുള്ള വലിയ സൗകര്യങ്ങളാണ് കേരള ഹൗസില്‍ സമ്പത്തിനായി മുഖ്യമന്ത്രി നല്‍കിയത്. നീണ്ട പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുന്‍പാണ് സമ്പത്തിന് പുതിയ പദവി മുഖ്യമന്ത്രി നല്‍കിയത്. കൊറോണ പടരുകയും രാജ്യം ലോക്ക് ഡൗണില്‍ തുടരുകയും ചെയ്യുന്ന വേളയില്‍ കേരള സര്‍ക്കാരിന്റെ ഈ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യം ചര്‍ച്ചാവിഷയമാണ്.

ജനതാകര്‍ഫ്യു പ്രഖ്യാപന വേളയില്‍ എന്തിനു ഇത്ര ധൃതി പിടിച്ച് സമ്പത്ത് നാട്ടിലേക്ക് മടങ്ങി എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഡല്‍ഹില്‍ ഇല്ലെങ്കിലും ഡല്‍ഹില്‍ തുടരുന്നു എന്ന മട്ടിലാണ് സമ്പത്ത് സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. താന്‍ ഡല്‍ഹിയിലില്ല എന്ന കാര്യം പുറത്ത് വരുന്നതില്‍ സമ്പത്തിനു തന്നെയുള്ള നിര്‍ബന്ധത്തിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുകയും ചെയ്യുന്നു. നാട്ടിലേക്ക് മടങ്ങിയ സമ്പത്ത് ഇപ്പോള്‍ ഒരു മാസത്തിലേറെയായി ഡല്‍ഹിയിലില്ല. തിരുവനന്തപുരത്തെ വീട്ടിലിരുന്നാണ് പ്രത്യേക പ്രതിനിധി ഡല്‍ഹിയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും മുന്നില്‍ നില്‍ക്കെ കേന്ദ്ര-കേരള ബന്ധങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ള സമയത്ത് ഡല്‍ഹിയില്‍ തന്നെ തുടരേണ്ടിയിരുന്ന സമ്പത്താണ് കേരളത്തില്‍ തുടരുന്നത്.

വലിയ ഉത്തരവാദിത്തങ്ങളാണ് പ്രത്യേക പ്രതിനിധിയായുള്ള നിയമന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എ.സമ്പത്തിനു നേരിട്ട് ഏല്‍പ്പിച്ചത്. അതില്‍ സംസ്ഥാനത്തിനു അതീവ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങള്‍ അടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപനച്ചുമതല നിര്‍വഹിക്കണം. അത് പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ സമ്പത്ത് നിര്‍വഹിക്കേണ്ട കാര്യമാണ്. വിവിധ വകുപ്പുകളിലെ ഇപ്പോഴുള്ള പദ്ധതികളുടെ തുടര്‍നടപടികളും കേന്ദ്രസഹായം ലഭ്യമാക്കലുമൊക്കെ സമ്പത്തിന്റെ ചുമതലയിലായിരിക്കും. കേന്ദ്രസര്‍ക്കാരുമായും പ്രവാസി മലയാളികളുമായും കേരള സര്‍ക്കാരിന്റെ ബന്ധം ഊട്ടിയുറപ്പിക്കണം. കേരള സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ മേല്‍നോട്ടവും വഹിക്കണം. കേന്ദ്രപദ്ധതികളുടെ നിര്‍വഹണത്തില്‍ നിലവിലുള്ള തടസ്സങ്ങള്‍ നീക്കുക. ഇതൊക്കെയാണ് അന്ന് സമ്പത്തിനു നേരിട്ട് നല്കിയ ഉത്തരവാദിത്തങ്ങളില്‍ ചിലത്. സമ്പത്ത് നേരിട്ട് മുഖ്യമന്ത്രിക്കു മുമ്പാകെയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഏതൊക്കെ തന്നെ സമ്പത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂചന നല്‍കുന്നു. അതേ സമ്പത്താണ് ലോക്ക് ഡൗണ്‍ പോലുള്ള രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹിയെ വെടിഞ്ഞ് കേരളത്തില്‍ തുടരുന്നത്.

വിവാദ നിയമനമാണ് സമ്പത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നടത്തിയത്. കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഡല്‍ഹിയിലുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരേയാണ് ഈ പോസ്റ്റില്‍ നിയമിക്കാറുള്ളത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയുള്ള ഓപ്പറേഷന്‍സ് ഈ ഉദ്യോഗസ്ഥനാണ് ചെയ്യുക പതിവ്. മറ്റുള്ളവ ഭരണതലത്തില്‍ നേരിട്ട് ചെയ്യും. ഇതെല്ലാം ഒഴിവാക്കിയാണ് എ.സമ്പത്തിനെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ നിയമനം കേരളത്തില്‍ വിവാദമുണ്ടാക്കിയിരുന്നു. കാബിനെറ്റ് റാങ്ക് സമ്പത്തിനു നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category