1 GBP = 92.70 INR                       

BREAKING NEWS

കൂട്ടിന് ലേബല്‍ റൂമില്‍ ഉറ്റവര്‍ പോലും തുണയില്ല; കാത്തിരുന്ന് പിറന്ന കുഞ്ഞിനെ കാണാനായത് ജീവനറ്റ ശരീരമായി; വേദനകള്‍ ഉള്ളിലൊതുക്കി രഞ്ജു കാത്തിരിക്കുന്നത് തീരാനൊമ്പരങ്ങള്‍ക്കിടയിലും നാട്ടിലെത്തി ഉറ്റവരെ കാണാന്‍; കുവൈറ്റിലെ മലയാളി നഴ്സുമാര്‍ക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍; രഞ്ജുവും സഹപ്രവര്‍ത്തകരും ഉടന്‍ നാട്ടിലേക്ക്

Britishmalayali
kz´wteJI³

കുവൈറ്റ് സിറ്റി: വേദനകള്‍ ഉള്ളിലൊതുക്കിയാണ് നാട്ടിലേക്കുള്ള മടക്കത്തിനായി ഓരോ പ്രവാസികളും കാത്തിരിക്കുന്നത്. പലര്‍ക്കും ജീവിത്തതിന്റെ വേറിട്ടതും കയ്പേറിയതുമായ ഓരോ അനുഭവങ്ങളും പറയാനുണ്ടാകും. അത്തരത്തില്‍ പറയേണ്ട ജീവിത അനുഭവം തന്നെയാണ് കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പറക്കാനൊരുങ്ങുന്ന എറണാകുളം സ്വദേശി രഞ്ജുവിന്റേയും സഹപ്രവര്‍ത്തകരായ നഴ്സുമാരുടേയും.

ഉറ്റവര്‍ അടുത്തില്ലാത്ത വേദനകള്‍ ഉള്ളിലൊതുക്കിയാണ് പ്രസവവേദനയോടെ രഞ്ജു ആശുപത്രിയില്‍ കിടന്നത്. എന്നാല്‍ നെഞ്ചോട് ചേര്‍ക്കാനായത് കുഞ്ഞിന്റെ ജീവനറ്റ ശരീരവും, കുഞ്ഞ് മരിച്ചതിന്റെ വേദന ഉള്ളിലൊതുക്കിയാണ് എറണാകുളം സ്വദേശി രഞ്ജു വര്‍ഗീസ്, സഹപ്രവര്‍ത്തകരായ നഴ്സുമാര്‍ക്കൊപ്പം നാട്ടിലെത്തുന്നത്. 2 ഗര്‍ഭിണികളും സംഘത്തിലുണ്ട്.ജോലി ഇല്ലാതെ ദുരിതത്തിലായിരുന്ന മലയാളി നഴ്സുമാര്‍, താമസസ്ഥലത്തു നിന്ന് കൂടി ഒഴിയേണ്ടിവന്നേക്കുമെന്ന ഭീതിയില്‍ കഴിയുന്നതിനിടെയാണ് ആശ്വാസമായി പ്രത്യേക വിമാനം എത്തിയത്.

എടിസി കമ്പനിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത 35 പേരാണു മാര്‍ച്ച് 31നു കരാര്‍ കാലാവധി പൂര്‍ത്തിയായി നാട്ടില്‍ പോകാനിരുന്നത്. ഏപ്രില്‍ 1,2 തീയതികളിലായി കമ്പനി വിമാന ടിക്കറ്റും എടുത്തു നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് വ്യാപിച്ചതോടെ എല്ലാം പ്രശ്നത്തിലായി. അതിനിടെയാണു രഞ്ജു ആശുപത്രിയിലായത്.

ഇതോടെ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഡിന്നി മാത്യു, എറണാകുളം സ്വദേശി അനുകൃഷ്ണന്‍ എന്നിവര്‍ക്കും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് ആധിയായി. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹവും. ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലെത്താനായതോടെ വീട്ടുകാരുടെ സാമീപ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കാമെന്ന ആശ്വാസത്തിലാണവര്‍.

ഇരിട്ടി സ്വദേശി പ്രിന്‍സി ജോസഫ്, തിരുവനന്തപുരം സ്വദേശി ക്രിസ്റ്റി ജോയി, ഇവര്‍ക്കൊപ്പം ജോലി കരാര്‍ അവസാനിച്ച 7 പുരുഷനഴ്സുമാര്‍ എന്നിവര്‍ക്കും ആദ്യ വിമാനത്തില്‍ അവസരം ലഭിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ കരാര്‍ കമ്പനി മുഖേന മറ്റൊരിടത്തു നഴ്സായി ജോലി ചെയ്യുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി സ്റ്റെഫി മറിയ ഏബ്രഹാമും കടിഞ്ഞൂല്‍ പ്രസവത്തിനു നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category