1 GBP = 92.70 INR                       

BREAKING NEWS

പതിനാറാം വയസു മുതല്‍ വൃക്കരോഗത്തിന്റെ പിടിയിലമര്‍ന്ന അജയ നാരായണന് ഇനി ആശ്വാസത്തിന്റെ കാത്തിരിപ്പ്; കടല്‍ കടന്ന് അമ്മയെത്തുന്നത് പ്രിയപുത്രന് പാതി ജീവന്‍ പകുത്ത് നല്‍കാന്‍; എംബസിയുടേയും പ്രവാസി സംഘടനകളുടേയും ഇടപെടലോടെ ദമ്പതികളുടെ വരവ് അതിവേഗത്തിലാക്കി; കേരളത്തില്‍ ഇടപെട്ടത് രാജ്മോഹന്‍ ഉണ്ണിത്താന്‍; വൃക്ക പകുത്ത് നല്‍കാനായി ഈ അമ്മ പറന്നെത്തും

Britishmalayali
kz´wteJI³

കോഴിക്കോട്: മകനു പ്രാണന്‍ പകുത്തു നല്‍കാന്‍ കോവിഡ് തീര്‍ത്ത ആശങ്കയുടെ കടല്‍ കടന്ന് മിനി നാരായണന്‍ നാളെ വിമാനമിറങ്ങും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഷാര്‍ജയില്‍ നിന്ന് അമ്മയെത്തുന്നതും കാത്തിരിക്കുകയാണ് കാസര്‍കോട് മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി അജയ് നാരായണന്‍.

പതിനാറാം വയസ്സില്‍ ഗുരുതരമായ വൃക്കരോഗത്തിന്റെ പിടിയിലമര്‍ന്ന അജയ് നാരായണന് തന്റെ വൃക്കകളിലൊന്നു നല്‍കാന്‍ മിനി തീരുമാനമെടുത്തത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്.

അതീവ ഗുരുതരാവസ്ഥയില്‍ ഒരാഴ്ചയോളമാണ് അന്ന് അജയ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. ശസ്ത്രക്രിയയ്ക്കു പറ്റാത്ത ആരോഗ്യ സ്ഥിതിയായതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ഈ വര്‍ഷം ഏപ്രില്‍ അവസാനവാരം നടത്താന്‍ നിശ്ചയിച്ചു. മകനെ നാട്ടില്‍ ബന്ധുക്കളുടെ അരികിലാക്കിയാണു മിനി ഷാര്‍ജയിലെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്കു തിരിച്ചത്.

എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ മടക്കയാത്ര മുടങ്ങി. ശസ്ത്രക്രിയ അനിശ്ചിതമായി നീണ്ടു. രോഗം ഗുരുതരമായതോടെ അജയ്ക്ക് ഒരു മാസം മുന്‍പ് ഡയാലിസിസ് തുടങ്ങി.

മിനിയുടെ ഭര്‍ത്താവ് നാരായണന്‍ 20 വര്‍ഷത്തോളമായി ഷാര്‍ജയിലെ സ്‌കൂളില്‍ ബസ് ഡ്രൈവറാണ്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ ആദ്യസംഘത്തില്‍ ഉള്‍പ്പെടാനായി പല തവണ എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ യുഎഇയിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണു ഫലം കണ്ടത്. അജയിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടര്‍ സജിത് നാരായണന്‍ ചികിത്സാരേഖകള്‍ അയച്ചുനല്‍കി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഇടപെട്ടു.

പ്രവാസികളുടെ വിമാന ടിക്കറ്റ് നല്‍കുന്ന ഫ്ളൈ വിത്ത് ഇന്‍കാസ് പദ്ധതിയിലൂടെ മിനി നാരായണന്‍, ഭര്‍ത്താവ് നാരായണന്‍, മകള്‍ നയന എന്നിവര്‍ക്കുള്ള ടിക്കറ്റ് കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് എടുത്തു നല്‍കി. നാളെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ മിനിയും കുടുംബവും കേരളത്തിലേക്കു വരുന്നത് മകനു ജീവിതത്തിലേക്കു മടങ്ങിവരാനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category