1 GBP = 93.80 INR                       

BREAKING NEWS

യുകെയില്‍ എത്തിയത് മൂന്നുമാസം മുമ്പ് മാത്രം; ടെല്‍ഫോര്‍ഡ് എന്‍എച്ച്എസിലെ റൈസിംഗ് ഹീറോ ആയി അനുപമ സുരേഷ്; മലയാളി നഴ്‌സിന് ഈ സുവര്‍ണ നേട്ടം

Britishmalayali
kz´wteJI³

ത്തനംതിട്ടയില്‍ നിന്നും മൂന്നുമാസം മുമ്പാണ് അനുപമ ബ്രിട്ടനില്‍ എത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം വന്നതോടെ താല്‍ക്കാലിക പാസുമായി എത്തിയ അനുപമ ഇപ്പോള്‍ സുവര്‍ണ നേട്ടത്തിന്റെ നെറുകയിലാണ്. എല്ലാ മലയാളി നഴ്‌സുമാരെയും പോലെ ആത്മാര്‍ത്ഥയും മികച്ച സേവനവും കൈമുതലാക്കിയപ്പോള്‍ ടെല്‍ഫോര്‍ഡിലെ എന്‍എച്ച്എസ് പ്രിന്‍സസ് റോയല്‍ ആശുപത്രിയിലെ റൈസിംഗ് ഹീറോ പദവിയിലേക്കാണ് അനുപമ എത്തിയത്. കൊവിഡ് വൈറസിനെ വെല്ലുവിളിച്ചു കൊണ്ട് പോരാടുന്ന എന്‍എച്ച്എസ് ജീവനക്കാരിലെ മികച്ച ആറു പേരില്‍ ഒരാളാണ് അനുപമ ഇപ്പോള്‍.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു അനുപമ. എന്‍എച്ച്എസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഒ.എസ്.സി.ഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ കോവിഡ് വൈറസിന്റെ വ്യാപനം കാരണം പരീക്ഷ മാറ്റിവെച്ചു. ബ്രിട്ടനില്‍ രോഗവ്യാപനം അതിവേഗം വര്‍ധിക്കുകയും മരണം കൂടുകയും എന്‍എച്ച്എസ് ജീവനക്കാരടക്കം അസുഖ ബാധിതരാവുകയും ചെയ്തതോടെ നഴ്സുമാരുടെ കുറവ് രാജ്യത്ത് രൂക്ഷമായി. തുടര്‍ന്ന്, പരിശീലനത്തിലുള്ള നഴ്സുമാരോട് സേവനത്തിനു തയ്യാറാണോയെന്ന് അന്വേഷിച്ചു. അങ്ങനെയാണ് അനുപമയടക്കമുള്ളവര്‍ താത്കാലിക പാസുമായി ജോലിയില്‍ പ്രവേശിച്ചത്.

കേരളത്തില്‍ നിന്നും എന്‍എച്ച്എസിന് നഴ്‌സുമാരെ എത്തിക്കുന്ന കേരള സര്‍ക്കാര്‍ തന്നെ സ്ഥാപിച്ച ഒഡിഇപിസി വഴിയാണ് അനുപമ എത്തിയത്. മാത്രമല്ല, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനപരിചയവും ഒഡിഷയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിന്റെ ഭാഗമായ ആശുപത്രിയിലെ സേവനപരിചയവുമൊക്കെ മുതല്‍ക്കൂട്ടായതോടെയാണ് അനുപമയ്ക്ക് ബ്രിട്ടനിലേക്കുള്ള വഴി തുറന്നത്.
സ്‌കൈപ്പ് വഴി ഒഡിഇപിസി ഇന്റര്‍വ്യൂ നേരിട്ട അനുപമ കേരള സര്‍ക്കാറിന്റെ നിയമപ്രകാരമുള്ള അഞ്ചു വര്‍ഷത്തെ അവധി നേടിയാണ് യുകെയിലേക്ക് എത്തിയത്. ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ സുരക്ഷാ സംവിധാനങ്ങളൊക്കെ കുറവായിരുന്നുവെങ്കിലും ഇപ്പോള്‍ അതെല്ലാം പരിഹരിച്ചാണ് ചികിത്സ നടത്തുന്നതെന്നാണ് അനുപമ പറയുന്നത്. നീണ്ടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് ഗോപകുമാര്‍.

ജനുവരി 31നാണ് അനുപമ മാഞ്ചസ്റ്ററില്‍ വിമാനമിറങ്ങിയത്. അനുപമയ്‌ക്കൊപ്പം റോയല്‍ ഷൂസ്ബറി & ടെല്‍ഫോര്‍ഡ് ട്രസ്റ്റുകളിലേക്ക് 22 മലയാളികളാണ് എത്തിച്ചേര്‍ന്നത്. പത്തനംതിട്ട ഗവണ്മെന്റ് നഴ്‌സിംഗ് സ്‌കൂളില്‍ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും പോസ്റ്റ് ബി.എസ്.സി പൂര്‍ത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റോമിക് എനര്‍ജി ആശുപത്രിയില്‍ നഴ്സായാണ് ജോലിയ്ക്ക് തുടക്കം കുറിച്ചത്. ശേഷം അമ്മക്ക് സുഖമില്ലാതായപ്പോള്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ തിരിച്ചെത്തുകയും പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ നിയമനം ലഭിക്കുകയും ചെയ്തു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category